Latest Updates
-
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ആര്‍ത്തവവിരാമം തടയൂ
ആര്‍ത്തവവിരാമം അഥവാ മെനോപോസ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഋതുവിരാമമെന്നു വേണമെങ്കില്‍ പറയാം. ശാരീരികമായും മാനസികമായും സ്ത്രീകളില്‍ മാറ്റങ്ങളേറെയുണ്ടാക്കുന്ന ഒരു അവസ്ഥയാണിത്.
സാധാരണ 50 കളിലാണ് മെനോപോസ് സംഭവിക്കാറ്. ഇതോടെ സ്ത്രീയുടെ പ്രത്യുല്പാദശേഷിയും ഏതാണ്ടു നിലച്ചെന്നു പറയാം. പ്രായമായെന്നൊരു തോന്നല്‍ സ്ത്രീകളിലുണ്ടാക്കുന്ന ഒന്നു കൂടിയാണിത്.
മെനോപോസ് കഴിവതും വൈകിക്കുകയെന്നാല് യുവത്വം അല്പകാലത്തേക്കു കൂടി പിടിച്ചു നിര്്ത്താമെന്നാണ് അര്‍ത്ഥം. ഇതിനായി ചില കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുകയും വേണം.

തടി കൂടുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും പെട്ടെന്ന് മെനോപോസ് സംഭവിയ്ക്കാനും ഇടയാക്കും. ഇതുകൊണ്ടുതന്നെ ശരീരഭാരം കൂടാതെ സൂക്ഷിയ്ക്കേണ്ടത് പ്രധാനം. ഭക്ഷണ, വ്യായാമശീലങ്ങള്‍ വഴിയാണ് ഇതു ചെയ്യേണ്ടത്. യോഗ, ജോഗിംഗ്, ഏറോബിക്സ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങള്‍ ശരീരഭാരം നിയന്ത്രിക്കുവാന്‍ സഹായിക്കും.
ചില ഭക്ഷണങ്ങള്‍ ആര്‍ത്തവവിരാമം പെട്ടെന്നാകാന്‍ വഴിയൊരുക്കുന്നുണ്ട്. മൈദ, പഞ്ചസാര, കാപ്പി, ഉപ്പ്, മസാലകള്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്. ഇവയുടെ ഉപയോഗം നിയന്ത്രിയ്ക്കുക.
പുകവലി മെനോപോസ് പെട്ടെന്നാകാന്‍ വഴിയൊരുക്കും. ഈ ശീലമുപേക്ഷിക്കുന്നത് ശരീരത്തിനു യൗവനം മാത്രമല്ല, ധാരാളം രോഗങ്ങളില്‍ നിന്നും മുക്തിയും നല്‍കും.
മദ്യവും ഇതുപോലെ തന്നെയാണ്. മദ്യപിക്കുന്ന സ്ത്രീകളില്‍ ആര്‍ത്തവവിരാമം വേഗം സംഭവിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.് ഇത് ശരീരത്തിലെ കാല്‍സ്യത്തിന്റെ തോതും കുറയ്ക്കുന്നു.
സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയ ഘടകങ്ങള്‍ പല ചെറുപ്പം സ്ത്രീകളില്‍ പോലും ആര്‍ത്തവവിരാമത്തിന് ഇട വരുത്തുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തേയും മനസിനേയും ഒരുപോലെ ബാധിയ്ക്കുന്ന ഈ അവസ്ഥയില്‍ നിന്നും മോചനം നേടേണ്ടത് അത്യാവശ്യമാണ്.
കൃത്യമായ ഭക്ഷണ, ജീവിത ചര്യകളിലൂടെ മെനോപോസ് ഒരു ഘട്ടം വരെയെങ്കിലും അകറ്റി നിര്‍ത്താന്‍ സാധിയ്ക്കുക തന്നെ ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
