Latest Updates
-
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം?
നിങ്ങള്‍ക്കു തടി കൂടുന്നുവോ?
തടി കൂടുന്നത് ചിലപ്പോഴെങ്കിലും മറ്റുള്ളവര്‍ പറയാതെ നമുക്കു തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല. കൂടുതല്‍ തടി കൂടുകയാണെങ്കില്‍ തിരിച്ചറിയാം. എന്നാല്‍ ഇത് പ്രത്യക്ഷത്തില്‍ അത്ര അധികമല്ലെങ്കില്‍ തടി കൂടുന്നവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാനും ചിലപ്പോള്‍ വൈകിയേക്കും.
തടി കൂടുന്നുവെന്നു തിരച്ചറിഞ്ഞാല്‍ ബോധപൂര്‍വം നാം ഇതിനു തടയിടാനും ശ്രമിയ്ക്കും. ഇതു കൊണ്ടുതന്നെ തടി കൂടിയെന്നു തിരിച്ചറിയേണ്ടതും അത്യാവശ്യം.
നമുക്കു തടി കൂടുന്നുണ്ടെന്നു തിരിച്ചറിയാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്.

നിങ്ങള്‍ സുഖമായി ധരിച്ചിരുന്ന ജീന്‍സ് ടൈറ്റായെങ്കില്, ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ തടിച്ചെ്ന്നു തന്നെയാണ്. ജീന്‍സ് കഴുകിയപ്പോള്‍ ചുരുങ്ങിയെന്നു കരുതി സമാധാനിക്കുന്നതിലും നല്ലത് തടി കൂടിയെന്നു തിരിച്ചറിഞ്ഞ് വേണ്ട മുന്‍കരുതലുകളെടുക്കുകയാണ്.

മുന്‍പു ധരിച്ചിരുന്ന ടീ ഷര്‍ട്ട് കൂടുതല്‍ ടൈറ്റായെങ്കില് തടി കൂടിയെന്നു തിരിച്ചറിയുക.

അടിവസ്ത്രങ്ങള്‍, പ്രത്യേകിച്ച് ബ്രായുടെ സ്ട്രാപ്പിന് നീളം കുറയുകയാണെങ്കില്‍, ബ്രാ കൂടുതല്‍ മുറുകുകയാണെങ്കില്‍ സ്തനവലിപ്പം വര്്ദ്ധിച്ചെന്നു മാത്രമല്ല, നിങ്ങള്‍ കൂടുതല്‍ തടിച്ചെന്നും അര്‍ത്ഥമുണ്ട്.

വല്ലാതെ തടി കൂടുമ്പോള്‍ മുഖത്ത് ഇരട്ടത്താടി പ്രത്യക്ഷപ്പെടുന്നവരുണ്ട്. പെട്ടെന്ന് നിങ്ങളുടെ മുഖത്തിന് ഇത്തരത്തിലൊരു വ്യത്യാസം തോന്നുകയാണെങ്കില്‍ തടി കൂടിയെന്ന കാര്യത്തില്‍ സംശയം വേണ്ട.

കൃത്യമായി പാകമായിരുന്ന മോതിരങ്ങള്‍ വിരലുകളില്‍ നിന്നും ഊരാനും ഇടാനും പ്രയാസം തോ്ന്നുന്നോ, മോതിരം ചെറുതായതല്ല, നിങ്ങളുടെ വിരലുകള്‍ക്ക് തടി കൂടിയതാകും കാരണം.

നിങ്ങളുടെ പഴയ ഫോട്ടോകളും ഇപ്പോഴത്തെ ഫോട്ടോകളും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കൂ. തടി കൂടുതലായെങ്കില്‍ തിരിച്ചറിയാനുള്ള എളുപ്പ മാര്‍ഗമാണിത്.

നടക്കുമ്പോള്‍ വയര്‍ ഇളകുന്നതായി തോന്നുന്നോ, തടി കൂടി വയര്‍ ചാടിയതായിരിക്കും കാരണം. അനാരോഗ്യകരമായി തടി കൂടുന്നതിന്റെ ലക്ഷണം വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ്. വയറ്റില്‍ മാത്രമല്ല,അരക്കെട്ടിലും.

തടി കൂടുന്തോറും ശ്വസിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇതും തടി കൂടുന്നതു തിരിച്ചറിയാനുള്ള ഒരു മാര്‍ഗമാണ്.

കവിളുകള്‍ തടിച്ചു ചാടുന്നതും തടി കൂടുന്നതു തിരിച്ചറിയാനുള്ള ഒരു വഴി തന്നെയാണ്. ഇതു നിങ്ങള്‍്ക്കു തന്നെ കണ്ണാടിയില്‍ നോക്കിയാലോ കവിളില്‍ പിടിച്ചു നോ്ക്കിയാലോ മനസിലാക്കാവുന്നതേയുള്ളൂ.

വ്യായാമം ചെയ്യുമ്പോഴും എന്തെങ്കിലും പണി ചെയ്യുമ്പോഴുമൊക്കെ വല്ലാതെ കിതയ്ക്കുന്നതും ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതും തടി കൂടുന്നതിന്റെ ലക്ഷണമാണ്.

കാല്‍വേദന
ശരീരത്തിന് ഭാരം കൂടുന്തോറും മുട്ടുവേദനയും കാല്‍വേദനയുമെല്ലാം പലര്‍ക്കും പതിവാണ്. ശരീരത്തിന് തടി കൂടുന്നുവെന്നതിന്റെ ഒരു ലക്ഷണമാണ് ഇതും.

നിങ്ങളുടെ കൊളസ്ട്രോള്‍ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് അമിതവണ്ണത്തിന്റെ മറ്റൊരു സൂചനയാകാം.

വെരിക്കോസ് വെയിനുകള്‍
അമിതവണ്ണത്തിന്റെ മറ്റൊരു പാര്‍ശ്വഫലമാണ് വെരിക്കോസ് വെയിനുകള്‍. ചര്‍മത്തിനു താഴെയായി രക്തക്കുഴലുകള്‍ കൂട്ടിപ്പിണയുന്നതിനെ തുടര്‍ന്നാണ് വെരിക്കോസ് വെയിന്‍ എന്ന അവസ്ഥയുണ്ടാകുന്നത്. ഇതിന് അമിതവണ്ണം മാത്രമല്ല കാരണമെങ്കിലും ഇതും ഒരു കാരണം തന്നെ.

മാസമുറ പ്രശ്നങ്ങള്‍
അമിതവണ്ണമുള്ള സ്ത്രീകളില്‍ മാസമുറ, ഓവുലേഷന് പ്രശ്നങ്ങള്‍ സാധാരണമാണ്. കൊഴുപ്പ് യൂട്രസിലും ഓവറികളിലും അടിഞ്ഞു കൂടുന്നതാണ് കാരണം.



Click it and Unblock the Notifications
