Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വെജിറ്റേറിയനാകണോ?
പുതിയ കാലഘട്ടത്തില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണരീതി ഉപേക്ഷിച്ച് പൂര്‍ണ്ണ സസ്യാഹാരികളോ വെജിറ്റേറിയന്മാരോ ആവുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. ആരോഗ്യത്തിന് കൂടുതല്‍ നല്ലത് വെജിറ്റേറിയന്‍ ഭക്ഷണരീതിയാണ് എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.
നിങ്ങള്‍ക്കും ഒരു വെജിറ്റേറിയന്‍ ആവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

മാനസികമായി തയ്യാറെടുക്കുക
നിങ്ങള്‍ കാലങ്ങളായി നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണരീതി ശീലിച്ചുവന്ന ഒരാളാണെങ്കില്‍ പെട്ടന്നൊരുദിവസം വെജിറ്റേറിയന്‍ ആയിത്തീരുക അത്ര എളുപ്പമുള്ള കാര്യമല്ല. മാംസാഹാരവും സസ്യാഹാരവും തമ്മില്‍ രുചികളില്‍ വലിയ വ്യത്യാസമുണ്ട്. മാനസികമായ തയ്യാറെടുപ്പ് ഇക്കാര്യത്തില്‍ ആവശ്യമാണ്. സ്വാഭാവികമായി വെജിറ്റേറിയന്‍ ആവാനുള്ള ആഗ്രഹം നിങ്ങളുടെ മനസ്സില്‍നിന്നും ഉയര്‍ന്നുവരികയാണെങ്കില്‍ നിങ്ങളുടെ ശരീരവും നിങ്ങളെ അനുസരിക്കാതിരിക്കില്ല.

ജീവിതരീതി പുന:ക്രമീകരിക്കുക
വെജിറ്റേറിയന്‍ ആയിമാറുമ്പോള്‍ ജീവിതത്തിലും ചില മാറ്റങ്ങള്‍ ആവശ്യമായി വരും. വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും പുതിയൊരു നിര നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും. ഇതിനായി തയ്യാറെടുക്കുക.

കുടുംബക്കാരെയും സുഹൃത്തുക്കളെയും അറിയിക്കുക
നിങ്ങളുമായി അടുത്ത് ഇടപഴകുന്നവരെ നിങ്ങള്‍ വെജിറ്റേറിയന്‍ ആയിമാറുന്ന കാര്യം അറിയിക്കുക. എന്തുകൊണ്ട് വെജിറ്റേറിയന്‍ ആവുന്നു എന്ന കാര്യവും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക. ഇങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ക്ക് അതിനനുസരിച്ച് മുന്നൊരുക്കം നടത്താന്‍ സാധിക്കും. നിങ്ങള്‍ക്ക് ഭക്ഷണരീതിയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിയും വരില്ല.

പോഷകാഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ശരീരത്തിനാവശ്യമായ പ്രോട്ടീനും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിങ്ങള്‍ മാംസാഹാരം ഉപേക്ഷിച്ച് വെജിറ്റേറിയന്‍ ജീവിതരീതി ഭക്ഷണരീതിയിലേക്ക് മാറുമ്പോള്‍ നിങ്ങളുടെ ആഹാരത്തില്‍ ശരീരത്തിന് വേണ്ട പ്രോട്ടീനും മറ്റ് പോഷകങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ശരീരഭാരം കുറയാനും നിങ്ങള്‍ക്ക് ക്ഷീണം സംഭവിക്കാനും സാധ്യതയുണ്ട്.

നോണ്‍ വെജ് രുചിയുള്ള വെജിറ്റേറിയന്‍ വിഭവങ്ങള്‍
രുചിയില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളോട് സാമ്യമുള്ള വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ചാല്‍ നോണ്‍ വെജ് രുചിയുടെ കുറവ് നിങ്ങള്‍ക്ക് അനുഭവപ്പെടില്ല. സോയാബീന്‍ പോലുള്ളവ ഇക്കാര്യത്തില്‍ ഉദാഹരണമാണ്.

വെജിറ്റേറിയന്‍ പാചക പുസ്തകം വാങ്ങുക
ഒരുപാട് വ്യത്യസ്തമായ വെജിറ്റേറിയന്‍ വിഭവങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. ഒരു പാചക പുസ്തകം വാങ്ങിയാല്‍ അവയില്‍ പലതും നിങ്ങള്‍ക്ക് പരീക്ഷിച്ചുനോക്കം. നാവിന് രുചിതോന്നുന്ന ഭക്ഷണങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ വീണ്ടും നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കാനുള്ള പ്രവണതയും ഇതുവഴി ഒഴിവാക്കാം.

മാറ്റം സാവധാനത്തില്‍
പെട്ടന്നൊരു ദിവസം ചിക്കനും മീനുമൊക്കെ ഒഴിവാക്കിയാല്‍ ശരീരം അതിനോട് സൗമ്യമായി പ്രതികരിക്കണം എന്നില്ല. ഒറ്റദിവസം കൊണ്ട് പുകവലിയും മദ്യപാനവും നിര്‍ത്തുന്നതുപോലെ അത് ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ടുതന്നെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ അളവ് സാവധാനം കുറച്ചുകൊണ്ടുവരിക. ഇങ്ങനെ ചെയ്താല്‍ വെജിറ്റേറിയനിലേക്കുള്ള മാറ്റം വളരെ എളുപ്പമായിരിക്കും.

ആവശ്യമായ ഭക്ഷണം കഴിക്കുക
ഭക്ഷണമേതായാലും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കേണ്ടതുണ്ട്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് തുല്യമായ ഊര്‍ജ്ജം ലഭിക്കണമെങ്കില്‍ കൂടുതല്‍ അളവില്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കേണ്ടി വരും. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ഓരോ ദിവസവും ചുരുങ്ങിയത് 1200 കലോറി ഊര്‍ജ്ജമെങ്കിലും ഭക്ഷണത്തിലൂടെ നിങ്ങളുടെ ശരീരത്തിലെത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.

ആത്മനിയന്ത്രണം
വെജിറ്റേറിയന്‍ ആയിമാറുക എന്നത് ആരോഗ്യത്തിന് ഗുണകരമായ ഒരു തീരുമാനമാണ്. പക്ഷെ വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരാന് ആത്മനിയന്ത്രണവും അച്ചടക്കവും കൂടിയേ തീരൂ. അതിന് സാധിച്ചാല്‍ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കാന്‍ പുതിയ തീരുമാനം നിങ്ങളെ സഹായിക്കും.



Click it and Unblock the Notifications
