മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ആര്‍ത്തവ വിരാമം സംഭവിക്കുമ്പോള്‍ പല ലക്ഷണങ്ങളും കാണാനാവും. ഏറ്റവും പ്രധാന ലക്ഷണമെന്നത് ആര്‍ത്തവം കുറയുന്നതാണ്.

എന്നാല്‍ ഇത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മറ്റ് പല ലക്ഷണങ്ങള്‍ വഴി മനസിലാക്കാനാവും. അത്തരത്തിലുള്ള പത്ത് ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മുഖത്തേക്കോ സെഞ്ചിലേക്ക് പെട്ടന്ന് രക്തം ഇരച്ച് കയറുന്ന അവസ്ഥ. ഈ സമയത്ത് ശരീരത്തില്‍ തൊടുമ്പോള്‍ നല്ല ചൂട് അനുഭവപ്പെടുകയും, ചുവക്കുകയും വിയര്‍ക്കുകയും ചെയ്യും.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

രാത്രിയില്‍ പെട്ടന്ന് തണുപ്പനുഭവപ്പെടുകയും അതോടൊപ്പം വിയര്‍ക്കുകയും ചെയ്യും. ചിലപ്പോള്‍ ആദ്യം പറഞ്ഞ ശരീരത്തിലനുഭവപ്പെടുന്ന മിന്നല്‍ പോലുള്ള രക്തം ഇരച്ച് കയറലിനൊപ്പം ഇത് അനുഭവപ്പെടാം. ആര്‍ത്തവ വിരാമത്തിന്‍റെ പ്രധാന ലക്ഷണമാണ് ഇത്.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ആര്‍ത്തവത്തിന് മുന്നോടിയായുള്ള സമയത്ത് മൂഡ് മാറിക്കൊണ്ടിരിക്കും. ദുഖവും, മുന്‍കോപവും, അമിതമായ സന്തോഷവും, ഡിപ്രഷനുമൊക്കെ അനുഭവപ്പെടും. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന മൂഡ് ആര്‍ത്തവ വിരാമത്തിന്‍റെ ലക്ഷണമാകാം.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

പല കാരണങ്ങളാല്‍ തളര്‍ച്ച വരാമെങ്കിലും ഇവിടെ പറയുന്ന മറ്റേതെങ്കിലും ലക്ഷണത്തോടൊപ്പമാണ് അനുഭവപ്പെടുന്നതെങ്കില്‍ അത് ആര്‍ത്തവ വിരാമത്തിന്‍റെ ലക്ഷണമാണ്. തളര്‍ച്ച എ്ന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മൊത്തത്തിലുള്ള ക്ഷീണം, അമിതമായ ഉറക്കം, ദിനചര്യകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരിക എന്നിവയൊക്കെയാകാം.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മൂഡ് മാറുന്നതിനൊപ്പം ഉത്കണ്ഠയും ആര്‍ത്തവവിരാമത്തിന്‍റെ ലക്ഷണമാണ്. എളുപ്പത്തില്‍ ചെയ്യാവു്ന്ന കാര്യങ്ങളെ സംബന്ധിച്ച് പോലും ഭയമുണ്ടാവുകയും, നിലവിലുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുകയും ചെയ്യും.

ഇത് വര്‍ദ്ധിച്ചാല്‍ വിദഗ്ദ്ധോപദേശം തേടണം.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹോര്‍മോണ്‍ നില താഴുന്നതിനാല്‍ ലൈംഗിക കാര്യങ്ങളില്‍ താല്പര്യം കുറയും. ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ആര്‍ത്തവ ലക്ഷണങ്ങള്‍ക്കൊപ്പം സ്തനങ്ങള്‍ മൃദുലമാകുന്നതായി അനുഭവപ്പെടും. ശരീരത്തില്‍ ഏറെ മാറ്റങ്ങളും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും സംഭവിക്കുന്നതിനാല്‍ സ്തനങ്ങള്‍ മൃദുവാകുകയും വേദന അനുഭവപ്പെടുകയും ചെയ്യും.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഫലമായി തലവേദന ഉണ്ടാകുന്നത് സാധാരണമാണ്. തലവേദന സ്ഥിരമായി അനുഭവിക്കുന്ന ആളുകള്‍ക്ക് ആര്‍ത്തവ വിരാമം ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

യോനിയിലെ സ്വാഭാവികമായ നനവ് ലൈഗികോത്തേജനമുണ്ടാകുമ്പോള്‍ വര്‍ദ്ധിക്കും. എന്നാല്‍ ആര്‍ത്തവ വിരാമത്തില്‍ ഇത് കുറയും. ഹോര്‍മോണ്‍ വ്യതിയാനം മൂലം ശരീരത്തില്‍ ഈസ്ട്രജന്‍ കുറയുകയും യോനി വരളുകയും, ഇത് അസ്വസ്ഥതകള്‍ക്ക് ഇടയാക്കുകയും ചെയ്യും.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ശരീരത്തിന്‍റെ ഭാരം ഹോര്‍മോണ്‍ മാറ്റങ്ങളെ തുടര്‍ന്ന് വര്‍ദ്ധിക്കും. ശാരീരിക പ്രവര്‍ത്തനങ്ങളിലെ മന്ദത ആര്‍ത്തവ വിരാമത്തില്‍ സംഭവിക്കുന്നതിനാല്‍ വണ്ണം കൂടുന്നതിന് ഇടയാകും.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ തലമുടി കൊഴിയലും, കട്ടികുറയലും സംഭവിക്കും.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ശരീരത്തിലനുഭവപ്പെടുന്ന മിന്നല്‍, രാത്രിയിലെ വിയര്‍പ്പ്, ഹോര്‍മോണ്‍ വ്യതിയാനം എന്നിവ വഴി ഉറക്കം നേരായി ലഭിക്കാതെ വരാം.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

സന്ധി വേദന ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം മൂലം സംഭവിക്കും.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ആര്‍ത്തവ വിരാമത്തിന്‍റെ ഭാഗമായി ഹൃദയമിടിപ്പിന്‍റെ വേഗത വര്‍ദ്ധിച്ചതായി അനുഭവപ്പെടും.

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

മെനോപോസ് ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ കുറവും, ഉറക്കക്കുറവും മൂലം പരിസരബോധമില്ലായ്മയും, ഓര്‍മ്മക്കുറവും അനുഭവപ്പെടും.

X
Desktop Bottom Promotion