Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
ലൈംഗിക ബലഹീനതയ്ക്കു ചില കാരണങ്ങള്‍
പുരുഷ വന്ധ്യത, ഷണ്ഡത്വം എന്നെല്ലാം ഇംപൊട്ടന്‍സി എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കാം.
ലൈംഗികആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവുകുറവിനെയാണ് ഈ വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് കാരണം ഉദ്ധാരണപ്രശ്നങ്ങളാകാം, ശീഘ്രസ്ഖലനം പോലുള്ള പ്രശ്നങ്ങളാകാം, ബീജോല്പാദന പ്രശ്നങ്ങളാകാം.
മിക്കവാറും പുരുഷന്മാര് അപമാനമായി കരുതുന്ന ഈ ഒരു പ്രശ്നത്തിനും പുറകില്‍ ചില കാരണങ്ങളുമുണ്ട്.

സൈക്കിള്‍ കൂടുതല്‍ ചവിട്ടുന്നത് പുരുഷന്മാരില് ഇംപൊട്ടന്സിയുണ്ടാകാന് സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ആഴ്ചയില്‍ മൂന്നു മണിക്കൂറിലധികം സൈക്കിള്‍ ചവിട്ടുന്ന ശീലമുള്ള പുരുഷന്മാര്ക്ക്.

കാപ്പിയും കഫീന്‍ അടങ്ങിയ പാനീയങ്ങളും കൂടുതലായി കുടിയ്ക്കുന്നത് പുരുഷന്മാരില് ലൈംഗികബലഹീനതയുണ്ടാക്കും. എന്നാല്‍ കഫീന്‍ അംശം കൂടുതലാകുന്നതാണ് പ്രശ്നമെന്നതു മനസിലാക്കുക.

ഭക്ഷണത്തിലുള്ള അപര്യാപ്തതയും പുരുഷന്മാരിലെ ലൈംഗികശേഷിയെ തളര്‍ത്തും. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ കഴിയ്ക്കണം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. ലൈംഗികാവയവങ്ങളിലേക്കു രക്തം പ്രവഹിക്കാത്തത് ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്നങ്ങളുണ്ടാക്കും.

പുരുഷ ലൈംഗിക ശേഷി കുറയ്ക്കുന്നതിനുള്ള മറ്റൊരു കാരണമാണ് കൂര്‍ക്കം വലി. ഇത് സ്ലീപ് ആപ്നിയ എന്ന പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂര്‍ക്കം വലിയുള്ളവര്ക്ക് ലൈംഗിക പ്രശ്നങ്ങള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഏറുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പുകവലി പുരുഷലൈംഗികതെ ദുര്‍ബലമാക്കുന്ന ഒന്നാണ്. നിക്കോട്ടിന് രക്തപ്രവാഹത്തെ തടസപ്പെടുത്തും. ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നത് ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം പോലുള്ള പ്രശ്നങ്ങളുണ്ടാക്കും.

പുരുഷലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള മറ്റൊരു കാരണമാണ് അമിതവണ്ണം. അമിതവണ്ണമുള്ള പുരുഷന്മാരില് ഉദ്ധാരണപ്രശ്നങ്ങള്‍ സാധാരണമാണ്. ശരീരവണ്ണം എപ്പോഴും അധികം കൂടാതെയും കുറയാതെയും സൂക്ഷിയ്ക്കുക.

പുരുഷലൈംഗികതയെ തകര്‍ക്കുന്ന മറ്റൊരു ഘടകമാണ ഉറക്കക്കുറവ്. ഇതു കാരണമുണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും പുരുഷലൈംഗിക പ്രശ്നങ്ങളുണ്ടാക്കും.

മദ്യവും പുരുഷലൈംഗികതയെ തോല്‍പ്പിക്കുന്ന ഒന്നാണ്. ഇത് രക്തപ്രവാഹം കുറയ്ക്കുക മാത്രമല്ല, തലച്ചോറിന്റെയും ലൈംഗികാവയവത്തിന്റേയും പ്രവര്‍ത്തനത്തെ ബാധിയ്ക്കുകയും ചെയ്യും.

ആവശ്യമില്ലാതെ വൈറ്റമിന്‍ ഗുളിക കഴിയ്ക്കുന്നവരുണ്ട്. ഇത്തരം മരുന്നുകള്‍ ദോഷവശങ്ങളാണ് ഉണ്ടാക്കുന്നത്. പുരുഷലൈംഗിക ശേഷിയെ മരവിപ്പിക്കാനും ഇത്തരം ചില സപ്ലിമെന്റുകള്‍ക്കു കഴിയും. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍ ഭക്ഷണത്തിലൂടെ തന്നെ നേടുന്നതാണ് ഏറ്റവും നല്ലത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ലൈംഗികപ്രശ്നങ്ങള്‍ വരുന്നതായി കണ്ടുവരുന്നുണ്ട്. മയക്കുമരുന്ന് നാഡികളെ തളര്‍ത്തും.രക്തപ്രവാഹം കുറയ്ക്കും.

മൊബൈല്‍ പോക്കറ്റിലിടുന്നത് പുരുഷലൈംഗികതയെ തളര്‍ത്തും.ഇതില്‍ നിന്നുള്ള വികിരണങ്ങള്‍ ലൈംഗികാവയവത്തെ ബാധിയ്ക്കുന്നതാണ് കാരണം.

ഇറുകിയ അടിവസ്ത്രങ്ങളും പുരുഷവന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.



Click it and Unblock the Notifications