Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
കോസ്മെറ്റിക്സ് ദോഷങ്ങള്‍ അറിയൂ
കോസ്മെറ്റിക്സ് സൗന്ദര്യം വര്‍ധിപ്പിക്കുന്നവയാണ്. മേക്കപ്പിന് ഇവയില്ലാതെ പറ്റുകയുമില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.
ഇത്തരം മേയ്ക്കപ്പ് സാധനങ്ങള്‍ മിക്കവാറും രാസവസ്തുക്കള്‍ കലര്‍ന്നതാണ്. ഇവ താല്‍ക്കാലിക സൗന്ദര്യം മാത്രമേ നല്കുകയുള്ളൂയെന്നതാണ് വാസ്തവം. ചര്‍മത്തിനും എന്തിന് ആരോഗ്യനു പോലും ഇത്തരം രാസവസ്തുക്കള്‍ ദോഷങ്ങളുണ്ടാക്കുന്നുണ്ടെന്നതാണ് വാസ്തവം.
ഇവ ഉപയോഗിക്കുന്ന പലര്‍ക്കും ഇവ വരുത്തുന്ന ദോഷങ്ങള്‍ അറിയില്ലെന്നതാണ് വാസ്തവം. ഇത്തരം ചില മേയ്ക്കപ്പ് സാധനങ്ങളേയും ഇവ വരുത്തി വയ്ക്കുന്ന ദോഷങ്ങളെയും കുറിച്ച് അറിയൂ.

കോസ്മെറ്റിക്സ് ദോഷങ്ങള്‍ അറിയൂ
ലിപ്സ്റ്റിക് ചുണ്ടിന് നിറം നല്‍കുമെങ്കിലും ഇത് ചുണ്ടിനെ വരണ്ടതാക്കുകയാണ് ചെയ്യുന്നത്. ചില ലിപ്സ്റ്റിക്കുകളിലും ലിപ്ബാമിലും ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ചിലയിനം ചുവന്ന ലിപ്സ്റ്റിക്കില്‍ ലെഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ വരെ കേടു വരുത്തുന്ന ഒന്നാണ്.

കോസ്മെറ്റിക്സ് ദോഷങ്ങള്‍ അറിയൂ
മോയിസ്ചറൈസര്‍ ഉപയോഗിക്കാത്ത ആരും തന്നെ കാണില്ല. എന്നാല്‍ ഇവ ചര്‍മത്തിന് നല്ലതല്ല. മിക്കവാറും മോയിസ്ചറൈസറുകളില്‍ പാരഫിന്‍ ഓയില്‍, മിനറല്‍ ഓയില്‍് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇത് ചര്‍മത്തിന് നല്ലതല്ല. വെജിറ്റബിള്‍ ഓയില്‍ അടങ്ങിയ ഉല്പന്നങ്ങള് വാങ്ങുന്നതാണ് കൂടുതല്‍ നല്ലത്.

കോസ്മെറ്റിക്സ് ദോഷങ്ങള്‍ അറിയൂ
കണ്മഷിയും കണ്ണിന് ദോഷമേ വരുത്തുന്നുള്ളൂ. ഇവ ഡ്രൈ ഐ, ഗ്ലൂക്കോമ, ചെങ്കണ്ണ് തുടങ്ങിയ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും. ഇവയിലെ രാസവസ്തുക്കള്‍ തന്നെയാണ് കാരണം. വീട്ടിലുണ്ടാക്കുന്ന കണ്മഷി ഉപയോഗിക്കുന്നതാണ് പരിഹാരം.

കോസ്മെറ്റിക്സ് ദോഷങ്ങള്‍ അറിയൂ
ടാല്‍കം പൗഡര്‍ ഒവേറിയന്‍ ക്യാന്‍സര്‍ വരെ വരുത്താന്‍ കഴിലുള്ളതാണ്. ഇവ കൂടുതല്‍ ഉപയോഗിക്കുന്നത് ശരീരത്തിനുള്ളില്‍ കടന്ന ഓവറി ലൈനിംഗില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയാകുന്നു. ഇതാണ് ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്നത്. ലംഗ്സ് അലര്‍ജിയും പൗഡര്‍ ഉണ്ടാക്കുന്നു.

കോസ്മെറ്റിക്സ് ദോഷങ്ങള്‍ അറിയൂ
ചര്‍മം വെളുപ്പിക്കാനുള്ള ബ്ലീച്ചിംഗ് ക്രീമുകള്‍ ചര്‍മത്തിന് സംരക്ഷണം നല്കുന്ന സ്വാഭാവിക എണ്ണകളെ, അതായത് ചര്‍മത്തില്‍ തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന എണ്ണകളെ നശിപ്പിക്കുന്നു. ഇത് ചര്‍മത്തില്‍ ചുളിവു വീഴാന്‍ കാരണമാകുന്നു. ചര്‍മത്തില്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങളും ഇതുണ്ടാക്കുന്നു.

കോസ്മെറ്റിക്സ് ദോഷങ്ങള്‍ അറിയൂ
വാക്സിംഗ് ചര്‍മത്തിലെ രോമം നീക്കാന്‍ ഉപയോഗിക്കുന്നതാണ്. മുഖത്ത് വാക്സിംഗ് ചെയ്യുന്നത് താരതമ്യേന മൃദുവായ മുഖചര്‍മം തൂങ്ങാന്‍ ഇട വരുത്തുന്നു. ഹെയര്‍ ഫോളിക്കിളുകളില്‍ വാക്സിംഗ് മര്ദമേല്പ്പിക്കുന്നതു കൊണ്ട് മുടി വിവിധ ദിശകളിലേക്കു വളരാന്‍ ഇട വരുന്നു.

കോസ്മെറ്റിക്സ് ദോഷങ്ങള്‍ അറിയൂ
ഹെയര്‍ ഡൈ, കളറിംഗ് എന്നിവയും ചര്‍മത്തിന് ദോഷം തന്നെ. ഇവയില്‍ ഫീനൈലെഡിലിയാമിന് എന്നൊരു രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ വരുത്താന്‍ കഴിവുള്ളതാണ്.

കോസ്മെറ്റിക്സ് ദോഷങ്ങള്‍ അറിയൂ
മണം നല്കുന്ന പെര്‍ഫ്യൂം, റൂം ഫ്രെഷ്നര്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവയും ചര്‍മത്തിന് ദോഷം തന്നെ. ഇവ അലര്‍ജിക്കു കാരണമാകും.

കോസ്മെറ്റിക്സ് ദോഷങ്ങള്‍ അറിയൂ
ഡിയോഡറന്റുകള്‍, വിയര്‍ക്കാതിരിക്കാനുള്ള ആന്റിപെര്സ്പ്രിയന്റുകള് എന്നിവയും ചര്‍മത്തിന് ദോഷം തന്നെ. ഡിയോഡറന്റുകളില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് ചര്‍മത്തില്‍ പിഗ്മന്റേഷന്, ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുന്നു. ആന്റിപെര്സ്പ്രിയന്റുകളില് അലുമിനിയം അടങ്ങിയിട്ടുണ്ട്. ഇത് വിയര്‍പ്പുഗ്രന്ഥികളെ തടസപ്പെടുത്തുകയും ഇതുവഴി ഡെര്‍മറ്റൈറ്റിസ്, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
