Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ചെലവില്ലാതെയും നടുവേദന കുറയ്ക്കാം
സർവ്വസാധാരണമെങ്കിലും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് നടുവേദന
ഇതിന് ഒരാശ്വാസം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും. പുറംവേദനയെ അകറ്റിനിർത്താനുള്ള ചില മാർഗ്ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

ചെലവില്ലാതെയും നടുവേദന കുറയ്ക്കാം
പുറംവേദന കുറയ്ക്കുന്നതിനായി തലയണ ഉപയോഗിക്കുമ്പോൾ ഒരെണ്ണം കഴുത്തിനും തലയ്ക്കും ബാലൻസ് കിട്ടുന്ന വിധത്തിൽ തലയ്ക്ക് ചുവടെയായി വെക്കുക. ഒരു തലയണ പുറംഭാഗത്തിന് അടിയിലായും വെക്കുക. ഇനി നിങ്ങൾക്ക് ഒരുവശം ചെരിഞ്ഞുകിടക്കുന്ന ശീലമുണ്ടെങ്കിൽ ഒരു തലയണ കാലുകൾക്കിടയിൽ വെക്കുന്നതും നല്ലതാണ്. കമിഴ്ന്നുകിടക്കുന്നവർ ഉദരഭാഗത്തിനും അരക്കെട്ടിനും ഇടയിലായി തലയണ വെക്കാനും ശ്രമിക്കണം.

ചെലവില്ലാതെയും നടുവേദന കുറയ്ക്കാം
ടെന്നീസ് ബോൾ ഉപയോഗിച്ചുള്ള മസാജിംഗ്.
ട്യൂബ് സോക്കിനുള്ളിൽ രണ്ട് ടെന്നീസ് ബോളുകൾ കടത്തി ബന്ധിക്കുക. അതിനുശേഷം അത് ചുമരിലോ തറയിലോ വെച്ച് പുറംഭാഗം നല്ലവണ്ണം മസാജ് ചെയ്യുക. ഇത് പുറംവേദനക്ക് വലിയ ആശ്വാസം നൽകും.

ചെലവില്ലാതെയും നടുവേദന കുറയ്ക്കാം
ഹീറ്റ് പാഡുകൾ ഉപയോഗിച്ച് പുറംഭാഗത്തും കഴുത്തിലും കിഴിപിടിക്കുന്നത് പേശികൾക്ക് അയവ് ലഭിക്കാനും വേദന ശമിപ്പിക്കാനും നല്ലതാണ്.

ചെലവില്ലാതെയും നടുവേദന കുറയ്ക്കാം
ഒരു ടബ് ചൂടുവെള്ളത്തിൽ ഒന്നോ രണ്ടോ കപ്പ് ഇന്തുപ്പ് കലർത്തി ആ വെള്ളം കൊണ്ട് കുളിക്കുന്നത് ക്ഷീണം അകറ്റുന്നതോടൊപ്പം മസിലുകൾക്ക് അയവും നൽകുന്നു. പുറംഭാഗത്തേക്കുള്ള രക്തപ്രവാഹം സുഗമമാവുന്നതോടെ നിങ്ങളുടെ പുറംവേദനയും ഇല്ലാതാവും.

ചെലവില്ലാതെയും നടുവേദന കുറയ്ക്കാം
കഴുത്തിന് ആശ്വാസം ലഭിക്കുന്ന വിധത്തിൽ ലാപ്ടോപ് ഉയർത്തി വെക്കുക. മണിക്കൂറുകൾ ലാപ്ടോപിന് മുൻപിൽ ഇരിക്കുമ്പോഴും നട്ടെല്ല് നിവർന്നിരിക്കാൻ ഇത് സഹായകമാണ്.

ചെലവില്ലാതെയും നടുവേദന കുറയ്ക്കാം
ശരിയായ ബോഡി പൊസിഷനുകൾ പുറംവേദനയെ കുറയ്ക്കും എന്നുമാത്രമല്ല ഭാവിയിൽ പുറംവേദന ഉണ്ടാവാനുള്ള സാധ്യതയെ തടയുകയും ചെയ്യും. ആത്മവിശ്വാസവും ആകർഷകമായ രൂപഭംഗിയും പ്രധാനം ചെയ്യുന്ന കാര്യത്തിലും ബോഡി പൊസിഷനുകൾക്ക് വലിയ പങ്കുണ്ട്. അതിനാൽ നിങ്ങളുടെ ഇരുപ്പും നടപ്പുമെല്ലാം നിരീക്ഷണ വിധേയമാക്കാൻ വേണ്ടി ഐ പോസ്ചർ എന്ന ഇലക്‌ട്രോണിക് ഉപകരണം ഉപയോഗിക്കാം. നിങ്ങളുടെ ബോഡി പൊസിഷൻ ശരിയല്ലെങ്കിൽ ഈ ഉപകരണം സിഗ്നലുകൾ പുറപ്പെടുവിച്ച് നിങ്ങളെ സഹായിക്കും.

ചെലവില്ലാതെയും നടുവേദന കുറയ്ക്കാം
കമ്പ്യൂട്ടറിന് മുൻപിൽ തുടർച്ചയായി ഇരിക്കേണ്ട വിധത്തിലുള്ള ജോലിയാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ ഒരുമണിക്കൂർ കൂടുമ്പോഴെങ്കിലും എഴുന്നേറ്റ് നടക്കുക. അല്പം ദൂരെ ഇരിക്കുന്ന സുഹൃത്തുക്കളുടെ അരികിലേക്ക് നടക്കുന്നതു ശീലിക്കുക. വീട്ടിൽ തന്നെ ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്കിടെ ബ്രേക്ക് എടുത്ത് ചെടികൾക്ക് വെള്ളമൊഴിക്കുന്നതും മുറി വൃത്തിയാക്കുന്നതും പതിവാക്കുക.

ചെലവില്ലാതെയും നടുവേദന കുറയ്ക്കാം
ശരീരം ഊർജ്ജസ്വലമായി നിലനിർത്തുന്നതിനും മസിലുകൾക്ക് ആവശ്യത്തിന് വഴക്കം ലഭിക്കുന്നതിനും യോഗയെക്കാൾ നല്ല വ്യായാമം വേറെയില്ല. ശരീരികാരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും യോഗ വളരെ നല്ലതാണ്. അതുകൊണ്ട് ദിവസേന യോഗ പരിശീലിക്കുക.



Click it and Unblock the Notifications
