Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉയരം കൂട്ടാന് സ്വാഭാവിക വഴികള്
നല്ല ഉയരം, ഇത് പുരുഷനായാലും സ്ത്രീയ്ക്കായാലും നല്ല വ്യക്തിത്വം നല്കും. തടി കൂട്ടാനും കുറയ്ക്കാനും നമ്മെക്കൊണ്ടു സാധിച്ചെന്നു വരും. എന്നാല് ഉയരത്തിന്റെ കാര്യം ഇതല്ല.
നല്ല ഉയരം പലപ്പോഴും പാരമ്പര്യമാണെന്നു പറയും. ഇതു കൂടാതെ ഭക്ഷണം, വ്യായാമം തുടങ്ങിയ കാര്യങ്ങള്ക്കെല്ലാം ഒരു പരിധി വരെ ഉയരത്തെ സ്വാധീനിക്കാന് സാധിയ്ക്കുകയും ചെയ്യും.
ഉയരം വര്ദ്ധിപ്പിക്കുന്നത് നമ്മുടെ കയ്യില് നില്ക്കുന്ന കാര്യമെല്ലെങ്കില് പോലും ചില സ്വാഭാവിക വഴികളിലൂടെ ഉയരം വര്ദ്ധിപ്പിക്കാന് സാധിയ്ക്കും. ഇവയെന്തെന്നറിയൂ.

സ്കിപ്പിംഗ്
ഉയരം വര്ദ്ധിപ്പിക്കാനുള്ള നല്ലൊരു വഴിയാണ് സ്കിപ്പിംഗ്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്ദ്ധിപ്പിക്കും. ശരീരത്തിനു കീഴ്ഭാഗത്തുള്ള എല്ലുകളുടെ നീളം വര്ദ്ധിപ്പിക്കും. മസിലുകള് വളരാന് സഹായിക്കും.

പാല്
ഉയരം വര്ദ്ധിപ്പിക്കാനാവശ്യമായ മൂന്നു പ്രധാന ഘടകങ്ങള് പാലിലുണ്ട്. കാല്സ്യം, വൈറ്റമിന് ഡി, പ്രോട്ടീന് എന്നിവയാണിവ. പാല് ഭക്ഷണത്തില് ഉള്പ്പെടുത്തുക.

തൂങ്ങിക്കിടക്കുന്നത്
ഏതെങ്കിലും വസ്തുവില് പിടിച്ച് തൂങ്ങിക്കിടക്കുന്നത് ഉയരം വര്ദ്ധിപ്പിക്കും. മരക്കൊമ്പോ വെര്ട്ടിക്കല് ബാറുകളോ ഇതിനുപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോള് സ്പൈനല് കോഡും വെര്ട്ടിക്കല് കോളവും നീളം വയ്ക്കുകയാണ് ചെയ്യുക.

മുട്ട
മുട്ടയും ധാരാളം കാല്സ്യം, പ്രോട്ടീന്, വൈറ്റമിന് ഡി എന്നിവ അടങ്ങിയതു തന്നെയാണ്. ഇത് ഉയരം വര്ദ്ധിപ്പിക്കാന് സഹായിക്കും.

കോബ്ര പോസ്
യോഗയില് കോബ്ര പോസ് എന്നൊന്നുണ്ട്. ഇത് ഉയരം വര്ദ്ധിപ്പിക്കാന് സഹായിക്കുന്ന ഒന്നാണ്. പാമ്പ് തലയുയര്ത്തുന്നതിനോട് സമാനമായൊരു പോസാണിത്.

പ്രോട്ടീനുകള്
ചിക്കന്, ബീഫ് എന്നിവയിലും സ്വാഭാവികമായ പ്രോട്ടീനുകള് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മസിലുകള്ക്ക് കരുത്തേകാനും ഉയരം വര്ദ്ധിപ്പിക്കാനും സഹായിക്കും.

സ്ട്രെച്ച്
നിവര്ന്നു നിന്ന് കൈകള് മേലോട്ടുയര്ത്തി കഴിയാവുന്നത്ര സ്ട്രെച്ച് ചെയ്യുക. ഇത് ഉയരം വര്ദ്ധിപ്പിക്കാന് സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

സോയ
സസ്യാഹാരം മാത്രം കഴിയ്ക്കുന്നവര്ക്ക് സോയയിലെ പ്രോട്ടീന് ഉയരം വയ്ക്കാന് സഹായിക്കുന്ന ഒരു ഘടകമാണ്. ഇത് മസിലുകള്ക്ക് ബലം വയ്ക്കാനും സഹായിക്കും.

ലെഗ് കിക്കിംഗ്
ലെഗ് കിക്കിംഗ് ഉയരം വയ്ക്കാന് നല്ലൊരു വഴിയാണ്. ഒരു സ്ഥലത്തു നിവര്ന്നു നില്ക്കുക. കാലിന്റെ അടിഭാഗത്ത് ശക്തമായി ഇടിയ്ക്കുക. ഇത് മസിലുകള് വളരാനും ഉയരം വയ്ക്കാനും സഹായിക്കും.

പവിഴപ്പുറ്റുകളില്
കടലിലെ പവിഴപ്പുറ്റുകളില് നിന്നും ലഭിയ്ക്കുന്ന കാല്സ്യമുണ്ട്. ഇത് ഉയരം വയ്ക്കാന് സഹായിക്കുന്ന നല്ലൊരു ഘടകമാണ്.



Click it and Unblock the Notifications
