Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
തടികുറയ്ക്കാം, ജീവിതശൈലിയിലൂടെ
നല്ലതുപോലെ തടിയുള്ളവര്‍ക്ക് ഡയറ്റിങ്ങും, വ്യായാമങ്ങളും അസാധ്യമാണ് എന്നൊരു കാഴ്ചപ്പാടുണ്ട്. എന്നാല്‍ മനസിലാക്കേണ്ടുന്ന കാര്യം പൊണ്ണത്തടിയില്‍ നിന്നും അതിന്റെ ദോഷങ്ങളില്‍ നിന്നും രക്ഷപെടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ക്രമീകരിച്ച ഭക്ഷണവും, വ്യായാമങ്ങളുമാണ് എന്നതാണ്.ഇത് എങ്ങനെ നടപ്പില്‍ വരുത്താം എന്ന് നോക്കാം.
ഒരു കാര്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത് തന്നെക്കൊണ്ട് സാധിക്കും എന്ന വിശ്വാസമാണ് ഏറ്റവും പ്രധാനം.ചെങ്കുത്തായ ഒരു മലയുടെ മുന്നില്‍ നിന്ന് അത് കയറണമല്ലോ എന്ന് ആലോചിക്കുമ്പോള്‍ പലര്‍ക്കും അത് അസാധ്യമെന്ന് തോന്നാം. എന്നാല്‍ അത് കയറാന്‍ തന്നെക്കൊണ്ട് സാധിച്ചേക്കും എന്ന വിശ്വാസം മുന്നോട്ട് നയിക്കണം.

എടുത്ത് ചാടി ലക്ഷ്യത്തിലെത്താന്‍ നോക്കാതെ പടിപടിയായുള്ള ശ്രമമാണ് വേണ്ടത്. വ്യായാമം ഒരു ദിനചര്യയാക്കി മാറ്റുക. വലുതല്ലെങ്കിലും ചില കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല് ഏറെ നല്ലതാണ്. ഉദാഹരണത്തിന് ചെറിയ ദൂരത്തേക്കൊക്കെ വാഹനത്തില്‍ പോകുന്നതിന് പകരം നടന്ന് പോവുക. ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം സ്റ്റെപ്പുകള്‍ നടന്ന് കയറുക തുടങ്ങിയവ.
ആഹാരക്രമം പെട്ടന്ന് കുറയ്ക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യരുത്. ഇത് അനാരോഗ്യകരമായ ഒരു നടപടിയാണ്.വ്യായാമങ്ങളുടെ തോത് കൂട്ടുന്നതിനനുസരിച്ച് കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറച്ച് കൊണ്ടുവരിക.ആരോഗ്യദായകമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുക. പഴങ്ങളെല്ലാം തന്നെ നല്ല പോഷകങ്ങളുള്ളവയാണ്. ഇവ ആഹാരത്തില്‍ കൂടുതലായി ഉപയോഗിക്കുക. ഇത് പല്ലിന്റെ ആയുസും കൂട്ടാന്‍ സഹായിക്കും.
ടിപ്സ്
വ്യായാമം നല്കുന്ന ഗുണവശങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കുക. ചിലപ്പോള്‍ വ്യായാമങ്ങള്‍ യാതൊരു മാറ്റവും വരുത്തുന്നില്ല എന്ന് തോന്നിയേക്കാം. എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തിന്റെ പോഷണത്തെ നല്ലതുപോലെ സ്വാധീനിക്കും. ഏറെ കലോറി ഊര്‍ജ്ജം വ്യായാമം വഴി നിങ്ങള്‍ക്ക് എരിച്ച് കളയാനാവും.
ഭക്ഷണ ക്രമീകരണം വഴി തലച്ചോറിലും ഞരമ്പുകളിലുമുള്ള എന്ഡ്രോഫിന്സ് എന്ന ഹോര്‍മോണിനെ ഉത്തേജിപ്പിക്കുകയും ആരോഗ്യവും ആത്മവിശ്വാസവും നല്‍കുകയും ചെയ്യും. ഭക്ഷണം കഴിക്കുന്നത് കുറയുമ്പോള്‍ വയറും അതിനനുസരിച്ച് പൊരുത്തപ്പെടുകയും തന്മൂലം വയര്ചാടുന്നത് കുറയാനും സഹായിക്കും.അതുകൊണ്ട തന്നെ കൂടുതല്‍ വിശപ്പ് അനുഭവപ്പെടുകയുമില്ല.
ഇതൊരു ജീവിത രീതിയിലുള്ള വ്യതിയാനമാണ് എന്നത് ഓര്‍മ്മിക്കുക. നിങ്ങളുടെ പഴയ ജീവിത ശൈലിയിലേക്ക് മടങ്ങിയാല്‍ അതുവരെ ചെയ്തത് പാഴാകും.ഏതാനും മാസങ്ങള്‍കൊണ്ട് മാത്രമേ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ പുതിയൊരു രൂപത്തില്‍ പ്രത്യക്ഷപ്പെടാനാവൂ.
ഫലം കാണാന്‍ എടുക്കേണ്ടി വരുന്ന കാലതാമസത്തേക്കുറിച്ച് വിഷമിക്കാതെ നിങ്ങള്‍ക്കനുഭവപ്പെടുന്ന ആരോഗ്യവും, പ്രസരിപ്പും അനുഭവിച്ചറിയുക.
നിങ്ങള്‍ സ്വയം പീഡിപ്പിക്കാതിരിക്കുക. നിങ്ങള്‍ക്ക് യോജിച്ച രീതി നിങ്ങള്‍ തന്നെ കണ്ടെത്തി അതിനെ പിന്തുടര്ന്നാല് വിജയം സുനിശ്ചിതമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
