Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
നിങ്ങളുടെ കണ്ണുകള്‍ കുഴിഞ്ഞതാണോ?
കണ്ണിലേക്കു നോക്കിയാല്‍ ഒരാളുടെ മനസറിയാമെന്നു പറയും. സന്തോഷവും സങ്കടവും ദേഷ്യവും സ്നേഹവുമെല്ലാം മനസില്‍ തെളിയുമ്പോള്‍ ഇത് കണ്ണിലും പ്രതിഫലിക്കും. കവിഭാവനയില്‍ കണ്ണുകള്‍ക്ക് പ്രധാന സ്ഥാനം കിട്ടാനും ഒരു കാരണമിതാണ്.
മനസു മാത്രമല്ല, ആരോഗ്യസ്ഥിതിയെ വിലയിരുത്താനും കണ്ണിനു കഴിയും.
ചിലരുടേത് കുഴിഞ്ഞ കണ്ണുകള്‍, ഉള്ളിലേക്കുപോയ കണ്ണുകള്‍ എന്നൊക്കെ വിശേഷിപ്പിക്കാനാവും. ചിലപ്പോഴിത് പ്രകൃത്യാ ഉള്ളതായിരിക്കും. എന്നാല്‍ ചിലപ്പോള്‍ ഇത്തരം കണ്ണുകള്‍ക്കു പുറകില്‍ ചില ആരോഗ്യകാരണങ്ങളുണ്ടാകും, ഇതല്ലാത്ത കാരണങ്ങളും കാണും.
കുഴിഞ്ഞ കണ്ണുകള്‍ക്കുള്ള ഒരു കാരണം ഉറക്കക്കുറവാണ്. ഉറക്കക്കുറവ് ഏറ്റവും കൂടുതല്‍ പ്രതിഫലിയ്ക്കുക നിങ്ങളുടെ കണ്ണിലാണ്. കണ്ണുകള്ക്കുപരിയായി ഇതു വരുത്തു വയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങളും ധാരാളമുണ്ട്.
ശരീരഭാരം പെട്ടെന്നു കുറയുമ്പോഴും കണ്ണുകള്‍ കുഴിഞ്ഞുപോകും. പ്രത്യേകിച്ച് മുഖത്തെ വണ്ണം കുറയുമ്പോള്‍. ഇത് കണ്ണിന്റെ ആരോഗ്യത്തെയും ഭംഗിയേയും ബാധിയ്ക്കുകയും ചെയ്യും.
ശരീരത്തിനു വേണ്ട രീതിയില്‍ വെള്ളം ലഭിയ്ക്കാതെ വരുമ്പോഴും ക്ണ്ണുകള് കുഴിയിലാകും. ഇലക്ട്രോളൈറ്റുകളുടെ കുറവാണ് ഇതിനു കാരണം. വെള്ളത്തില്‍ പഞ്ചസാരയും അല്പം ഉപ്പും ചേര്‍ത്തു കുടിയ്ക്കുന്നത് ഇതിനുള്ള പ്രതിവിധിയാണ്.
മലേറിയ പോലുള്ള രോഗങ്ങള്‍ വന്നു മാറിയ ശേഷം ഇത്തരത്തില്‍ കണ്ണുകള്‍ കാണാം. ഇത് ക്ഷീണവും പോഷണക്കുറവുമാണ് കാണിയ്ക്കുന്നത്.
വൈറ്റമിന്‍ കുറവും ഇത്തരത്തിലുള്ളൊരു പ്രശ്നം കണ്ണുകള്ക്കുണ്ടാക്കും. പ്ര്േത്യകിച്ച് വൈറ്റമിന്‍ കെ, സി എന്നിവയുടെ കുറവ്. വൈറ്റമിനുകളുടെ മാത്രമല്ല, അയേണ്‍ കുറവും കണ്ണുകള്‍ കുഴിയാന്‍ ഇടയാക്കും.
വളരെ ചുരുക്കമായി ഇത്തരം കണ്ണുകള്‍ക്കു പുറകില്‍ പാരമ്പര്യവുമുണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

