Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നിങ്ങളുടെ ബീജസംഖ്യ കുറവെങ്കില്‍.....
ബീജക്കുറവ് പല പുരുഷന്മാരേയും അലട്ടുന്ന ഒരു പ്രശ്നമാണെന്നു പറയാം. പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. ബീജങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല, ഗുണത്തിലും കാര്യമുണ്ട്. ആരോഗ്യമുള്ള അണ്ഡവും ബീജവും ചേര്‍ന്നാല്‍ മാത്രമേ ആരോഗ്യമുള്ള ഒരു ഭ്രൂണവും രൂപപ്പെടൂ.
ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യത്തില്‍ ബീജക്കുറവ് ധാരാളം പുരുഷന്മാര് നേരിടേണ്ടി വരുന്നുണ്ട്. ഇതിന് പലപ്പോഴും ജീവിത ശൈലികളാണ് പ്രധാന കാരണമായി പറയുന്നതും.
ബീജക്കുറവിനുള്ള ചില പ്രധാന കാരണങ്ങെക്കുറിച്ചറിയൂ,

പുകവലി
പുകവലി ബീജങ്ങളുടെ ഉല്പാദനത്തേയും ഡിഎന്‍എ ഘടനയേയും ബാധിയ്ക്കും.

ജങ്ക് ഫുഡ്
ജങ്ക് ഫുഡ് കഴിയ്ക്കുന്നത് പോഷകാഹാരക്കുറവിന് കാരണമാകും. ആവശ്യത്തിന് പോഷകം ലഭിയ്ക്കാത്തത് ബീജോല്‍പാദനത്തേയും ബീജഗുണത്തേയും ബാധിയ്ക്കും.

വിശ്രമക്കുറവ്
ആവശ്യത്തിന് ഉറക്കവും വിശ്രമവുമില്ലാത്തതാണ് മറ്റൊരു കാരണം. ഇത് ബീജഗുണത്തേയും സംഖ്യയേയും ബാധിയ്ക്കും.

അമിതവണ്ണം
അമിതവണ്ണവും ബീജങ്ങളെ നശിപ്പിക്കുന്ന ഒരു കാരണം തന്നെയാണ്. അമിതവണ്ണമുള്ള പുരുഷന്മാരില് വൃഷണങ്ങളുടെ പ്രവര്‍ത്തനം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍
ദിവസവും നാലു മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ബീജക്കുറവ് വരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.

ലാപ്ടോപ്പ്
മടിയില്‍ വച്ച് ലാപ്ടോപ്പ് നോക്കുന്നതും ദോഷം തന്നെയാണ്. ഇതില്‍ നിന്നുള്ള ചൂടും ബീജക്കുറവിന് ഇട വരുത്തും

ഇറുകിയ അടിവസ്ത്രങ്ങള്‍
ഇറുകിയ അടിവസ്ത്രങ്ങള്‍ ബീജക്കുറവിന് ഇട വരുത്തും. ശരീരത്തിന്റെ താപനില വര്‍ദ്ധിയ്ക്കുന്നത് ബീജങ്ങളുടെ ഉല്പാദനത്തെ പ്രതികൂലമായി ബാധിയ്ക്കും.

അണുബാധ
ഏതെങ്കിലും വിധത്തിലുള്ള അണുബാധകളും ബീജോല്‍പാദനത്തേയും ഗുണത്തേയും ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

ടെസ്റ്റോസ്റ്റിറോണ്‍ കുറവ്
ബീജോല്പാദത്തിന് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വളരെ അത്യാവശ്യമാണ്. ഇതിന്റെ കുറവ് ബീജോല്‍പാദത്തെ ബാധിയ്ക്കും.

ടൈറ്റായ ജീന്‍സ്
ടൈറ്റായ ജീന്‍സും ബീജോല്‍പാദത്തെ ബാധിയ്ക്കും. ഇത് വൃഷണങ്ങളിലെ ചൂട് ക്രമാതീതമായി ഉയരാന്‍ ഇടയാക്കും.

ചൂടുള്ള കാലാവസ്ഥ
ചൂടുള്ള കാലാവസ്ഥ ബീജങ്ങളെ നശിപ്പിക്കും. ശരീരം അധികം ചൂടാകാതെ നോക്കേണ്ടത് ബീജങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.

ബൈക്കില്‍ സഞ്ചരിക്കുന്നത്
ബൈക്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്നത് വൃഷണങ്ങളിലെ ചൂടൂ കൂടുവാന്‍ ഇട വരുത്തും. ഇത് ബീജോല്‍പാദനത്തെ ബാധിയ്ക്കുകയും ചെയ്യും.

ചൂടുള്ള വെള്ളത്തിലെ കുളി
കൂടുതല്‍ ചൂടുള്ള വെള്ളത്തിലെ കുളിയും ബീജോല്‍പാദനത്തെ ബാധിയ്ക്കും.

സ്ട്രെസ്
മറ്റസുഖങ്ങളില്ലെങ്കിലും സ്ട്രെസ് ബീജക്കുറവിന് വഴിയൊരുക്കും.

സ്റ്റിറോയ്ഡുകള്‍
മസിലുകള്‍ക്കു വേണ്ടി സ്റ്റിറോയ്ഡുകള്‍ കുത്തി വയ്ക്കുന്നവരുണ്ട്. സ്റ്റിറോയ്ഡുകള്‍ വൃഷണങ്ങള്‍ ചുരുങ്ങുന്നതിന് കാരണമാകും. ഇത് ബീജോല്‍പാദനത്തെ ബാധിയ്ക്കും.

മദ്യപാനം
അമിതമായ മദ്യപാനവും ബീജക്കുറവിന് വഴിയൊരുക്കുക തന്നെ ചെയ്യും.

സോയ ഉല്പന്നങ്ങള്
സോയ ഉല്പന്നങ്ങള് അമിതമായി കഴിയ്ക്കുന്നതും ബീജോല്‍പാദത്തെ വിപരീതമായി ബാധിയ്ക്കും.

അള്‍സര്‍ മരുന്നുകളുടെ ഉപയോഗം
അള്‍സര്‍ മരുന്നുകളുടെ ഉപയോഗം ബീജത്തിന്റെ എണ്ണവും ഗുണവും കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

സെക്സിന്റെ ഇടവേള
സെക്സിന്റെ ഇടവേള കൂടിയാല്‍ ഉദ്ധാരണപ്രശ്നങ്ങള്‍ മാത്രമല്ല, ബീജക്കുറവുമുണ്ടാക്കും.



Click it and Unblock the Notifications
