Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ക്യാന്‍സര്‍ ചെറുക്കും മസാലകള്‍
അര്‍ബുദം എന്ന രോഗത്തെ എല്ലാവരും ഭയത്തോടെയാണ് കാണുന്നത്. അര്‍ബുദത്തെ ചെറുത്ത് തോല്പിക്കാനാവില്ല എന്ന ചിന്തയാണ് ഈ ഭയത്തിന്റെ അടിസ്ഥാനം. എന്നാല്‍, ഇച്ഛാശക്തിയും ചിട്ടയായ ജീവിതക്രമവും ഉണ്ടെങ്കില്‍ ഏത് രോഗത്തെയും ഒരു പരിധിവരെ നമുക്ക് അകറ്റി നിര്‍ത്താന്‍ കഴിയും.
പ്രശസ്ത നടിയായ ലിസ റെ മജ്ജയ്ക്ക് അര്ബുദമാണന്ന് കണ്ടെത്തിയപ്പോള്‍ പറഞ്ഞത് ഞാന്‍ അര്‍ബുദത്തെ തോല്പിക്കും'' എന്നാണ്. ചിക്തിസിച്ച് ഭേദമാക്കാന്‍ കഴിയില്ല എന്ന് എഴുതപ്പെട്ടിട്ടുള്ള പല രോഗങ്ങളെയും ഇത്തരം ആത്മവിശ്വാസം ഉണ്ടെങ്കില്‍ തോല്പിക്കാന് കഴിയും. നമ്മള് തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ ആണ് നമ്മളിലെ രോഗ സാധ്യതകളെ നിര്‍ണയിക്കുന്ന ഘടകങ്ങളില്‍ ഒന്ന്.
ആഹാരത്തിനായി പലതും തിരഞ്ഞെടുക്കുമ്പോള്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം.
ഭേദമാക്കാന്‍ കഴിയാത്ത അര്‍ബുദ കോശങ്ങളായി ക്രമേണ രൂപാന്തരപ്പെടുന്ന ശരീരത്തിലെ അപകടകാരികളായ കോശങ്ങള്‍ പെരുകുന്നത് തടയാന്‍ ചില സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് കഴിയും.
കുട്ടികളുടെ കാലോ കൈയ്യോ മുറിഞ്ഞാല്‍ പണ്ട് മുത്തശ്ശിമാര്‍ ചെയ്തിരുന്നത് അല്പം മഞ്ഞള്‍ മുറവിന് മേല്‍ ഇടുകയാണ്. ചെറിയ മുറിവുകളും പോറലുകളും പെട്ടന്നുണങ്ങാന്‍ മഞ്ഞള്‍ നല്ലതാണ്. പഴയകാലത്ത് വിവിധ രോഗങ്ങള്‍ക്കുള്ള മരുന്ന് അടുക്കളയില്‍ തന്നെ ഉണ്ടായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളായ മഞ്ഞളിനും കുങ്കുമപ്പൂവിനും ധാരളം ഔഷധ ഗുണങ്ങളുണ്ട്. വളരെ നേരത്തെ തന്നെ ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ബാക്ടീരിയ, വിഷം, വൈറസ് എന്നിവയെ ചെറുത്ത് ശരീരത്തിന് ആരോഗ്യവും ബലവും നല്‍കും.

മഞ്ഞള്‍
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മഞ്ഞള്‍ ഭക്ഷണങ്ങള്‍ക്ക് നല്ല നിറം നല്‍കുക മാത്രമല്ല അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും മഞ്ഞളില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍ കര്‍കുമിന്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍, മെലാനോമ,സ്തനാര്‍ബുദം, മസ്തിഷ്കാര്‍ബുദം, പാന്‍ക്രിയാസ് അര്‍ബുദം, രക്താര്‍ബുദം തുടങ്ങി വിവിധ അര്‍ബുദങ്ങളെ തടയാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. കര്‍കുമിന്‍ `കോശ ആത്മഹത്യ' എന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുക വഴി അര്‍ബുദ കോശങ്ങളെ മറ്റ് കോശങ്ങള്‍ക്ക് ഭീഷിണിയാകും മുമ്പ് സുരക്ഷിതമായി നശിപ്പിക്കാന്‍ സഹായിക്കും. പരമ്പരാഗതരീതിയിലുള്ള റേഡിയോ തെറാപ്പിയിലും കീമോ തെറാപ്പിയിലും അര്‍ബുദ കോശങ്ങള്‍ക്ക് പുറമെ ചുറ്റുമുള്ള കോശങ്ങള്‍ക്കും നാശം സംഭവിക്കാറുണ്ട്. അതിനാല്‍ പാര്‍ശ്വഫലങ്ങള്‍ തീര്‍ച്ചയാണ്.

പെരുഞ്ചീരകം
ഫൈറ്റോ ന്യൂട്രിയന്റ്സും ആന്റി ഓക്സിഡന്റ്സും അടങ്ങിയിട്ടുള്ള പെരുഞ്ചാീരകം അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കും. പെരുഞ്ചീരകത്തിലെ പ്രധാന ഘടകമായ അനിതോള്‍ അര്‍ബുദ കോശത്തിന്റെ പടര്‍ന്ന് പിടിക്കലും ബന്ധപ്പെടലും പ്രതിരോധിക്കും. അര്‍ബുദ കേശം ഇരട്ടിക്കാന്‍ കാരണമാകുന്ന എന്‍സൈം പ്രവര്‍ത്തനം അടിച്ചമര്‍ത്തുകയും ചെയ്യും. വെളുത്തുള്ളിയോടു കൂടിയ തക്കാളി-പെരുഞ്ചീരകം സൂപ്പും പെരുഞ്ചീരകമിട്ട സാലഡും ഭക്ഷണത്തിന് മുമ്പായി കഴിക്കുന്നത് നല്ലതാണ്. വെണ്ണയില്‍ വരട്ടിയെടുക്കുന്ന പെരുഞ്ചീരകവും ഇത്തരത്തില്‍ കഴിക്കാം.

കുങ്കുമപ്പൂവ്
കുങ്കുമപ്പൂവില്‍ അടങ്ങിയിട്ടുള്ള ക്രോസെറ്റിന്‍ എന്നു വിളിക്കുന്ന പ്രകൃതിദത്ത കരോട്ടിനോയിഡ് ആയ ഡൈകാര്‍ബോക്സിലിക് ആസിഡ് ആണ് പ്രാഥമികമായി അര്‍ബുദത്തെ ചെറുക്കുന്നത്. രോഗം വളരാതെ നോക്കുന്നതിന് പുറമെ കോശവളര്‍ച്ച പകുതിയോളം കുറച്ച് അര്‍ബുദത്തെ പൂര്‍ണമായി അകറ്റാനും ഇത് സഹായിക്കും. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമാണിത്. ഏതാണ്ട് 250,000 ഓളം പൂക്കളില്‍ നിന്നും അരക്കിലോ കുങ്കുമപ്പൂ മാത്രമാണ് കിട്ടുക. വില കൂടുതലാണെങ്കിലും അല്പം കുങ്കുമ പൂവ് ഉപയോഗിക്കുമ്പോള്‍ തന്നെ ഇതിന്റെ ഗുണം കിട്ടും. പല രീതികളില്‍ കുങ്കുമപ്പൂ ഉപയോഗിക്കാം.

ജീരകം
ദഹനത്തിന് നല്ലതായതിനാലാണ് ആഹാര ശേഷം ഒരു കൈ ജീരകം ചവയ്ക്കുന്നത്. ഇതിനുമപ്പുറമാണ് ജീരകത്തിന്റെ ഔഷധ ഗുണങ്ങള്‍. ആന്റി-ഓക്സിഡന്റ് ഗുണങ്ങളുള്ള ഔഷധമായ ജീരകത്തില്‍ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന് കാരണമാകുന്ന കോശ വര്‍ദ്ധന തടസ്സപെടുത്തുന്ന തൈമോക്വിനോണ്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അതിനാല്‍ സാധാരണ കഴിക്കുന്ന ലഘുഭക്ഷണങ്ങളില്‍ എണ്ണയും മറ്റും നിറയ്ക്കുന്നതിന് പകരം ജീരകം ധാരാളമായി ഉപയോഗിക്കാന്‍ തുടങ്ങുക. സ്ഥിരമായി ജീരകം കഴിക്കുന്നതിന്റെ ഫലം പെട്ടന്ന് അറിയാന്‍ കഴിയും.

കറുവാപ്പട്ട
എല്ലാ ദിവസവും അര ടീസ്പൂണ്‍ കറുവപ്പട്ട പൊടി കഴിച്ചാല്‍ അര്‍ബുദ സാധ്യത വളരെ കുറയ്ക്കാന്‍ കഴിയും. ഭക്ഷണം കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ഉത്പന്നമായ കറുവപ്പട്ട ഇരുമ്പിന്റെയും കാല്‍സ്യത്തിന്റെയും സ്രോതസ്സാണ്. അര്‍ബുദ വളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്ന ഇവ ശരീരത്തില്‍ പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് തടയും.

ഒറിഗാനോ
പിസ്സയ്ക്കും പാസ്തയ്ക്കും മുകളില്‍ ഇടുന്നു എന്നതിന് പുറമെ ഒറിഗാനോയ്ക്ക് പ്രോസ്റ്റേറ്റ് അര്‍ബുദത്തെ ചെറുക്കാനുള്ള കഴിവുമുണ്ട്. സൂഷ്മാണുക്കളെ പ്രതിരോധിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ള ഒറിഗാനോയുടെ ഒരു ടീസ്പൂണ്‍ നീരിന് രണ്ട് കപ്പ് മുന്തിരി നീരിനേക്കാള്‍ ശക്തിയുണ്ട്. പുതിനയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോ കെമിക്കല്‍ ക്യുര്‍സെറ്റിന്‍ ശരീരത്തിലെ അപകടകാരികളായ കോശങ്ങളുടെ വളര്‍ച്ച തടയുകയും അര്‍ബുദ കേന്ദ്രീകൃത അസുഖങ്ങള്‍ക്കുള്ള ഔഷധമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

ക്യാപ്സിക്കം
അര്‍ബുദ കോശത്തെ നശിപ്പിക്കുന്ന കോശആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ക്യാപ്സിക്കം
രക്താര്‍ബുദ കോശ വളര്‍ച്ചയുടെ വലുപ്പം ക്രമേണ കുറയ്ക്കാന്‍ സഹായിക്കും. അര്‍ബുദത്തിനുള്ള സാധ്യതകളും കുറയ്ക്കും.

ഇഞ്ചി
ഇഞ്ചി കൊളസ്ട്രോള്‍ കുറയ്ക്കുകയും ശരീരപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും അര്‍ബുദ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. പച്ചക്കറി, മത്സ്യ വിഭവങ്ങളില്‍ വളരെ എഴുപ്പം ചേര്‍ക്കാവുന്ന ഇഞ്ചി ഭക്ഷണങ്ങളുടെ രുചി കൂട്ടും. ഇഞ്ചി വെറുതെ ചവയ്ക്കുന്നത് വായ്നാറ്റം അകറ്റാനും നല്ലതാണ്.

മറ്റുള്ളത്
ഗ്രാമ്പു,ശതകുപ്പ,തുളസി,വെളുത്തുള്ളി,അയമോദകം,ഉലുവ,കടുക്,പുതിന,റോസ്മെറി,വിനാഗിരി, നാരങ്ങ,ഒലീവ്, അവക്കാഡോ എന്നിവയാണ് അര്‍ബുദത്തെ ചെറുക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മറ്റുള്ളവ.

മറ്റുള്ളത്
വിവിധ തരം പഴങ്ങള്‍, പച്ചക്കറികള്‍, അണ്ടിപരിപ്പുകള്‍, ധാന്യങ്ങള്‍, പയറുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദത്തെ ചെറുക്കാനുള്ള ജൈവിക മാര്‍ഗ്ഗമാണ്.

മറ്റുള്ളത്
ഭക്ഷണത്തില്‍ ധാരാളം ഫൈബര്‍ ഉള്‍പ്പെടുത്തുക. വെള്ള അരിയിക്ക് പകരം തവിട്ട് അരി ചോറിന് ഉപയോഗിക്കുക.

മറ്റുള്ളത്
വെള്ള ബ്രഡിന് പകരം സമ്പൂര്‍ണ ധാന്യ ബ്രഡ് ഉപയോഗിക്കുക.തവിടു കളയാത്തവ കൂടുതല്‍ കഴിക്കുക.

മറ്റുള്ളത്
ലഘുഭക്ഷണത്തിന് ഉരുളകിഴങ്ങ് ഉപ്പേരികള്‍ക്ക് പകരം ചോളപ്പൊരി കഴിക്കുക

മറ്റുള്ളത്
തൊലിയോടുകൂടിയ ശുദ്ധമായ പഴങ്ങള്‍ കഴിക്കുക

മറ്റുള്ളത്
ക്യാന്‍സറിനെ തടയാന്‍ നല്ലതാണ്

മറ്റുള്ളത്
സസ്യ എണ്ണയ്ക്ക് പകരം ഒലിവ് എണ്ണയില്‍ ഭക്ഷണം പാകമാക്കുക.

മറ്റുള്ളത്
ട്രാന്‍സ് -ഫാറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ പായ്ക്കറ്റില്‍ കിട്ടുന്ന ഭക്ഷണങ്ങളും പൊരിച്ചവയും ഒഴിവാക്കുക.

മറ്റുള്ളത്
സംസ്കരിച്ച ഉപ്പ് ഉപേക്ഷിക്കുക. സമുദ്ര ഉപ്പ്/ ഹിമാലയന്‍ ഉപ്പ് എന്നിവ അല്പമാത്രം ഉപയോഗിക്കാം.

മറ്റുള്ളത്
അര്‍ബുദ രോഗികളുടെ ശ്രദ്ധയ്ക്ക്: ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരവും നിര്‍ദ്ദിഷ്ട അളവിലുമല്ലാതെ ചേരുവകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തരുത്.



Click it and Unblock the Notifications











