Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വ്യായാമമില്ലാതെയും തടി കുറയ്ക്കാം
തടി കുറയ്ക്കാന്‍ പലപ്പോഴും പറഞ്ഞു കേള്‍ക്കാറുള്ള വഴി വ്യായാമം ചെയ്യുകയും ഭക്ഷണം നിയന്ത്രിയ്ക്കുകയുമാണ്. ഇവ രണ്ടും ചെയ്യാന്‍ മിക്കവാറും പേര്‍ക്ക് മടിയായിരിക്കും. എന്നാല്‍ തടി കുറയുകയും വേണം.
ഇത്തരക്കാര്‍ക്ക് തടി കുറയ്ക്കാനുള്ള ചില വഴികളാണ് താഴെപ്പറയുന്നത്. വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും തടി കുറയാത്തവര്‍ക്ക് ഇത്തരം വഴികള്‍ പരീക്ഷിച്ചു നോക്കുകയുമാകാം.

ഉറക്കം
ആവശ്യത്തിന് ഉറങ്ങാത്തത് തടി കൂടുന്നതിനുള്ള ഒരു കാരണമായി പറയാറുണ്ട്. ഇത് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കും. ആവശ്യത്തിന് ഉറങ്ങിനോക്കൂ. ഗുണമുണ്ടാകും. എന്നാല്‍ അമിതമായ ഉറക്കം ഒഴിവാക്കുകയും വേണം.

സെക്സ്
ദാമ്പത്യസുഖത്തിനു വേണ്ടി മാത്രമല്ല, തടി കുറയാനും സെക്സ് നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പും തടിയും കുറയ്ക്കും.

ചുംബനം
ചുംബിയ്ക്കുന്നതും കൊഴുപ്പും ഇതുവഴി തടിയും കുറയും. ഈ വഴിയും താല്പര്യമുള്ളവര്ക്കു പരീക്ഷിയ്ക്കാം.

അക്യുപങ്ചര്‍
അക്യുപങ്ചര്‍ ചെയ്യുന്നത് തടി കുറയ്ക്കുവാന്‍ സഹായിക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്.

വെള്ളം
വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള ഏറ്റവും ലളിതമായ ഒരു വഴിയാണ്. ഇതുവഴി ശരീരത്തിലെ കൊഴുപ്പകലും. അപചയപ്രക്രിയകള്‍ ശരിയായ രീതിയില്‍ നടക്കും. ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ഭക്ഷണത്തിന്റെ അളവും കുറയ്ക്കും.

സ്ട്രെസ്, ടെന്‍ഷന്‍
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ നിയന്ത്രിയ്ക്കുക. ഇത് ശരീരത്തിന്റെ കൊഴുപ്പകറ്റാനുള്ള പ്രധാന വഴികളില്‍ ഒന്നാണ്. സ്ട്രെസ് ഹോര്‍മോണുകള്‍ തടി വര്‍ദ്ധിപ്പിയ്ക്കും.

കൂട്ടുകാര്‍
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്ന, ഇതിനു വേണ്ടി നിങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന കൂട്ടുകാര്‍ മറ്റൊരു വഴിയാണ്. ഇത്തരം ഗ്രൂപ്പുകളില്‍ ചേരുന്നത് തടി കുറയ്ക്കാന്‍ നിങ്ങള്‍ക്കു പ്രചോദനം നല്‍കും.

ചാരിറ്റി
ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു നോക്കൂ. ഭക്ഷണം കഴിയ്ക്കാനില്ലാത്തവര്ക്ക് ഇത് നല്‍കൂ. ഇതുവഴി നിങ്ങള്‍ക്കും ഭക്ഷണനിയന്ത്രണം വരും. മാത്രമല്ല, ടെന്‍ഷനകറ്റാനും മനസിന് സന്തോഷം നല്‍കാനുമുള്ള ഒരു വഴി കൂടിയാണിത്.

വളര്‍ത്തു നായ്ക്കൊപ്പം നടക്കാം
വളര്‍ത്തു നായ്ക്കൊപ്പം നടക്കാന്‍ പോകുന്നതൊരു ശീലമാക്കുക. ഇത് നല്ലൊരു വ്യായാമമാണ്. വ്യായാമം ചെയ്യുകയാണെന്ന തോന്നലില്ലാതെ തന്നെ വ്യായാമം ചെയ്യാനുള്ള ഒരു വഴി. തടി കുറയുകയും ചെയ്യും.

ഡാന്‍സ്
നൃത്തത്തില്‍ താല്പര്യമുണ്ടെങ്കില് ഡാന്‍സ് ക്ലാസുകളില്‍ ചേരാം. ഇത് നല്ലൊരു വ്യായാമം കൂടിയാണ്. ഹോബിയിലൂടെ തടി കുറയ്ക്കാനുള്ള ഒരു നല്ല വഴി.



Click it and Unblock the Notifications
