Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കൂ
ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. ഇത് പലപ്പോഴും ശാരീരിക അസ്വാസ്ഥ്യങ്ങളും മനംപിരട്ടല്‍ പോലുള്ള പ്രശ്നങ്ങളുമുണ്ടാക്കും. നേരാംവണ്ണം ആഹാരം കഴിയ്ക്കാന്‍ പോലുമാകാത്ത വിധത്തിലുള്ള പ്രശ്നങ്ങള്‍ ഗ്യാസ് ഉണ്ടാക്കുകയും ചെയ്യും.
ഗ്യാസ് നിയന്ത്രിക്കാന്‍ പല വഴികളുമുണ്ട്. ഇവ നിങ്ങള്‍ പിന്തുടര്ന്നു നോക്കൂ. ഗുണമുണ്ടാകും.

ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കൂ
ചില ഭക്ഷണസാധനങ്ങള്‍ ഗ്യാസുണ്ടാക്കുന്നവയാണ്. ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ഗ്യാസുണ്ടാക്കാത്ത വിധത്തില്‍ കഴിയ്ക്കുകയും ചെയ്യും. ഉദാഹരണത്തിന് പയര്‍ വര്‍ഗങ്ങള്‍ ഗ്യാസുണ്ടാക്കുന്നവയാണ്. ഇവ മുളപ്പിച്ചു കഴിയ്ക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്.

ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കൂ
ഏതു ഭക്ഷണം കഴിയ്ക്കുമ്പോഴാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഗ്യാസ് വരുന്നതെന്നു കണ്ടെത്തുക. ഇത്തരം ഭക്ഷണം ഒഴിവാക്കുകയോ മിതമായ തോതില്‍ കഴിയ്ക്കുകയോ ചെയ്യാം.

ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കൂ
ഗ്യാസുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്നില്ല. ഇവയുടെ കൂടെ ദോഷമൊഴിവാക്കാനുള്ള സപ്ലിമെന്റുകള്‍ കഴിച്ചാല്‍ മതിയാകും. ഉദാഹരണത്തിന് പാലുല്പന്നങ്ങളിലെ ഗ്യാസ് കളയാന്‍ ലാക്ടേസ് എന്ന എന്‍സൈമിനു കഴിയും.

ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കൂ
ഭക്ഷണം കഴിയ്ക്കുന്ന രീതിയും പ്രശ്നമാണ്. നല്ലപോലെ ഭക്ഷണം ചവച്ചരയ്ക്കാതെ വിഴുങ്ങുന്നവരുണ്ട്. ഇത് ഗ്യാസുണ്ടാക്കാം.

ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കൂ
ച്യൂയിംഗ് ഗം, കോള പോലുള്ളവ ആരോഗ്യത്തിനു കേടാണെന്നു മാത്രമല്ല, ഗ്യാസുണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്നവയാണ്. ഇത്തരം ഭക്ഷണങ്ങളും ഒഴിവാക്കുക.

ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കൂ
അമിത ഭക്ഷണവും എണ്ണമയമുള്ള ഭക്ഷണങ്ങളും ഗ്യാസുണ്ടാക്കും. ഇവ ഒഴിവാക്കുക.

ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കൂ
ദിവസവും വ്യായാമം ചെയ്യുന്നത് ഗ്യാസൊഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്. ഈ ശീലം പതിവാക്കുക.

ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കൂ
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയും അമിതഗ്യാസുണ്ടാക്കാന് കാരണമാകുന്നവയാണ്. ഇവയില്‍ നിന്നും വിടുതല്‍ നേടുകയെന്നത് വളരെ പ്രധാനം.

ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കൂ
ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാനുള്ളൊരു വഴിയാണ് യോഗ. ചില യോഗാസന മുറകള്‍ ദഹനത്തിനും ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കൂ
കട്ടന്‍ ചായ, വൈന്‍ തുടങ്ങിയവ ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നവയാണ്. ഇവ ഉപയോഗിക്കാം.

ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കൂ
വല്ലാതെ ഇറുകിയ വസ്ത്രങ്ങളും വയര്‍ വീര്‍ത്തതു പോലാകാനും ഗ്യാസുണ്ടെന്ന തോന്നലിനും ഇട വരുത്തും. ശരീരത്തിന് സുഖകരമായ വസ്ത്രങ്ങള്‍ ധരിയ്ക്കുക.



Click it and Unblock the Notifications
