For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയേണ്‍ കുറവ് മൗത്ത് അള്‍സര്‍ കാരണമോ

|

മൗത്ത് അള്‍സര്‍ അഥവാ വായ്പ്പുണ്ണ് പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതും പറഞ്ഞു കേള്‍ക്കാറുണ്ടെങ്കിലും പാരമ്പര്യം, ഭക്ഷണപ്രശ്‌നങ്ങള്‍, വൈറ്റമിന്‍ കുറവ് തുടങ്ങിയവയാണ് ഇതിന് കാരണമായി പറയാറ്.

വൈറ്റമിനുകള്‍ കൂടാതെ അയേണ്‍ കുറവും മൗത്ത് അള്‍സറിന് കാരണമായി പറയാറുണ്ട്. അയേണ്‍ പാകത്തിനില്ലാതെ വരുമ്പോള്‍ രക്താണുക്കള്‍ക്ക് ഓക്‌സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാന്‍ സാധിക്കില്ല. ഇത് ക്ഷീണവും മനംപിരട്ടലുമുണ്ടാക്കും. മറ്റൊരു പ്രശ്‌നമാണ് മൗത്ത് അള്‍സര്‍.

Mouth ulcer

ശരീരത്തില്‍ അയേണ്‍ ലഭിക്കാനുള്ള വഴി ഇവയടങ്ങിയ ഭക്ഷണങ്ങളും അയേണ്‍ സപ്ലിമെന്റകളുമാണ്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ അയേണ്‍ കുറവു കാരണമുണ്ടാകുന്ന വായ്പ്പുണ്ണുണ്ടാകാം. സ്ത്രീകള്‍ക്ക് മാസമുറ സമയത്ത് അമിതമായി ബ്ലീഡിംഗുണ്ടാകുന്നത് ശരീരത്തില്‍ അയേണ്‍ കുറവുണ്ടാക്കും. ഇത് മൗത്ത് അള്‍സര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. മാസമുറ സമയത്ത് ചില സ്ത്രീകള്‍ക്ക് മൗത്ത് അള്‍സര്‍ വരുന്നതിന് കാരണമിതാണ്.

മുറിവുകളിലൂടെയും അപകടങ്ങളിലൂടെയും ബ്ലീഡിംഗുണ്ടാകുന്നത് ചിലരില്‍ അയേണ്‍ കുറവുണ്ടാക്കും ഇതും മൗത്ത് അള്‍സര്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടാം.

ചില അസുഖങ്ങള്‍ക്കുള്ള മരുന്നുകളും മൗത്ത് അള്‍സറിന് കാരണമാകാറുണ്ട്. ഇത്തരം മരുന്നുകള്‍ ശരീരം അയേണ്‍ ആഗിരണം ചെയ്യുന്നതിന് തടസം നില്‍ക്കും. ഇത് അയേണ്‍ കുറവുണ്ടാക്കും. മൗത്ത് അള്‍സര്‍ രൂപത്തില്‍ ഇവ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ഇവയല്ലാതെ ഭക്ഷണത്തില്‍ വേണ്ട രീതിയില്‍ അയേണ്‍ ഉള്‍പ്പെടുത്താത്തതും മൗത്ത് അള്‍സറിന് കാരണമാകാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ധാരാളം അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നതാണ് ഒരു പരിഹാരം.

ഇലക്കറികള്‍, പച്ച നിറമുള്ള പച്ചക്കറികള്‍, കടല്‍ വിഭവങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവയെല്ലാം അയേണ്‍ ഉറവിടങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ഒരു പരിധി വരെ അയേണ്‍ കുറവ് പരിഹരിക്കാം. മൗത്ത് അള്‍സര്‍ വരുന്നത് തടയുകയും ചെയ്യാം.

English summary

Iron Deficiency Mouth Ulcer Cause

Mouth ulcers are painful, tender vividly defined round sores that crop up on the insides of our mouth. Mouth ulcers are a common condition and can take place due to a number of reasons like biting on the inside of the cheek, smoking and oral trauma like excessive brushing. They can occur under the lips, on the inside of the cheeks or on the underside of the tongue. Mouth ulcers are not contagious, and cannot be passed from one person to another. But recurrent mouth ulcers are a more serious matter. Iron deficiency is a major cause of mouth ulcer. Let us look at the ways in which iron deficiency causes mouth ulcer.
Story first published: Monday, June 24, 2013, 15:46 [IST]
X
Desktop Bottom Promotion