Latest Updates
-
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്!
രക്തചംക്രമണം വര്‍ദ്ധിപ്പിക്കാം
ആരോഗ്യം നിലനിർത്തുന്നതിൽ രക്തചംക്രമണത്തിനുള്ള പങ്ക് എത്ര വലുതാണെന്ന് നമുക്കറിയാം. ശരീരത്തിലെ രക്തപ്രവാഹം താളം തെറ്റുമ്പോൾ അതോടൊപ്പം രോഗങ്ങളും കടന്നുവരും.
തലവേദന, കൈകാലുകളിലെ തണുപ്പ് മരവിപ്പ്, ശരീരവേദന, പേശിവലിവ്, ക്ഷീണം, കേൾവി പ്രശ്നങ്ങൾ, മുറിവുകൾ ഉണങ്ങാനുള്ള താമസം, ഓർമ്മക്കുറവ് തുടങ്ങിയ പല പ്രശ്നങ്ങളും അനാരോഗ്യകരമായ രക്തചംക്രമണത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ ആണ്. ഇത്തരം പ്രശ്നങ്ങളെ അവഗണിക്കുന്നത് പിന്നീട് ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, വൃക്ക രോഗങ്ങൾ എന്നിങ്ങനെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ചിലപ്പോൾ മരണത്തിന് തന്നെയും കാരണമാകും. അതുകൊണ്ടുതന്നെ ശരിയായ രക്തചംക്രമണം നിലനിർത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്.
ശരിയായ രക്തചംക്രമണം നിലനിർത്താൻ ഏറ്റവും നല്ല വഴി ആരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. ചിട്ടയായ വ്യായാമം, ശരിയായ ഭക്ഷണം, സമ്മർദ്ദം ഒഴിവാക്കൽ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനുള്ള കൂടുതൽ വിവരങ്ങളാണ് ചുവടെ.

രക്തചംക്രമണം വര്‍ദ്ധിപ്പിക്കാം
ചൂടുവെള്ളവും തണുത്ത വെള്ളവും ഉപയോഗിച്ചുള്ള ഹൈഡ്രോ തെറാപ്പി രക്തചംക്രമണം ആരോഗ്യകരമാക്കാൻ സഹായിക്കും. ചൂടുവെള്ളം ശരീരത്തിൽ തട്ടുമ്പോൾ രക്തം ചർമ്മത്തിലേക്ക് ഇരച്ചെത്തുകയും ജലാംശം വലിച്ചെടുക്കുകയും ചെയ്യും. അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കുളിക്കുകയാണെങ്കിൽ രക്തം ആന്തരികാവയവങ്ങളിലേക്ക് പ്രവഹിക്കും. ഇത് രക്തത്തിലെ ഓക്സിജൻ അളവ് വർദ്ധിപ്പിക്കും. ഇങ്ങനെ നിത്യേന ഹൈഡ്രോ തെറാപ്പി നടത്തുന്നത് ശരീരത്തിന് ഉണർവ്വും ആരോഗ്യവും പ്രദാനം ചെയ്യും. ഹൈഡ്രോ തെറാപ്പി നടത്തുമ്പോൾ നേരിയ ചൂടുള്ള വെള്ളം മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

രക്തചംക്രമണം വര്‍ദ്ധിപ്പിക്കാം
ഹൃദയത്തെ ഉത്തേജിപ്പിക്കാനും രക്തചംക്രമണം വർദ്ധിപ്പിക്കാനുമുള്ള ചുവന്ന മുളകിന്‍റെ കഴിവ് കാലങ്ങളായി നമുക്ക് അറിവുള്ളതാണ്. അത് മാത്രമല്ല രക്തക്കുഴലുകളിലെ തടസ്സങ്ങൾ നീക്കാനും അമിതഭാരം കുറയ്ക്കാനും ചുവന്ന മുളകിന് സാധിക്കും. ചുരുക്കത്തിൽ രക്തചംക്രമണവും ആരോഗ്യവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അത്ഭുത മരുന്നാണ് ചുവന്ന മുളക് എന്നർത്ഥം.

രക്തചംക്രമണം വര്‍ദ്ധിപ്പിക്കാം
നമ്മളിൽ പലരും ശ്വാസകോശത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. ശ്വസനം ശരിയല്ലാത്തത് തന്നെയാണ് ഇതിന് കാരണം. അതിനാൽ ശ്വാസകോശത്തിന്‍റെ ശേഷി മുഴുവനായി ഉപയോഗപ്പെടുത്താൻ പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക. രക്തത്തിലെ ഓക്സിജൻ അളവ് വർദ്ധിപ്പിക്കാനും കഫം പുറംതള്ളാനും അതുവഴി രക്തപ്രവാഹം ക്രമപ്പെടുത്താനും ഇത്തരം വ്യായാമങ്ങൾ സഹായിക്കും.

രക്തചംക്രമണം വര്‍ദ്ധിപ്പിക്കാം
ആധുനിക ജീവിതത്തിന്‍റെ ഏറ്റവും വലിയ ദോഷമാണ് സമ്മർദ്ദം. ഇത് രക്തപ്രവാഹത്തെയും ദോഷകരമായി ബാധിക്കുന്നു.സമ്മർദ്ദത്തിന് കീഴ്പ്പെടുന്ന വ്യക്തിയുടെ പ്രധാന അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നു. കൈകാലുകളെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുക. അതുകൊണ്ട് സമ്മർദ്ദത്തെ അതിജീവിക്കേണ്ടത് വളരെ പ്രധാനമാണ്.

രക്തചംക്രമണം വര്‍ദ്ധിപ്പിക്കാം
രക്തചംക്രമണം വർദ്ധിപ്പിക്കാനുള്ള മറ്റൊരു മാർഗ്ഗം കാലുകൾ ഇടയ്ക്കിടെ ഉയർത്തി വെക്കുക എന്നതാണ്. നിലത്ത് കിടന്നുകൊണ്ട് കാലുകൾ സോഫയ്ക്കോ കസേരയ്ക്കോ മുകളിൽ കയറ്റിവെക്കുക. അതുപോലെ ഉറങ്ങാൻ കിടക്കുന്ന സമയത്ത് കാലിന് കീഴെ തലയണ വെക്കുക. സ്ഥിരമായി പരിശീലിച്ചാൽ ഇത് നിങ്ങളുടെ ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്തും.

രക്തചംക്രമണം വര്‍ദ്ധിപ്പിക്കാം
രക്തപ്രവാഹം സുഗമമാക്കാൻ ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം വ്യായാമം തന്നെയാണ്. ദിവസേനയുള്ള വ്യായാമം, നടത്തം, നീന്തൽ തുടങ്ങിയവ ശരീരത്തിലെ രക്തചംക്രമണം ത്വരിതപ്പെടുത്തി ആരോഗ്യം വർദ്ധിപ്പിക്കും. വല്ലപ്പോഴും ഒരുപാട് വ്യായാമം ചെയ്യുന്നതിനേക്കാൾ നല്ലത് ദിവസേന അരമണിക്കൂർ വ്യായാമം ചെയ്യുന്നതാണ്.

രക്തചംക്രമണം വര്‍ദ്ധിപ്പിക്കാം
ശരിയായ ഭക്ഷണം രക്തപ്രവാഹം ക്രമപ്പെടുത്തുന്നതിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കൊഴുപ്പ് കൂടിയ ആഹാരങ്ങൾ ഒഴിവാക്കി നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തക്കുഴലുകളെ ശുദ്ധീകരിക്കുന്നതിനും എല്ലാ ശരീര പേശികളിലേക്കും രക്തം എത്തുന്നതിനും സഹായിക്കും.



Click it and Unblock the Notifications