Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
റംസാൻ കാലത്തെ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാം
റംസാൻ വ്രതകാലം ഭക്ഷണങ്ങള്‍ ഒഴിവാക്കാനുള്ളതാണെങ്കിലും നോമ്പുതുറന്ന ശേഷം നിയന്ത്രണങ്ങളില്ലാതെ ഭക്ഷണം കഴിക്കുന്നത് പലരിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അമിതഭാരം, അസിഡിറ്റി, ദഹനപ്രശ്നങ്ങള്‍ തുടങ്ങിയവയാണ് വ്രത മെടുക്കുന്നവരില് കണ്ടുവരുന്ന പൊതുപ്രശ്നങ്ങള്‍. വ്യായാമം ഇല്ലായ്മ, ക്രമമില്ലാത്ത ഭക്ഷണം, വറുത്ത ഭക്ഷണവും മാട്ടിറച്ചിയും അമിതമായി ഉപയോഗിക്കുന്നതുമാണ് പ്രശ്ന കാരണം.
നോമ്പെടുക്കുന്നവര്‍ ക്ഷീണം പറഞ്ഞ് വ്യായാമങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നത് അപകടകരമാണെന്ന് ഫിറ്റ്നസ് വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിലെ ക്രമമില്ലായ്മ നിമിത്തം ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ കുറയുകയും അത് അമിത വണ്ണത്തിന് വഴിയൊരുക്കുകയും ചെയ്യും. റംസാനില്‍ ശീലമാക്കേണ്ട ചില ഭക്ഷണക്രമങ്ങളും വ്യായാമ രീതികളും ചുവടെ,
നടത്തമോ സൈക്ളിംഗോ ശീലമാക്കുക, ശരീരത്തിലെ അധിക കാലറിയെ കരിച്ചുകളയാനും ഉന്മേഷം വരുത്താനും ഇത് സഹായിക്കും.

നോമ്പുകാലത്തിന് മുമ്പേ മസിലുകള്‍ക്ക് ബലം നല്കുന്ന വ്യായാമങ്ങള്‍ ചെറിയ തോതില്‍ ചെയ്യുക
വാംഅപ്പ് നടത്തിയ ശേഷം കൈകാലുകളും മൊത്തം ശരീരവും വലിച്ചുവിടുന്നതടക്കം (സ്ട്രെച്ചിംഗ്) വ്യായാമങ്ങള്‍ ചെയ്യുക. ശരീരത്തിന് വഴക്കം വരുത്താനും ശരീരത്തിനുള്ളിലെ ജൈവിക വിഷങ്ങള്‍ നശിപ്പിക്കാനും ഇത് സഹായകരമാണ്.
കാലിലെയും തുടയിലെയും മസിലുകള്‍ക്കും അരക്കെട്ടിനും ബലം നല്കുന്ന ഫ്രീ സ്ക്വാറ്റ് എക്സര്‍സൈസുകളും പുഷ് അപ്പുകളും ശീലമാക്കുക
യോഗവും ധ്യാനവും ശീലമാക്കുക. ശരീരത്തിലെ ജൈവിക വിഷങ്ങള്‍ നശിപ്പിക്കാന്‍ ഇത് സഹായകരമാണ്.
കൂട്ടുകാര്‍ക്കൊപ്പം വ്യായാമങ്ങള്‍ ചെയ്യുക. ഇത് രസകരവും ശരീരത്തിന് ഗുണപ്രദവുമാണ്.
20 മുതല്‍ 40 മിനിറ്റ് വരെ വ്യായാമം ചെയ്യുക.
സൂര്യോദയത്തിന് മുമ്പോ സൂര്യാസ്തമനത്തിന് ശേഷമോ മാത്രം വ്യായാമം ചെയ്യുക.
കഠിന വ്യായാമങ്ങളായ വേഗത്തിലുള്ള ഓട്ടം, സ്റ്റെപ്പര്‍, അമിത ഭാരമുയര്‍ത്തല്‍ തുടങ്ങിയവ ചെയ്യാതിരിക്കുക. ഇത് മസിലുകള്‍ക്ക് പരിക്കേല്‍ക്കാനും കുറഞ്ഞ രക്തസമ്മര്‍ദം,തലകറക്കം, എന്നിവക്കും രക്തത്തിലെ ഗ്ളൂക്കോസ് അളവ് കുറയാനും കാരണമാകും.
ഭക്ഷണ കാര്യത്തിലെ ചില നിര്‍ദേശങ്ങള്‍:
ധാന്യങ്ങള്‍, ബാര്‍ലി, ഗോതമ്പ്, ഓട്ട്സ്, ചോളം, ബീന്‍സ്, പട്ടാണി അഥവാ ഗ്രീന്‍പീസ്, പയര്‍, തവിട്, ആപ്രിക്കോട്ട്, ഉണക്കിയ പ്ളം പഴം, ബദാം തുടങ്ങിയവ ധാരാളമായി കഴിക്കുക.
കട്ടിയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പതുക്കെ കഴിക്കുകയും ചെയ്യുക ജ്യൂസ് അടിച്ച് കുടിച്ചാല്‍ ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാം
എണ്ണയിലിട്ട് വറുത്ത ഭക്ഷണങ്ങളും മാട്ടിറച്ചി പോലുള്ള റെഡ് മീറ്റുകളും ഒഴിവാക്കുക. അസിഡിറ്റിക്കൊപ്പം ദഹനപ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്നതിനാലാണ് ഇത്.
വ്യായാമത്തിന് ശേഷം മാംസ്യമടങ്ങിയ ഭക്ഷണം കഴിക്കുക.
പ്രമേഹ രോഗികള്‍ രക്തത്തിലെ ഗ്ളൂക്കോസ് നില കുറയാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം
വ്രതകാലം മുഴുവന്‍ ഭക്ഷണകാര്യത്തിലും വ്യായാമകാര്യത്തിലും സ്വയം സമയക്രമം തീരുമാനിച്ച് മുന്നോട്ട് പോവുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
