Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ഡോക്ടറോട് കള്ളം പറഞ്ഞാല്‍?
ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെന്ന് ഒരു ചൊല്ല് തന്നെയുണ്ട്. വക്കീലിനോട് അല്‍പ്പസ്വല്‍പ്പം കള്ളം പറഞ്ഞാലും കുഴപ്പമില്ല. എന്നാല്‍ ഡോക്ടറോട് കള്ളം പറഞ്ഞാല്‍ ചിലപ്പോള്‍ നമ്മുടെ ജീവന് തന്നെ അപകടത്തിലാകും.
കാരണം നമ്മള് നല്കുന്ന വിവരങ്ങള്‍ എത്രത്തോളം കൃത്യമാണോ അത്രത്തോളം ചികിത്സയും ഫലപ്രദമാകും. ഡോക്ടറോട് ഒരിക്കലും മറച്ചുവയ്ക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇനി പറയുന്നത്.

ഡോക്ടറോട് മറച്ചു വയ്ക്കല്ലേ
പുകവലി, മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയ ദുശ്ശീലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഡോക്ടറോട് അതേ കുറിച്ച് സംസാരിക്കുക. ഇക്കാര്യം മറച്ചുവച്ചാല്‍ നിങ്ങള്‍ക്ക് മികച്ച ചികിത്സ നല്കാന് ഡോക്ടര്‍ക്ക് കഴിയാതെ വരും.

ഡോക്ടറോട് മറച്ചു വയ്ക്കല്ലേ
നിങ്ങള്‍ മുമ്പ് ഏതെങ്കിലും വിധത്തിലുള്ള ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ടെങ്കില്‍ അക്കാര്യം ഡോക്ടറെ അറിയിക്കുക. തുടര്‍ ചികിത്സ തീരുമാനിക്കുന്നതിന് ഇത്തരം വിവരങ്ങള്‍ വളരെ പ്രധാനമാണ്.

ഡോക്ടറോട് മറച്ചു വയ്ക്കല്ലേ
നിങ്ങള്‍ ശരിയായ രീതിയില്‍ ആഹാരം കഴിക്കാറില്ലെങ്കില്‍ അക്കാര്യം ഡോക്ടറോട് പറയുക. കാരണം പല രോഗങ്ങളുടെയും മൂലകാരണം നിങ്ങളുടെ ഭക്ഷണശീലമായിരിക്കാം.

ഡോക്ടറോട് മറച്ചു വയ്ക്കല്ലേ
വിഷാദമോ മാനസിക പിരിമുറുക്കമോ അനുഭവപ്പെട്ടാല്‍ പലരും അത് അവഗണിക്കുകയോ രഹസ്യമാക്കി വയ്ക്കുകയോ ആണ് പതിവ്. വിഷാദം പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. അതിനാല്‍ ഇക്കാര്യം ഡോക്ടറോട് പറയുകയും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കുകയും ചെയ്യുക.

ഡോക്ടറോട് മറച്ചു വയ്ക്കല്ലേ
നിങ്ങള്‍ പതിവായി കഴിക്കുന്ന മരുന്നുകളെ കുറിച്ചും നിങ്ങള്‍ക്ക് അലര്‍ജിയുള്ള മരുന്നുകളെ കുറിച്ചും ഡോക്ടറെ അറിയിക്കേണ്ടത് വളരെ പ്രധാനമാണ്. ചികിത്സ തീരുമാനിക്കുന്നതിന് ഈ വിവരങ്ങള്‍ കൂടിയേ തീരൂ.

ഡോക്ടറോട് മറച്ചു വയ്ക്കല്ലേ
ചില മരുന്നുകള്‍, ആഹാരസാധനങ്ങള്‍, മറ്റു ഘടകങ്ങള്‍ എന്നിവ ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അലര്‍ജി ഉണ്ടെങ്കില്‍ അക്കാര്യം ഡോക്ടറോട് പറയുക. അദ്ദേഹം ചികിത്സ ആരംഭിക്കുന്നതിന് മുമ്പേ ഇക്കാര്യം അറിയിക്കുന്നതാണ് ഉത്തമം. അല്ലാത്തപക്ഷം ചികിത്സയ്ക്കിടെ അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാം.

ഡോക്ടറോട് മറച്ചു വയ്ക്കല്ലേ
മലത്തില്‍ രക്തം കാണപ്പെടുന്നത് പോലുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ പലരും തയ്യാറാകാറില്ല. എന്നാല്‍ ഇക്കാര്യം ഡോക്ടറോട് പറയേണ്ടതും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. കാരണം ഇത് കുടലിലെ ക്യാന്‍സറിന്റെ ലക്ഷണമാകും. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഇത് പരിപൂര്‍ണ്ണമായും ഭേദമാക്കാനാകും.

ഡോക്ടറോട് മറച്ചു വയ്ക്കല്ലേ
നിങ്ങള്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഡോക്ടറോട് തുറന്നുപറയുന്നത് ഗുരുതരമായ രോഗങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും. അതിനാല്‍ നിങ്ങളുടെ ഡോക്ടറോട് എല്ലാ കാര്യങ്ങളും തുറന്നുപറയുക.



Click it and Unblock the Notifications
