Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മൂക്കടപ്പിന് പരിഹാരങ്ങള്‍
അസുഖങ്ങളുള്ളപ്പോള്‍, പ്രത്യേകിച്ച് കോള്‍ഡും മറ്റുമുള്ളപ്പോള് പലരേയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്നമാണ് മൂക്കടപ്പ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.
ഉറക്കത്തിനു പോലും തടസം വരുത്തുന്ന ഈ പ്രശ്നത്തിന് ചില പരിഹാരങ്ങളുമുണ്ട്.

ചൂടുചായ
ചൂടുചായ കുടിയ്ക്കുന്നത് മൂക്കടപ്പു മാറ്റാനുള്ള ഒരു വഴിയാണ്. എന്നാല്‍ പാലൊഴിച്ച ചായ ഒഴിവാക്കുക. ഇത് കോള്‍ഡുള്ള സമയത്തെ കഫക്കെട്ടു വര്‍ദ്ധിപ്പിയ്ക്കും. ഹെര്‍ബല്‍ ടീ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

ആവി പിടിയ്ക്കുന്നത്
മൂക്കടപ്പു മാറാനുള്ള നല്ലൊരു പരിഹാരമാണ് ആവി പിടിയ്ക്കുന്നത്. കിടക്കുന്നതിനു തൊട്ടു മുന്‍പ് ആവി പിടിയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. വെളളത്തില്‍ അല്പം യൂക്കാലി തൈലം ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.

കുളി
നല്ല ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതും ഗുണം ചെയ്യും. ചൂടുവെള്ളം ബാത്റൂമില്‍ തങ്ങി നിര്‍ത്തുന്ന ആവിയും മൂക്കടപ്പു മാറ്റാന്‍ നല്ലതാണ്.

ഭക്ഷണം
നല്ല എരിവും മസാലകളുമുള്ള ഭക്ഷണം വയറിന് അത്ര നല്ലതല്ലെങ്കിലും മൂക്കടപ്പു മാറാന്‍ സഹായിക്കും. ഇത് മൂക്കിലുള്ള തടസം ഒഴിവാക്കും.

നേസല്‍ ഡ്രോപ്സ്
ചെറുചൂടുവെള്ളം രണ്ടു ഗ്ലാസെടുത്ത് ഇതില്‍ ഒരു ടീസ്പൂണ്‍ ഉപ്പിടുക. ഇത് മൂക്കിലൊഴിയ്ക്കുന്നതും മൂക്കടപ്പു മാറാന്‍ സഹായിക്കും. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന നേസല്‍ ഡ്രോപ്സാണിത്.

സവാള
സവാള മുറിച്ചു മണക്കുന്നത് മൂക്കടപ്പു മാറ്റാനുള്ള മറ്റൊരു വഴിയാണ്.

തക്കാളി സൂപ്പ്
തക്കാളി സൂപ്പ് മൂക്കടപ്പു മാറാന്‍ നല്ലതാണ്. ഇതില്‍ വെളുത്തുള്ളി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.



Click it and Unblock the Notifications
