Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഫിറ്റായ ശരീരം വേണ്ടേ?
ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സിന്റെയും ജീവിതത്തിന്റെയും പ്രതീകമാണ്.
പൂര്‍ണ ആരോഗ്യമുള്ള ശരീരത്തില്‍ അസുഖങ്ങള്‍ അധികം ബാധിക്കില്ല. ശരീരത്തിന്റെ പൂര്‍ണ ആരോഗ്യത്തിന് നല്ല വ്യായാമവും നല്ല ആഹാരവും അത്യാവശ്യമാണ്. ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ ആവശ്യമാണ്. പൂര്‍ണ ആരോഗ്യത്തോടെയുള്ള ശരീരം നിലനിര്‍ത്താന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇതാ

ചര്‍മ്മത്തിന് കടല്‍വിഭവങ്ങള്‍
ആഴ്ചയില്‍ മൂന്ന് തവണ മത്സ്യം കഴിക്കുന്നത് ചര്‍മ്മത്തിലെ പാടുകളും വരകളും 30 ശതമാനത്തോളം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, ധാതുക്കള്‍, ഒമേഗ-3 കൊഴുപ്പുകള്‍ എന്നിവ നിറഞ്ഞ കടല്‍വിഭവങ്ങള്‍ ചര്‍മ്മം മിനുസമായിരിക്കാന് സഹായിക്കും. വരകളും പാടുകളും കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റായ അസ്റ്റാക്സാന്തിന്‍ നിറഞ്ഞ സാല്‍മണ്‍ കഴിക്കുന്നത് നല്ലതാണ്.

ഗ്രീന്‍ടീ
സമ്മര്‍ദ്ദത്തിന് ഗ്രീന്‍ടീ
രക്തത്തിലെ പഞ്ചസാര കൂടുതല്‍ ഉപയോഗിക്കുന്നതിനും ഊര്‍ജ്ജ ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍സ് ഉത്പാദനം കൂട്ടുന്നതിനും ഗ്രീന്‍ടീയിലെ ഘടകങ്ങള്‍ സഹായിക്കും.

മഞ്ഞള്‍
ആഹാരത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മ ശക്തി കൂട്ടാന്‍ സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്ന ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ആന്റിഓക്സിഡന്റാണ് മഞ്ഞളിലെ കര്‍കുമിന്‍.

ശ്വസനം
ശാന്തമായി ആഴത്തില്‍ ശ്വസിക്കുന്നത് ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. ആറ് എണ്ണുന്നത് വരെ ശ്വാസം പതുക്കെ അകത്തേയ്ക്കെടുക്കുക. വയറ് ഇഷ്ടാനുസരം ചുരക്കുകയും വികസിപ്പിക്കുകയും ചെയ്യാം. പിന്നീട് നാല് വരെ എണ്ണിയതിന് ശേഷം ശ്വാസം ഏഴ്എണ്ണുന്നത് വരെ പുറത്തേക്ക് വിടുക. നിങ്ങള്‍ക്ക് ആശ്വാസം തോന്നുന്നത് വരെ ഇത് ആവര്‍ത്തിക്കുക .

ചെറുമയക്കം
തുടര്‍ച്ചയായി തലവേദന, പുറം വേദന , സന്ധി വേദന എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിഷമിക്കേണ്ട. ചെറു മയക്കം ഇതിന് പരിഹാരമാണ്. ഉറക്കം വളര്‍ച്ച ഹോര്‍മോണുകളുടെ ഉത്പാദനം ഉയര്‍ത്തും. ഇത് കോശജ്വലനം കുറയ്ക്കുകയും നശിച്ച കോശങ്ങളെ ഭേദമാക്കുകയും ചെയ്യും.

കറുവപട്ട
ദിവസേന ഉള്ള ആഹാരത്തില്‍ അര സ്പൂണ്‍ കറുവപട്ട ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് 29 ശതമാനത്തിലേറെ മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും .

പച്ചക്കറികള്‍
രോഗങ്ങള്‍ വരുന്നത് കുറയ്ക്കാന്‍ വിവിധ വര്‍ണങ്ങളിലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. കാരറ്റ്, കുരുമുളക് തുടങ്ങിയവ രോഗപ്രതിരോധ ശക്തി കൂട്ടാന്‍ നല്ലതാണ്. പച്ചക്കറിയിലെ ഘടകങ്ങള്‍ ശ്വസന നാളത്തെ ആരോഗ്യത്തോടെ നിര്‍ത്തി വൈറസുകളെയും മറ്റ് രോഗാണുക്കളെയും പ്രതിരോധിക്കുന്നു. രോഗപ്രതിരോധ കോശങ്ങളുടെ ഉത്പാദനം ഇവ കൂട്ടും.

തേന്‍
പ്രകൃതി ദത്ത ആന്റിബയോട്ടിക്കുകളും എന്‍സൈമുകളും അടങ്ങിയിട്ടുള്ള തേന്‍ കഴിക്കുന്നത് അസുഖങ്ങള്‍ വേഗം ഭേദമാകാന്‍ സഹായിക്കും. സൈനസിനും പനിക്കും കാരണമാകുന്ന വൈറസുകളെ തേന്‍ നശിപ്പിക്കും.



Click it and Unblock the Notifications
