Latest Updates
-
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആയുധപൂജ 2026: പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം ഏത്? പ്രധാന നഗരങ്ങളിലെ മുഹൂർത്തങ്ങൾ അറിയാം -
വിജയദശമി 2026: ഈ രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
മൗത്ത് അള്‍സറിന് വീട്ടുപരിഹാരങ്ങള്‍
വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. അസഹ്യമായ വേദനയും ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ബുദ്ധിമുട്ടുമാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. വൈറ്റമിന്‍ കുറവും പാരമ്പര്യവും ദഹനപ്രശ്നങ്ങളും ശരീരത്തിന്റെ ഉയര്‍ന്ന ഊഷ്മാവുമെല്ലാം ഇതിന് കാരണങ്ങളായി പറയാം.
ഇതിന് ചിലപ്പോള്‍ പലരും വൈറ്റമിന്‍ ഗുളികകളേയാണ് ആശ്രയിക്കാറ്. ഇതല്ലാതെ വായ്പ്പുണ്ണിന് പരിഹാരമായി ചില വീട്ടുവൈദ്യങ്ങളുമുണ്ട്.

ഉപ്പ്, ബേക്കിംഗ് സോഡ
ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ വെള്ളം ചേര്‍ത്തു കലര്‍ത്തി ഒരു പേസ്റ്റുണ്ടാക്കുക. ഇത് വായ്പ്പുണ്ണുള്ള ഭാഗത്തു പുരട്ടുക. 10 മിനിറ്റു കഴിഞ്ഞ് വായ കഴുകാം.

അയേണ്‍
അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. ടര്‍ക്കി, എള്ള്, ബ്രൊക്കോളി എന്നിവയെല്ലാം ഈ ഗുണം നല്‍കും.

കരിക്കിന് വെള്ളം
കരിക്കിന് വെള്ളം കുടിയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് വയറിനെ തണുപ്പിക്കുന്നു.

ഐസ്
വായ്പ്പുണ്ണുള്ളിടങ്ങളില്‍ ഐസ് വയ്ക്കുന്നതും നല്ലതാണ്. ഇത് വേദനയില്‍ നിന്നും ആശ്വാസം നല്‍കും.

പേരയ്ക്കയുടെ ഇല
പേരയ്ക്കയുടെ ഇല വായിലിട്ടു ചവയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. ഇത് പല്ലു വെളുപ്പിക്കാനും വായ്നാറ്റം അകറ്റാനും കൂടി സഹായിക്കും.

പഴം, തേന്‍ എന്നിവ കഴിയ്ക്കുന്നതും മൗത് അള്‍സറിനുള്ള പരിഹരങ്ങളാണ്. തേന്‍ മുറിവിനു മുകളില്‍ പുരട്ടുന്നതും ന്ല്ലതും തന്നെ.

പച്ചക്കറികള്‍
നല്ല പച്ച നിറമുള്ള പച്ചക്കറികള്‍ വായ്പ്പുണ്ണില്‍ നിന്നും ആശ്വാസം നല്‍കും. ഇവയില്‍ അയേണ്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

നെല്ലിക്ക
നെല്ലിക്ക വേവിച്ച് ഈ പേസ്റ്റ് വായ്പ്പുണ്ണുള്ള ഇടങ്ങളില്‍ പുരട്ടുന്നത് മുറിവ് പെട്ടെന്നുണക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
