Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം
മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന അസുഖങ്ങളില്‍ ഗുരുതരമായ ഒന്നു തന്നെയാണെന്നു പറയാം. വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഈ രോഗം മരണകാരണം വരെയാകാം.
ലക്ഷണങ്ങള്‍ തിരിച്ചറിയാത്തതാണ് പലപ്പോഴും അസുഖങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നത്. മഞ്ഞപ്പിത്തത്തിന്റെ കാര്യവും ഇതുതന്നെ. ഇതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയൂ. കരള്‍ അപകടത്തിലാകുന്നതിനു മുന്‍പ് രക്ഷപ്പെടാം.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം
മഞ്ഞനിറത്തില്‍ മൂത്രം പോകുന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. കുറേ നേരം മൂത്രമൊഴിക്കാതിരുന്നാലോ വെള്ളം കുടിക്കാതിരുന്നാലോ മൂത്രം മഞ്ഞനിറത്തിലാകാം. എന്നാല്‍ ഇത് മഞ്ഞപ്പിത്ത ലക്ഷണം കൂടിയാണെന്ന് മനസിലാക്കാം.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം
ചര്‍മത്തിലും കണ്ണിലും മഞ്ഞ നിറം കാണുന്നതും മഞ്ഞപ്പിത്തലക്ഷണമാണ്. സാധാരണയായി മഞ്ഞപ്പിത്തം കൂടുതലാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം
വയറിനു വേദനയനുഭവപ്പെടുന്നതും മഞ്ഞപ്പിത്ത ലക്ഷണം തന്നെയാണ്. ഈ വേദന വാരിയെല്ലിനു കീഴെയായി വയറിന്റെ വലതു വശത്താണ് അനുഭവപ്പെടുക. ഈ വേദന പുറകില്‍ കരളിന്റെ ഭാഗത്തേക്കായി വ്യാപിക്കുന്നതായും അനുഭവപ്പെടും.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം
സന്ധിവേദന പലവിധ കാരണങ്ങള്‍ കൊണ്ട് അനുഭവപ്പെടാം. മഞ്ഞപ്പിത്തവും ഇതിലൊരു കാരണം തന്നെയാണ്. മറ്റു മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ക്കൊപ്പം സന്ധിവേദന കൂടിയുണ്ടെങ്കില്‍ ശ്രദ്ധിക്കുക.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം
മഞ്ഞപ്പിത്തം അധികമാകുമ്പോള്‍ ഛര്‍ദിക്കുന്നതും സാധാരണം. വളരെ ഗുരുതരമായ അവസ്ഥയാണെങ്കില്‍ രക്തം വരെ ഛര്‍ദിക്കാം.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം
മഞ്ഞപ്പിത്തമുള്ളവര്‍ക്ക് ചര്‍മത്തില്‍ ചൊറിച്ചിലും അനുഭവപ്പെടാം. ബിലിറൂബിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാത്തതാണ് ഇതിനു കാരണം.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം
പനിയും കുളിരുമെല്ലാം മഞ്ഞപ്പിത്തമുള്ളവര്‍ക്കും അനുഭവപ്പെടാം.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം
മഞ്ഞപ്പിത്തമുള്ളവര്‍ക്ക് ക്ഷീണവും അനുഭവപ്പെടുന്നത് സാധാരണം.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം
മഞ്ഞപ്പിത്തമുള്ളവരുടെ മലം ഇരുണ്ട നിറത്തിലാണ് കാണപ്പെടുക. ഇതിനു കാരണവും ബിലിറൂബിന്‍ പ്രക്രിയകള്‍ തടസപ്പെടുന്നതു തന്നെ.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം
വിശപ്പു കുറയുന്നതിന് പല കാരണങ്ങളുണ്ടെങ്കിലും മഞ്ഞപ്പിത്തലക്ഷണങ്ങളില് ഇതും പെടും.



Click it and Unblock the Notifications
