Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പൈല്‍സിന് ചില പ്രതിവിധികള്‍
പൈല്‍സ് അഥവാ അര്‍ശസ് പലരേയും ബുദ്ധിമുട്ടിയ്ക്കുന്ന അസുഖമാണ്. പുറത്തു പറയാനുള്ള മടി കാരണം പലരും ചികിത്സ പോലും തേടാതെ ജീവിതകാലം മുഴുവന്‍ വേദനയനുഭവിയ്ക്കുന്ന ഒരു അസുഖം.
രക്തധമനികള്‍, സപ്പോര്‍ട്ടിംഗ് ടിഷ്യൂ, മസിലുകള്‍ എന്നിവയെല്ലാം ഹെമറോയ്ഡുകളാണ് മലദ്വാരത്തിനു സമീപമുള്ളത്. എന്നാല്‍ ഇവ കട്ടികൂടി പഴുക്കുമ്പോഴാണ് പൈല്‍സായി മാറുന്നത്.
പൈല്‍സ് ഗുരുതരമാകുന്നതോടെ കഠിനമായ വേദനയും രക്തംപോക്കുമെല്ലാമുണ്ടാകും. പലര്‍ക്കും ഇരിക്കാന്‍ തന്നെ പ്രയാസവുമുണ്ടാകും. ഇതിന് ധാരാളം ചികിത്സകളുണ്ട്. ഇതിനു പുറമെ നിങ്ങള്‍ക്കു തന്നെ ചെയ്യാവുന്ന പരിഹാരവഴികളുമുണ്ട്.

ജീരകം
അല്പം ജീരകം വറുക്കുക. ഇതിനൊപ്പം ഇത്ര തന്നെ വറുക്കാത്ത ജീരകവും ചേര്‍ത്തു പൊടിയ്ക്കുക. ഈ പൊടി ദിവസവും അര ടീസ്പൂണ്‍ വീതം ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുക.

മോര്
മോരില്‍ അല്പം ഏലയ്ക്കാപൊടിയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്.

പഴം
പഴുത്ത ഒരു പഴം നല്ലപോലെ ഉടച്ച് ഒരു കപ്പ് പാലില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ദിവസവും മൂന്നു തവണ വീതം കുടിയ്ക്കുക.

ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ്
ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ഞരമ്പുകളുടെ വീക്കം കുറയ്ക്കാന്‍ സഹായിക്കും.

ബേക്കിംഗ് സോഡ
പൈല്‍സ് പഴുത്തിട്ടുണ്ടെങ്കില്‍ ഈ ഭാഗത്ത് അല്പം ബേക്കിംഗ് സോഡ പുരട്ടുന്നതും ഗുണം ചെയ്യും.

പാവയ്ക്ക
പാവയ്ക്ക കഴിയ്ക്കുന്നത് പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. പാവയ്ക്കയുടെ ഇല ഇടിച്ചുപിഴിഞ്ഞ് ഈ നീര് പുരട്ടുന്നതും നല്ലതാണ്.

ആര്യവേപ്പ്
ആര്യവേപ്പ്, ഗോതമ്പിന്റെ പുല്ല് എന്നിവ ചേര്‍ത്തരച്ച് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതു നല്ലതാണ്. ഇത് വയററിലെ വിഷാംശം പുറന്തള്ളും. പൈല്‍സിന് ശമനമുണ്ടാക്കുകയും ചെയ്യും.

ബെറി
സ്ട്രോബെറി, ബ്ലാക് ബെറി, ചെറി തുടങ്ങിയ ഏതിനം ബെറികളും പൈല്‍സിന് നല്ലതാണ്. ഇത് ശോധന എളുപ്പമാക്കും. പൈല്‍സ് പഴുക്കുന്നതു തടയുകയും ചെയ്യും.

ഇഞ്ചി നീര്
ഇഞ്ചി നീര്, പുതിനയുടെ നീര്, തേന്‍, മുസമ്പി ജ്യൂസ് എന്നിവ ചേര്‍ത്ത് ഒരു ജ്യൂസുണ്ടാക്കുക. ഇത് കുടിയ്ക്കുന്നത് പൈല്സിനുള്ളൊരു നല്ല പരിഹാരമാണ്.

റാഡിഷ്
റാഡിഷ് ജ്യൂസും പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. പൈല്‍സിന് ആശ്വാസം നല്‍കുകയും ചെയ്യും.

വെള്ളം
ദിവസവും ധാരാളം വെള്ളം കുടിയ്ക്കുക. ഇത് മലബന്ധം ഒഴിവാക്കും. മലബന്ധമാണ പൈല്‍സിനുള്ള ഒരു മുഖ്യ കാരണം.

നല്ല ഭക്ഷണങ്ങള്‍
നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കേണ്ടത് വളരെ പ്രധാനം. പഴങ്ങളും പച്ചക്കറികളുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴം, പേരയ്ക്ക തുടങ്ങിയ ഭക്ഷണങ്ങള്‍ പൈല്‍സുള്ള നല്ലൊരു പരിഹാരമാണ്.



Click it and Unblock the Notifications
