For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൈല്‍സിന് ചില പ്രതിവിധികള്‍

|

പൈല്‍സ് അഥവാ അര്‍ശസ് പലരേയും ബുദ്ധിമുട്ടിയ്ക്കുന്ന അസുഖമാണ്. പുറത്തു പറയാനുള്ള മടി കാരണം പലരും ചികിത്സ പോലും തേടാതെ ജീവിതകാലം മുഴുവന്‍ വേദനയനുഭവിയ്ക്കുന്ന ഒരു അസുഖം.

രക്തധമനികള്‍, സപ്പോര്‍ട്ടിംഗ് ടിഷ്യൂ, മസിലുകള്‍ എന്നിവയെല്ലാം ഹെമറോയ്ഡുകളാണ് മലദ്വാരത്തിനു സമീപമുള്ളത്. എന്നാല്‍ ഇവ കട്ടികൂടി പഴുക്കുമ്പോഴാണ് പൈല്‍സായി മാറുന്നത്.

പൈല്‍സ് ഗുരുതരമാകുന്നതോടെ കഠിനമായ വേദനയും രക്തംപോക്കുമെല്ലാമുണ്ടാകും. പലര്‍ക്കും ഇരിക്കാന്‍ തന്നെ പ്രയാസവുമുണ്ടാകും. ഇതിന് ധാരാളം ചികിത്സകളുണ്ട്. ഇതിനു പുറമെ നിങ്ങള്‍ക്കു തന്നെ ചെയ്യാവുന്ന പരിഹാരവഴികളുമുണ്ട്.

ജീരകം

ജീരകം

അല്‍പം ജീരകം വറുക്കുക. ഇതിനൊപ്പം ഇത്ര തന്നെ വറുക്കാത്ത ജീരകവും ചേര്‍ത്തു പൊടിയ്ക്കുക. ഈ പൊടി ദിവസവും അര ടീസ്പൂണ്‍ വീതം ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുക.

മോര്‌

മോര്‌

മോരില്‍ അല്‍പം ഏലയ്ക്കാപൊടിയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്.

പഴം

പഴം

പഴുത്ത ഒരു പഴം നല്ലപോലെ ഉടച്ച് ഒരു കപ്പ് പാലില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ദിവസവും മൂന്നു തവണ വീതം കുടിയ്ക്കുക.

ബീറ്റ്‌റൂട്ട്, ക്യാരറ്റ് ജ്യൂസ്

ബീറ്റ്‌റൂട്ട്, ക്യാരറ്റ് ജ്യൂസ്

ബീറ്റ്‌റൂട്ട്, ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ഞരമ്പുകളുടെ വീക്കം കുറയ്ക്കാന്‍ സഹായിക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

പൈല്‍സ് പഴുത്തിട്ടുണ്ടെങ്കില്‍ ഈ ഭാഗത്ത് അല്‍പം ബേക്കിംഗ് സോഡ പുരട്ടുന്നതും ഗുണം ചെയ്യും.

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്ക കഴിയ്ക്കുന്നത് പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. പാവയ്ക്കയുടെ ഇല ഇടിച്ചുപിഴിഞ്ഞ് ഈ നീര് പുരട്ടുന്നതും നല്ലതാണ്.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പ്, ഗോതമ്പിന്റെ പുല്ല് എന്നിവ ചേര്‍ത്തരച്ച് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതു നല്ലതാണ്. ഇത് വയററിലെ വിഷാംശം പുറന്തള്ളും. പൈല്‍സിന് ശമനമുണ്ടാക്കുകയും ചെയ്യും.

ബെറി

ബെറി

സ്‌ട്രോബെറി, ബ്ലാക് ബെറി, ചെറി തുടങ്ങിയ ഏതിനം ബെറികളും പൈല്‍സിന് നല്ലതാണ്. ഇത് ശോധന എളുപ്പമാക്കും. പൈല്‍സ് പഴുക്കുന്നതു തടയുകയും ചെയ്യും.

ഇഞ്ചി നീര്

ഇഞ്ചി നീര്

ഇഞ്ചി നീര്, പുതിനയുടെ നീര്, തേന്‍, മുസമ്പി ജ്യൂസ് എന്നിവ ചേര്‍ത്ത് ഒരു ജ്യൂസുണ്ടാക്കുക. ഇത് കുടിയ്ക്കുന്നത് പൈല്‍സിനുള്ളൊരു നല്ല പരിഹാരമാണ്.

റാഡിഷ്

റാഡിഷ്

റാഡിഷ് ജ്യൂസും പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. പൈല്‍സിന് ആശ്വാസം നല്‍കുകയും ചെയ്യും.

വെള്ളം

വെള്ളം

ദിവസവും ധാരാളം വെള്ളം കുടിയ്ക്കുക. ഇത് മലബന്ധം ഒഴിവാക്കും. മലബന്ധമാണ പൈല്‍സിനുള്ള ഒരു മുഖ്യ കാരണം.

നല്ല ഭക്ഷണങ്ങള്‍

നല്ല ഭക്ഷണങ്ങള്‍

നല്ല ഭക്ഷണങ്ങള്‍ കഴിയ്‌ക്കേണ്ടത് വളരെ പ്രധാനം. പഴങ്ങളും പച്ചക്കറികളുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴം, പേരയ്ക്ക തുടങ്ങിയ ഭക്ഷണങ്ങള്‍ പൈല്‍സുള്ള നല്ലൊരു പരിഹാരമാണ്.

Read more about: piles പൈല്‍സ്
English summary

Home Treatment For Piles

Cushions of tissue in the anal canal which are full of blood vessels, supporting tissue, muscle and elastic fibres are called haemorrhoids. When these haemorrhoids become inflamed, they are called piles. Piles differ in sizes and can occur either inside the anus or outside the anus.
 
 
Story first published: Monday, July 1, 2013, 12:27 [IST]
X
Desktop Bottom Promotion