Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
ആര്‍ത്തവകാലത്തെ അമിത രക്തസ്രാവം
ആര്‍ത്തവ കാലത്ത് ചില സ്ത്രീകള്‍ക്ക് അമിതമായ രക്തസ്രാവം ഉണ്ടാകാറുണ്ട്. രക്തസ്രാവം സാധാരണയിലും കൂടുതലാണോ എന്ന ആശങ്ക പലരിലും ഉണ്ടാകാറുണ്ട്. എത്ര തവണ പാഡ് മാറ്റേണ്ടി വരുന്നുവെന്ന് കണക്കാക്കുന്നതിലൂടെ അമിത രക്തസ്രാവം ഉണ്ടോ എന്ന് മനസ്സിലാക്കാം. അമിത ആര്‍ത്തവ രക്തസ്രാവമുള്ളവര്‍ക്ക് 1- 2 മണിക്കൂറിനുള്ളില്‍ പാഡ് മാറ്റേണ്ടതായി വരും. കൂടാതെ ഇവരില്‍ ഒരാഴ്ച മുഴുവന്‍ രക്തസ്രാവം നീണ്ടു നില്‍ക്കുകയും ചെയ്യും
ആര്‍ത്തവകാലത്തെ അമിത രക്തസ്രാവത്തിനുള്ള ചില കാരണങ്ങള്‍ അറിഞ്ഞിരിക്കൂ,

ഹോര്‍മോണ്‍ അസന്തുലിത
കൗമാരത്തിലും ആര്‍ത്തവ വിരാമ കാലത്തും ഉണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതയാണ് സാധാരണയായി അമിത രക്ത സ്രാവത്തിന് കാരണമാവുക.
ആദ്യ ആര്‍ത്തവത്തിന് ശേഷവും ആര്‍ത്തവ വിരാമത്തിന് തൊട്ട് മുമ്പുള്ള കാലയളവിലും ഹോര്‍മോണിന്റെ അളവില്‍ വ്യത്യാസമുണ്ടാകുന്നത് രക്തസ്രാവം അമിതമാകുന്നതിന് കാരണമാകുന്നു. ജനന നിയന്ത്രണ ഗുളികകളും മറ്റ് ഹോര്‍മോണുകളും ആണ് ഹോര്‍മോണ്‍ അസന്തുലിത മൂലമുണ്ടാകുന്ന അമിത രക്തസ്രാവത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കാറ്.

ഗര്‍ഭപാത്രത്തിലെ ഫൈബ്രോയ്ഡ് മുഴ
ഫൈബ്രോയ്ഡ് മുഴ അപകടകാരിയല്ല. സ്ത്രീകളുടെ മുപ്പതുകളിലോ നാല്പ്പതുകളിലോ ആണ് ഇത് സാധാരണയായി ഉണ്ടാവുക. എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നതെന്ന് ഇതുവരെ വ്യക്തമല്ല. ഫൈബ്രോയ്ഡ് മുഴകള്‍ നീക്കം ചെയ്യാന്‍ വിവിധ ശസ്ത്രക്രിയകള്‍ ഉണ്ട്. യൂട്ടെറൈന്‍ ആര്‍ട്ടറി എംബാലൈസേഷന്, യൂട്ടെറൈന്‍ ബലൂണ്‍ തെറാപ്പി എന്നിവയും ഫ്രൈബ്രോയ്ഡ് മുഴ നീക്കം ചെയ്യാന്‍ വേണ്ടി ഉള്ളതാണ്.

സെര്‍വിക്കല്‍ പോളിപ്സ്
എന്ഡോസെര്വിക്കല് കനാലിന്റെ ഉപരിതലത്തില്‍ ഉണ്ടാകുന്ന ചെറു വളര്‍ച്ചയാണ് പോളിപ്സ് . ഇത് ഗര്ഭാശയമുഖത്തേയ്ക്ക് തള്ളിനില്ക്കും. ഇതുണ്ടാവാനുള്ള കാരണമെന്താണന്ന് ഇത് വരെ വ്യക്തമായിട്ടില്ല. പലപ്പോഴും അണുബാധ, ഈസ്ട്രജന്റെ അളവിലുണ്ടാകുന്ന വര്‍ധന, സെര്‍വിക്സിലെ രക്ത ധമനികളിലുണ്ടാകുന്ന തടസ്സം എന്നിവ കാരണമാകാറുണ്ട്. കുട്ടികളുള്ള ഇരുപത് വയസ് പ്രായമുള്ള സ്ത്രീകളിലാണ് ഇത് സാധാരണയായി കാണാറ്.

എന്‍ഡോമെട്രിയല്‍ പോളിപ്സ്
ഗര്‍ഭപാത്രത്തിന്റെ ഉപരിതലത്തില്‍ ഉണ്ടാകുന്ന ഇവ അര്‍ബുദകാരിയല്ല. ഇവ ഉണ്ടാകാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. ഈസ്ട്രജന്റെ അളവ് കൂടുന്നതോ ഓവറിയില്‍ മുഴകളുണ്ടാകുന്നതുമായോ ബന്ധപ്പെട്ടാണ് ഇവ കാണപ്പെടാറ്.

ലൂപസ്
ചര്‍മ്മം, സന്ധികള്‍, രക്തം, വൃക്ക തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന രോഗമാണ് ലൂപസ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ഇത് ജനിതകമായി ഉണ്ടാകുന്നതാണന്നും കരുതപ്പെടുന്നുണ്ട്. പരിസ്ഥിതി ഘടകങ്ങള്‍, അണുബാധ, ആന്റിബയോട്ടിക്, യുവി രശ്മികള്‍, കഠിന സമ്മര്‍ദ്ദം, ഹോര്‍മോണ്‍,മയക്കുമരുന്ന് എന്നിവ ലൂപസിന് പ്രേരകമാകാറുണ്ട്.

വസ്തിജ്വലന രോഗം(പിഐഡി)
ഗര്‍ഭപാത്രം, അണ്ഡവാഹിനി കുഴല്‍,ഗര്‍ഭാശയമുഖം തുടങ്ങി ഒന്നിലേറെ ഭാഗങ്ങളെ ഇത് ബാധിക്കുന്നു. പിഐഡി ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമാണ്. പിആര്‍പി ചികിത്സയാണ് ഇതിന് നിര്‍ദ്ദേശിക്കുന്നത്.

ഗര്‍ഭാശയമുഖ അര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍)
ഗര്‍ഭാശയമുഖത്തെ കോശങ്ങള്‍ അനിയന്ത്രിമായ കൂടുകയും അസാധാരണമാവുകയും ചെയ്യുമ്പോഴാണ് കാണപ്പെടുന്നത്. 90 ശതമാനം സെര്‍വിക്കല്‍ കാന്‍സറും ഹ്യൂമന്പാപ്പിലോമവൈറസ് മൂലമാണ് ഉണ്ടാകുന്നത്. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന് എന്നിവയാണ് ചികിത്സകള്‍.

എന്‍ഡോമെട്രിയല്‍ അര്‍ബുദം
അമ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സാധാരണയായി എന്‍ഡോമെട്രിയല്‍ കാന്‍സര്‍ കാണപ്പെടുക. സ്ഥിരമായി ഹോര്‍മോണ്‍ മാറ്റിവയ്ക്കല്‍ ചികിത്സ നടത്തിയവരിലാണ് സാധാരണ ഇത് ഉണ്ടാകാറ്. ഗര്‍ഭപാത്രം എടുത്തുകളയുന്നതാണ് ചികിത്സയുടെ ആദ്യ പടി. പിന്നീട് കീമോതെറാപ്പിയും റേഡിയേഷനും വേണ്ടി വരും

ഗര്‍ഭനിരോധന മാര്‍ഗ്ഗം(ഐയുഡി)
ഗര്‍ഭധാരണം തടയുന്നതിനുള്ള ഉപകരണം ഗര്‍ഭപാത്രത്തിനുള്ളില്‍ കടത്തി വയ്ക്കുന്നത് ആര്‍ത്തവ സമയത്ത് രക്തസ്രാവം അമിതമാവാന്‍ കാരണമാകാറുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ ഐയുഡി മാറ്റി മറ്റേതെങ്കിലും മാര്‍ഗ്ഗം സ്വീകരിക്കുക.

രക്തസ്രാവ രോഗങ്ങള്‍
സാധാരണ നിലയില്‍ രക്തം കട്ടപിടിക്കാന്‍ പ്രയാസമുണ്ടാക്കുന്ന രോഗങ്ങള്‍ ആര്‍ത്തവകാലത്തെ അമിതരക്തസ്രാവത്തിന് കാരണമാകാറുണ്ട്. രക്തം കട്ടപിടിക്കാന്‍ പ്രയാസമുണ്ടാക്കുന്ന ഒരു രോഗമാണ് വോണ്‍ വില്ലിബ്രാന്‍ഡ് . ഈ രോഗമുള്ളവരുടെ രക്തം വളരെ കുറഞ്ഞ അളവിലെ കട്ടിയാവു. ബ്ലഡ് തിന്നറുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളിലും ആര്‍ത്തവകാലത്ത് അമിതരക്തസ്രാവം ഉണ്ടായേക്കാം.



Click it and Unblock the Notifications