Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വരണ്ട ചുമയോ, പരിഹാരം?
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വരുന്ന രോഗമാണ് ചുമ. കോള്‍ഡുള്ള സമയത്ത് പലര്‍ക്കും ചുമയുണ്ടാകും. തണുത്ത കാലാവസ്ഥയും പലര്‍ക്കും ചുമയുണ്ടാക്കാറുണ്ട്.
ചുമയെ തന്നെ രണ്ടു വിധത്തില്‍ തരം തിരിയ്ക്കാം. കഫക്കെട്ടുള്ള ചുമയും വരണ്ട ചുമയും. വരണ്ട ചുമ ഡ്രൈ കഫ് എന്നാണ് അറിയപ്പെടുന്നത്. അലര്‍ജിയുള്ളവര്‍ക്ക് ഡ്രൈ കഫ് സാധാരണമാണ്.
കഫക്കെട്ടുള്ള ചുമയ്ക്ക പലര്‍ക്കും ആന്റിബയോട്ടിക് മരുന്നുകള്‍ കഴിയ്ക്കേണ്ടി വരാറുണ്ടെങ്കിലും വരണ്ട ചുമ ഇത്രത്തോളം അപകടകാരിയല്ല.
വരണ്ട ചുമയ്ക്കുള്ള ചില സ്വാഭാവിക പരിഹാരങ്ങളെക്കുറിച്ചറിയൂ.

ചൂടുവെള്ളം
ചൂടുവെള്ളം കുടിയ്ക്കുന്നത് ചുമയ്ക്കുള്ള ഏറ്റവും എളുപ്പമുള്ള പരിഹാരമാണ്. ഇത് തൊണ്ടയ്ക്കുണ്ടാകുന്ന അസ്വാസ്ഥ്യം മാറ്റും. ചുമ കുറയ്ക്കുകയും ചെയ്യും.

മിഠായി
തൊണ്ട വരളുമ്പോഴാണ് ഡ്രൈ കഫ് പ്രധാനമായും ഉണ്ടാകുക. മിഠായി വായിലിട്ടു നുണയുന്നത് ഇതിനൊരു പരിഹാരമാണ്.

ഹെര്‍ബല്‍ ടീ
ഹെര്‍ബല്‍ ടീ കുടിയ്ക്കുന്നത് ഡ്രൈ കഫിനുള്ള മറ്റൊരു പരിഹാരമാണ്.

വൈറ്റമിന്‍ സി
വൈറ്റമിന്‍ സി ചുമയ്ക്കുള്ള പ്രതിവിധിയാണ്. ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞു കുടിയ്ക്കുന്നത് ഗുണം ചെയ്യും.

ഇഞ്ചി നീര്
ഇഞ്ചി നീര് കുടിയ്ക്കുന്നത് ചുമയ്ക്കു നല്ലതാണ്. ഇതില്‍ അല്പം ചെറുനാരങ്ങാനീരോ തേനോ ചേര്‍ക്കാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരല്പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിയ്ക്കുന്നതും ചുമയില്‍ നിന്നും ആശ്വാസം നല്‍കും.

ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത്
ചെറുചൂടുള്ള ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് വരണ്ട ചുമ നിയന്ത്രിയ്ക്കും.

കറുവാപ്പട്ട
കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്ത് കുടിയ്ക്കുന്നതും തൊണ്ടയ്ക്ക ആശ്വാസം നല്‍കും.

ആവി
ആവി പിടിയ്ക്കുന്നതും ചുമയില്‍ നിന്നും ആശ്വാസം നല്‍കും.



Click it and Unblock the Notifications
