Latest Updates
-
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം!
നിസാരമാക്കരുത്, ശരീരവേദനയെ
അസുഖത്തിലേക്ക് നയിക്കുന്ന കൊച്ചു ശരീര വേദനകള്‍ എല്ലാവര്‍ക്കുമുണ്ട്. പലരും അതൊന്നും ഗൗനിക്കാറില്ലെന്നു മാത്രം. പല വേദനകള്‍ക്കും കാരണങ്ങള്‍ കാണാം. ശാരീരിക സമ്മര്‍ദ്ധം, അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്. നമ്മുടെ ശരീരത്തിന്റെ ഏതോ ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനം പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വേദനകള്‍ സൂചിപ്പിക്കുന്നത്
ശരീര വേദനകള്‍ സാധാരണമാണ്. എന്നുവെച്ച് അത് ലളിതമായി കാണരുത്. തുടര്‍ച്ചയായി നിലനില്‍ക്കുന്ന ശരീര വേദന പറയുന്നത് നിങ്ങളുടെ ഏതോ ശരീര ഭാഗത്തിന് കാര്യമായ കുഴപ്പമുണ്ടെന്നു തന്നെയാണ്. ഉദാ. തലവേദന, പലര്‍ക്കും തലവേദന സാധാരണമാണ്. പക്ഷേ അവ തുടര്‍ച്ചയായി നിലനില്‍ക്കുകയാണെങ്കില്‍ അതൊരു പക്ഷേ മൈഗ്രേനിന്റെയോ തലച്ചോറിനെ സംബന്ധിക്കുന്ന എന്തോ കുഴപ്പമോ ആണെന്നറിയുക.
നിസാരമെന്ന് കരുതി വിട്ടുകളയാന്‍ പാടില്ലാത്ത ചില ശരീരവേദനകളെക്കുറിച്ചാണ് ഇനി പറയുന്നത്

1)നെഞ്ചുവേദന
മാനസിക സമ്മര്‍ദ്ദം കൊണ്ടോ, അനാരോഗ്യകരമായ ഭക്ഷണശീലം കൊണ്ടോ നെഞ്ചുവേദനയുണ്ടായേക്കാം. പക്ഷേ ഒന്നോര്‍ക്കുക ചില നെഞ്ചുവേദനകള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം. ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് നെഞ്ചുവേദന. ഹൃദയാഘാതം ചെറുതോ വലുതോ ആകാം. പക്ഷേ നെഞ്ചുവേദന അവഗണിക്കരുത്. നെഞ്ചുവേദനയ്ക്കൊപ്പം ക്ഷീണവും ശ്വാസതടസ്സവുമുണ്ടെങ്കില് നിശ്ചയമായും വൈദ്യസഹായം തേടുക.

2)തലവേദന
തലവേദനകള്‍ പലപ്പോഴും സാധാരണമാണ്. ഒരു പക്ഷേ സമര്‍ദ്ധം കൊണ്ടുമാത്രമാകാം തലവേദന. തലവേദന ഗൗരവത്തോടെ കാണേണ്ടത് കൃത്യമായ ഇടവേളകളില്‍ അവ ആവര്‍ത്തിക്കുമ്പോഴാണ്. ഉടന്‍ ഡോക്ടറെ കാണുക. ശ്വാസതടസ്സത്തോടൊപ്പമുള്ള തലവേദനയാണെങ്കില്‍ മൈഗ്രേന് ആകുവാന്‍ സാധ്യതയുണ്ട്. ഒരു പക്ഷേ നിങ്ങളുടെ തലച്ചോറിനെ കാര്‍ന്നു തിന്നുന്ന ടൈംബോബുമാകാം തലവേദനയുടെ രൂപത്തില്‍ വരുന്നത്. ഓര്‍ക്കുക തലവേദനയെ നിസാരമായി കാണരുത്.

3)വയറുവേദന
ഏത് പ്രായത്തിലുള്ളവര്‍ക്കും ഏത് ലിംഗക്കാര്‍ക്കും കാണപ്പെടുന്നതാണ് വയറുവേദന. തെറ്റായ ഭക്ഷണക്രമം വയറുവേദനയ്ക്ക് കാരണമാകാം. വയറുവേദന നീണ്ടകാലം നീണ്ടുനിന്നാല്‍ ഉടന്‍ ഡോക്ടറെ കാണണം. കിഡ്നി സ്റ്റോണ്‍, വയറ്റിലെ അണുബാധ, കുടല് അണുബാധ, സ്ത്രീകളിെ ഓവൈന് ക്യാന്‍സര്‍ എന്നിവയുടെ ലക്ഷണമായേക്കാം. ശ്രദ്ധിക്കുക.

4)കാല്‍വേദന
കാല്, കാല്മുട്ടുവേദനകള് പോഷാകാഹാരക്കുറവു കൊണ്ടോ, തെറ്റായ ഭക്ഷണക്രമത്തെത്തുടര്ന്നോ, സമ്മര്ദ്ധത്തെത്തുടര്ന്നോ ഉണ്ടാകാറുണ്ട്. സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്തും കാല്‍വേദന ഉണ്ടാകാറുണ്ട്. പക്ഷേ വേദനയ്ക്കൊപ്പം നീര് ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. രക്തം കട്ടപിടിക്കല്‍, വാതം എന്നിവയ്ക്കും സാധ്യതയുണ്ട്. തുടര്‍ച്ചയായ മുട്ടുവേദന നീ കാപ് ഡിസോര്‍ഡര്‍, ലിഗ്മെന്റ് പ്രശ്നങ്ങള്‍ എന്നിവയെത്തുടര്ന്നാവാം. കാലുകള്‍ ശരീരത്തിലെ പ്രധാന ഭാഗമാണെന്നോര്‍ക്കുക. അതുകൊണ്ടുതന്നെ കാല് വേദന അവഗണിക്കരുത്.

5)നടുവേദന
പ്രായമായവരിലാണ് പ്രധാനമായും നടുവേദന അല്ലെങ്കില്‍ പുറംവേദന കണ്ടുവരുന്നത്. ഇരിപ്പിലും, കിടപ്പിലും സംഭവിക്കുന്ന വ്യത്യാസങ്ങളാണ് പുറംവേദനയ്ക്ക് പ്രധാനകാരണം. കൊഴുപ്പുള്ള പാളികള്‍ ശരീരത്തില്‍ രൂപപ്പെടുന്നതിന്റെ മുന്നോടിയായും വേദന ഉണ്ടായേക്കാം. ചില സമയങ്ങളില്‍ നിങ്ങളെ കിടന്ന കിടപ്പ് കിടത്താനും ഈ നടുവേദന മതി.
പല്ല്, കണ്ണ്, എല്ലുകളുടെ സന്ധികളിലുണ്ടാകുന്ന വേദന, പേശിവേദന ഇവയും കണ്ടില്ലെന്നു നടിക്കരുത്. സംശയം തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണുക. നല്ല ശരീരം സ്വന്തമാക്കാന്‍ ഭക്ഷണം ക്രമീകരിക്കുക. ആരോഗ്യദായകമായ ഘടകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.



Click it and Unblock the Notifications