Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വയര്‍ വീര്‍ക്കുന്നുവോ?വേദനയും
അടിവയറിലെ വേദനയും അതോടൊപ്പം വയര്‍ വീര്‍ക്കലും അനുഭവപ്പെടുന്ന അവസ്ഥയുണ്ട്. കുടലില്‍ ഈ പ്രശ്നമുണ്ടെങ്കില്‍ എല്ലാ ഭക്ഷണസാധനങ്ങളും ശരിയായി ദഹിക്കില്ല. വയറില്‍ ഗ്യാസ് രൂപപ്പെടുന്നത് വഴിയും ഇത് സംഭവിക്കാം.
കടുത്ത വയര്‍ വേദന ഈ സമയത്ത് അനുഭവപ്പെടാം. അണ്ഡാശയത്തിലെ ക്യാന്‍സര്‍ മൂലവും ഈ പ്രശ്നമുണ്ടാകാറുണ്ട്. ഇത് പരിഹരിക്കാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അത്തരം ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. വെള്ളം കുടിക്കുക
ഉദരസംബന്ധമായ പ്രശ്നങ്ങള്‍ മൂലമാണ് വയര്‍ വീര്‍ക്കലും വേദനയുമുണ്ടാകുന്നത്. ശരിയായ വിധത്തിലല്ലാത്ത ശോധന, മലബന്ധം, ഗ്യാസ് എന്നിവ വയര്‍ വേദനയക്ക് കാരണമാകും. ഇത് പരിഹരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക. വേദന കുറയുകയും മലബന്ധത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും.

2. നടപ്പ്
വയര്‍ വീര്‍ത്തിരിക്കുന്നതായി തോന്നിയാല്‍ അല്പം നടക്കുക. ഇതു വഴി വയറിലെ ഗ്യാസ് പുറന്തള്ളാനാവും. വയര്‍ വീര്‍ക്കുന്നതിന് എളുപ്പം പരിഹാരം നേടാനുള്ള മാര്‍ഗ്ഗമാണിത്. എന്നാല്‍ നടപ്പ് വളരെ സാവധാനത്തിലായാല്‍ ഫലമുണ്ടാവില്ല. ഭാവിയില്‍ ഈ പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഭക്ഷണശേഷം നടക്കുന്നത് ശീലമാക്കുക.

3. നുരയുള്ള പാനീയങ്ങള്‍
വയര്‍ വീര്‍ത്തിരിക്കുന്നത് ഒഴിവാക്കാന്‍ പറ്റിയൊരുപാധിയാണ് സോഡ പോലുള്ള പാനീയങ്ങള്‍. വയറിന് ഭാരം തോന്നുമ്പോളും അസ്വസ്ഥത തോന്നുമ്പോളും അല്പം സോഡ കുടിക്കാം. കാര്‍ബണ്‍ ഡയോക്സൈഡ് വയറിലെ ഗ്യാസുമായി ചേര്‍ന്ന് പുറന്തള്ളപ്പെടും. വേഗത്തില്‍ ആശ്വാസം ലഭിക്കുകയും ചെയ്യും.

4. പുതിന
വയറിലെ പ്രശ്നങ്ങള്‍ക്ക് ഉത്തമമായ പരിഹാരമാണ് പുതിന. വയര്‍ വീര്‍ത്താല്‍ അല്പം പുതിന കഴിച്ചാല്‍ ഉടന്‍ ആശ്വാസം ലഭിക്കും. ചായയുടെ രൂപത്തിലോ, ചതച്ചോ പുതിന ഉപയോഗിക്കാം. പുതിന കാര്‍ബണ്‍ഡയോക്സൈഡ് അടങ്ങിയ പാനീയങ്ങളുമായി ചേര്‍ത്ത് ഉപയോഗിച്ചാല്‍ മികച്ച ഫലം ലഭിക്കും. ഇഞ്ചി, ഇന്തുപ്പ്, നാരങ്ങനീര് തുടങ്ങിയവയും വയറ് വീര്‍ക്കലും വേദനയും ഒഴിവാക്കാന്‍ സഹായിക്കും.

5. മരുന്നുകള്‍
മേല്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളൊന്നും ഫലപ്രദമായില്ലെങ്കില്‍ മരുന്നുകള്‍ ഉപയോഗിക്കാം. നിരവധി മരുന്നുകള്‍ ദഹനത്തിന് സഹായിക്കുന്നവയായി ലഭ്യമാണ്. 'ഇനോ' പോലുള്ള പൊടികളും ഈ പ്രശ്നത്തിന് പരിഹാരം നല്‍കും.

6. വയറ് വീര്‍ക്കലും
വേദനയും ഒഴിവാക്കാന്‍ സമയമെടുത്ത് ചവച്ചരച്ച് ഭക്ഷണം കഴിക്കുക. ഇതുവഴി വയറ്റില്‍ ഗ്യാസ് രൂപപ്പെടുന്നത് തടയാം. ഭക്ഷണനിയന്ത്രണവും വ്യായാമവും ദഹനപ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. അതുപോലെ തന്നെ നല്ല രീതിയിലുള്ള ഭക്ഷണശൈലി പിന്തുടരുക.



Click it and Unblock the Notifications
