Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വൈറ്റമിന്‍ ഗുളികകളുടെ ദൂഷ്യഫലങ്ങള്‍
വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുന്നത് പലര്‍ക്കുമുള്ള ശീലമാണ്. ചില പ്രത്യേക അവസരങ്ങളില്‍ ഡോക്ടര്‍മാര്‍ ഇത്തരം വൈറ്റമിന്‍ ഗുളികകള്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഡോക്ടറുടെ നിര്ദേശപ്രകാരമല്ലാതെയും ഇതെടുത്തു കഴിയ്ക്കുന്നവര്‍ ധാരാളം.
ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇതുവഴി ലഭിയ്ക്കുവാനാണ് പലരും ഇത്തരം ഗുളികകളെ ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരം ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങളും ഏറെയുണ്ട്.
വൈറ്റമിന്‍ ഗുളികകളുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

മലബന്ധം
വിളര്‍ച്ചയ്ക്ക് അയേണ്‍ ഗുളികകള്‍ കഴിയ്ക്കുന്നവരുണ്ട്. മിക്കവാറും അയേണ്‍ ഗുളികകളില്‍ റോ അയേണാണ് അടങ്ങിയിരിക്കുന്നത്. ഇത് മലബന്ധവും വയറിന് പ്രശ്നവുമുണ്ടാക്കും.

കിഡ്നി സ്റ്റോണ്‍
എല്ലുകളുടെ ആരോഗ്യത്തിനായി കാല്‍സ്യം ഗുളികകള്‍ കഴിയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഇത് കിഡ്നിയില്‍ അടിഞ്ഞു കൂടുവാനും കിഡ്നി സ്റ്റോണ്‍ പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനും ഇട വരുത്തും. കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതാണ് പരിഹാരം.

ബിപി
സിങ്ക് പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിന് വളരെ പ്രധാനമാണ്. ഇതിനായി സിങ്ക് അടങ്ങിയ ഗുളികകള്‍ കഴിയ്ക്കുന്നവരുമുണ്ട്. സിങ്ക് അടങ്ങിയ ഗുളികകള്‍ ബിപി കൂടാന്‍ ഇടയാക്കും.

തളര്‍ച്ച
വൈറ്റമിന്‍ ഇ ചര്‍മസംരക്ഷണത്തിന് വളരെ പ്രധാനമാണ്. ഇതിനായി വൈറ്റമിന്‍ ഇ ഗുളികകള്‍ കഴിയ്ക്കുന്നത് ഹൃദയത്തിന് നല്ലതല്ല. ഇവ വെള്ളത്തില്‍ അലിഞ്ഞു ചേരുന്നവയല്ല. ഇതുകൊണ്ടുതന്നെ ശരീരത്തില്‍ നിന്നും പുറത്തു പോവുകയുമില്ല. ഇവ തളര്‍ച്ചയും കണ്ണിന് കാഴ്ചക്കുറവും വയറ്റിന് കനവുമുണ്ടാക്കും.

മനംപിരട്ടല്‍
വൈറ്റമിന്‍ എ ഗുളികകള്‍ പലപ്പോഴും മനംപിരട്ടല്‍, തലചുറ്റല്‍, കാഴ്ച പ്രശ്നങ്ങള്‍ തുടങ്ങിയവയുണ്ടാക്കും.

പ്രമേഹം, കൊളസ്ട്രോള്‍
വൈറ്റമിന്‍ ഗുളികകള്‍ കഴിയ്ക്കുന്നത് പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളും വരുത്തി വയ്ക്കും.

അലര്‍ജി
ചിലര്‍ക്ക് വൈറ്റമിന്‍ ഗുളികകള്‍ ചര്‍മത്തിന് അലര്ജിയുമുണ്ടാക്കാറുണ്ട്.



Click it and Unblock the Notifications
