Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ആര്ത്തവലക്ഷണങ്ങള് തിരിച്ചറിയൂ
സ്ത്രീ ശരീരത്തില്‍ സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണ് ആര്‍ത്തവം. ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണമായി ഇതിനെ കാണാം.
28 ദിവസമാണ് സാധാരണ ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം. എന്നാല്‍ ഇത് കുറച്ചു ദിവസം മുന്നോട്ടോ പുറകോട്ടോ മാറാറുമുണ്ട്.
ആര്ത്തവദിവസങ്ങളടുത്തുവെന്നു കാണിയ്ക്കാന്‍ ശരീരം തന്നെ നല്കുന്ന ചില സൂചനകളുണ്ട്. ശാരീരികമാറ്റങ്ങള്‍ മാത്രമല്ല, മാനസികമായി ചില മാറ്റങ്ങളും പലരിലുമുണ്ടാകും. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. ഇത്തരം ചില ലക്ഷണങ്ങള്‍ അറിയൂ.

ആര്ത്തവലക്ഷണങ്ങള് തിരിച്ചറിയൂ
ചില സ്ത്രീകളില്‍ മാസമുറയോടടുത്ത് വജൈനയില്‍ വരള്ച്ചയനുഭവപ്പെടും. അല്ലാത്ത സമയങ്ങളില്‍ സ്ത്രീകളില്‍ യോനീസ്രവം ഉല്പാദിപ്പിക്കപ്പെടുന്നത് സാധാരണയാണ്.

ആര്ത്തവലക്ഷണങ്ങള് തിരിച്ചറിയൂ
ചില സ്ത്രീകളില്‍ ഡ്രൈ വജൈനയെങ്കില് ചിലരില്‍ മാസമുറയ്ക്കടുത്ത് കൊഴുപ്പുള്ള ഒരു യോനീസ്രവം പുറപ്പെടുകയും ചെയ്യും. വെള്ളനിറത്തിലുള്ള ഈ യോനീസ്രവം ആര്ത്തവമടുത്തുവെന്നതിന്റെ സൂചനയാണ്.

ആര്ത്തവലക്ഷണങ്ങള് തിരിച്ചറിയൂ
ചില സ്ത്രീകളില്‍ മാസമുറയോടനുബന്ധിച്ച് മാറിടങ്ങള്‍ വളരെ മൃദുവാകും. എന്നാല്‍ ഈ സമയത്ത് മാറിടങ്ങള്‍ കൂടുതല്‍ കട്ടിയാവുകയും ചെയ്യുന്നവരുമുണ്ട്.

ആര്ത്തവലക്ഷണങ്ങള് തിരിച്ചറിയൂ
ചിലരില്‍ മാറിടവേദനയും അനുഭവപ്പെടും. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിനും കാരണം.

ആര്ത്തവലക്ഷണങ്ങള് തിരിച്ചറിയൂ
തലവേദനയും ചില സ്ത്രീകളില്‍ ആര്‍ത്തവസംബന്ധമായി ഉണ്ടാകാറുണ്ട്.

ആര്ത്തവലക്ഷണങ്ങള് തിരിച്ചറിയൂ
വയറുവേദന മിക്കവാറും എല്ലാ സ്ത്രീകളിലും തന്നെ കണ്ടുവരാറുള്ള ആര്ത്തവലക്ഷണമാണ്.

ആര്ത്തവലക്ഷണങ്ങള് തിരിച്ചറിയൂ
ചില സ്ത്രീകളില്‍ ഛര്‍ദിയും മനംപിരട്ടലും മാസമുറയോടനുബന്ധിച്ച് അനുഭവപ്പെടാറുണ്ട്.

ആര്ത്തവലക്ഷണങ്ങള് തിരിച്ചറിയൂ
ചില സ്ത്രീകളുടെ ശരീരം ഈ സമയമാകുമ്പോള്‍ തടിയ്ക്കുന്നതായി കണ്ടുവരുന്നു. ശരീരത്തില്‍ വെള്ളം സംഭരിക്കപ്പെടുന്നതാണ് ഇതിന് കാരണം.

ആര്ത്തവലക്ഷണങ്ങള് തിരിച്ചറിയൂ
ഡിപ്രഷന് പോലുള്ള പ്രശ്നങ്ങളും മാസമുറ സമയത്ത് പതിവാണ്.

ആര്ത്തവലക്ഷണങ്ങള് തിരിച്ചറിയൂ
ചില സ്ത്രീകളില്‍ വിശപ്പു കുറയും. ചിലരിലാകട്ടെ, ഭക്ഷണത്തോട് ആര്ത്തിയുമുണ്ടാകും.

ആര്ത്തവലക്ഷണങ്ങള് തിരിച്ചറിയൂ
വല്ലാത്ത തളര്‍ച്ചയും ക്ഷീണവും ഈ സമയത്ത് സ്ത്രീകളില്‍ പൊതുവായി കണ്ടുവരാറുണ്ട്.



Click it and Unblock the Notifications
