For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

By Super
|

ഹ്യൂമൺ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്.ഐ.വി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാരകമായ വൈറസിന്റെ അധിനിവേശമാണ് എയിഡ് സ് എന്ന മഹാവ്യാധി. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയെ തീർത്തും നിഷ്ക്രിയമാക്കുന്ന ഈ രോഗം അനവധി രോഗങ്ങളുടെ മുന്നോടിയാണ്. പ്രതിരോധ ഭിത്തി ദുർബ്ബലപ്പെടുമെന്നതിനാൽ ചെറുതും വലുതുമായ ഇതര രോഗങ്ങൾക്ക് അനായാസം രോഗിയെ കീഴ്പെടുത്താനാവും എന്നതാണ് ഈ രോഗത്തിന്റെ ദുരന്തവശം. അക്കൊയേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം അഥവാ എയിഡ്സ് എന്ന പേര് സൂചിപ്പിക്കുന്നതും അത് തന്നെയാണ്.

രോഗബാധയുള്ള വ്യക്തിയുടെ ബീജം, യോനീദ്രവം, രക്തം, മുലപ്പാൽ എന്നിങ്ങനെ ശരീരത്തിലെ ആന്തരിക ദ്രവങ്ങളിലെല്ലാം ഇതിന്റെ സാന്നിദ്ധ്യമുണ്ടാകും. രോഗിയിൽ നിന്ന് രക്തം സ്വീകരിക്കുകയോ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്താൽ രോഗം പകരാനുള്ള സാദ്ധ്യത സുനിശ്ചിതമാണ്.

ഗർഭിണിയായ സ്ത്രീ രോഗബാധിതയാണെങ്കിൽ ഗർഭസ്ഥശിശുവിലേക്കും ഇത് പകരും. കൂടാതെ പ്രസവിച്ച കുഞ്ഞിനെ മുലയൂട്ടുമ്പോൾ മുലപ്പാൽ വഴിയും ഇത് സംക്രമിക്കും.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾ, അപരിചിതരിൽ നിന്ന് രക്തം സ്വീകരിക്കൽ, വേണ്ടവിധത്തിൽ ശുചീകരിക്കാതെ ഉപയോഗിക്കുന്ന ഇഞ്ചക്ഷൻ സിറിഞ്ചുകൾ എന്നിവ രോഗവ്യാപനത്തെ സഹായിക്കുന്ന കാരണങ്ങളാണ്.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

ഇതിന്റെ പ്രാഥമിക രോഗലക്ഷണങ്ങളിൽ ഒന്നാണ് നേർത്ത പനി. 102 ഡിഗ്രി ഫാരൻഹീറ്റ് വരെ ഇതുയരാം. പലപ്പോഴും പനിയോടൊപ്പം കടുത്ത തളർച്ചയും തൊണ്ടവേദനയും ഗ്രന്ഥികളിൽ നീരും അനുഭവപ്പെടും.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

പ്രതിരോധസംവിധാനത്തിന്റെ കാര്യക്ഷമത നഷ്ടപ്പെട്ടതിനാൽ വല്ലാത്ത ക്ഷീണവും വിമുഖതയും ഉണ്ടാകും.എച്ച്.ഐ.വി.ബാധയുടെ മുമ്പും ശേഷവും ഈ തളർച്ച കണ്ടുവരാ​‍ൂണ്ട്.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

പ്രാഥമിക രോഗലക്ഷണങ്ങളിൽ പനിക്ക് പുറമെ കണ്ടുവരാറുള്ള ഏ.ആർ.എസ് ( അക്യൂട്ട് റിട്രോ വൈറൽ സിൻഡ്രോം ) രോഗിയുടെ അവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കും. നിർഭാഗ്യവശാൽ ഇതിന്റെ ലക്ഷണങ്ങൾ മറ്റുപല രോഗങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

വെറും പനിയായും മോണോന്യൂക്ലിയോസിസായും മറ്റുചിലപ്പോൾ സിഫിലിസ്, ഹെപറ്റൈറ്റിസ് എന്നിങ്ങനെയും ഇത് തെറ്റിദ്ധരിക്കപ്പെടുന്നു. സന്ധികളിലെയും പേശികളിലെയും വേദന, ഗ്രന്ധികളിൽ വീക്കം എന്നിങ്ങനെ രോഗലക്ഷണങ്ങൾക്കെല്ലാം ഏറെക്കുറെ ഒരേ സ്വഭാവമാണ്.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

മറ്റുരോഗങ്ങളെ പോലെ തൊണ്ടവേദനയും തലവേദനയും ഏ.ആർ.എസ്.രോഗത്തിന്റെ മാത്രം ലക്ഷണമായും കബളിക്കപ്പെടാറുണ്ട്.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

ശരീരത്തിൽ അങ്ങിങ്ങായി ചുവന്ന് തിണർത്ത പാടുകൾ രോഗബാധയുടെ ആദ്യ ദശയിലോ പിന്നീടോ പ്രത്യക്ഷപ്പെട്ടേക്കാം. ചെറിയ കുരുക്കൾ പോലെയാൺ ഇവ കാണപ്പെടുക. ശരീരത്തിലെവിടെയും ഈ കുരുക്കൾ വന്നേക്കാം.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

30 മുതൽ 60 ശതമാനം വരെ രോഗബാധിതർക്ക് തുടക്കത്തിൽ ഓക്കാനവും ചർദ്ദിയും വയറിളക്കവും അനുഭവപ്പെടാറുണ്ട്.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

ദിവസവും വേണ്ടത്ര ഭക്ഷിച്ചിട്ടും ശരീരഭാരം ക്രമാനുഗതമായി വല്ലാതെ കുറയുന്നുവെങ്കിൽ ശരീരത്തിന്റെ രോഗപ്രതിരോധ ഘടന ഏതാണ്ട് ക്ഷയിച്ചുകഴിഞ്ഞു എന്നുറപ്പിക്കാം.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

അഴ്ചകളോളം നീണ്ടുനില്ക്കുന്ന വരണ്ട ചുമ പ്രത്യേകിച്ച് ഒരു ശമനവുമില്ലാതെ തുടരുകയാണെങ്കിൽ എന്തോ അപാകതയുണ്ടെന്ന് സംശയിക്കണം.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

രോഗബാധയുടെ തുടക്കത്തിൽ പകുതിയിലധികം രോഗികളും രാത്രിയിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വിയർക്കാറുമുണ്ട്.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

നഖം തടിക്കുന്നതും ചുരുളുന്നതും രോഗബാധയുടെ തെളിവാണ്. നഖത്തിൽ വിള്ളൽ വരികയും കറുപ്പ്, ബ്രൌൺ നിറങ്ങളിൽ നെടുകെയോ കുറുകെയോ വരകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

കാന്ഡിട എന്നറിയപ്പെടുന്ന യീസ്റ്റിന്റെ പ്രവർത്തന ഫലമായി വായിൽ പൂപ്പലുണ്ടാവുന്നതും നിസ്സാരമായ് കാണരുത്.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തലച്ചോറിന്റെ കഴിവ് അല്പാൽപമായ് കുറഞ്ഞുവരും. കാര്യങ്ങൾ ഓർത്തെടുക്കാനും ഏറെ പണിപ്പെടും. നാഡീവ്യവസ്ഥയെ രോഗം സാരമായ് ബാധിച്ചതിനാൽ കൈയിൽ പേന പിടിച്ചെഴുതാൻ പോലും അസാദ്ധ്യമാകും.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

ജനനേന്ദ്രിയങ്ങളിലും പുണ്ണ് ബാധിക്കുന്നതും ഈ രോഗത്തിന്റെ പരിണതിയാണ്. ലൈംഗികാവയവങ്ങളിൽ പുണ്ണ് ബാധിക്കുന്നത് സാധാരണ അവസരങ്ങളിൽ പോലും എച്ച്.ഐ.വി. ബാധയെ ക്ഷണിച്ച് വരുത്താറുണ്ട്. ഈ രോഗികളുടെ ശരീരത്തിൽ പലയിടത്തും ഇത്തരം പുണ്ണുകൾ പ്രത്യക്ഷപ്പെടും.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

ശരീരം ഭാഗികമായി തരിക്കുകയും അതോടൊപ്പം കൈകാലുകളിൽ ഇക്കിളി അനുഭവപ്പെടുകയും ചെയ്യും. പെരിഫെറൽ ന്യൂറോപതി എന്നാണ് ഈ അവസ്ഥാവിശേഷത്തിന് പേര്.

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

എച്ച്‌ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍

സ്ത്രീകളിൽ പതിവ് തെറ്റിയുള്ള ആർത്തവ പ്രശ്നങ്ങൾക്ക് എച്ച്.ഐ.വി.ബാധ കാരണമാകുന്നു.കുറഞ്ഞ സമയം മാത്രം നീണ്ടുനിൽക്കുകയോ ആർത്തവരക്തം ശരിയായ തോതിൽ പോകാതിരിക്കുകയോ ചെയ്യും. ശരീരഭാരം നഷ്ടമാകുന്നതിനും പിന്നീട് മറ്റുപല രോഗങ്ങൾ ഇതിലൂടെ ഉണ്ടാവാനും വഴിവെക്കും.

Read more about: hiv എച്ച്‌ഐവി
English summary

HIV, Aids, Infection, Fever, എച്ച്‌ഐവി, എയ്ഡ്‌സ്, അണുബാധ, വൈറസ്, പനി,

HIV is found in the body fluids of an infected person (semen and vaginal fluids, blood and breast milk). The virus is passed from one person to another through blood-to-blood and sexual contact. In addition, infected pregnant women can pass HIV to their babies during pregnancy, delivering the baby during childbirth, and through breast feeding.
X
Desktop Bottom Promotion