Latest Updates
-
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ -
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം
തൊണ്ടവേദനയ്ക്ക് പരിഹാരം
തൊണ്ടവേദന നേരവും കാലവും നോക്കാതെ വരുന്ന രോഗമാണ്. തൊണ്ടയിലെ അണുബാധയാണ് ഇതിനു കാരണം. അണുബാധ വേണ്ട രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ ഇത് പനിയ്ക്കും മറ്റ് അസുഖങ്ങള്‍ക്കും ഇട വരുത്തും.
തൊണ്ടയിലെ അണുബാധയ്ക്ക് ചില വീട്ടു വൈദ്യങ്ങളുണ്ട്, ഇതെക്കുറിച്ചറിയൂ

ചെറുനാരങ്ങ
ചെറുനാരങ്ങ മുറിയ്ക്കുക. ഇതില്‍ അല്പം ഉപ്പ്, കുരുമുളകുപൊടി എന്നിവ തേക്കുക. ഇത് ഒരു സ്പൂണ്‍ കൊണ്ട് നല്ലപോലെ അമര്‍ത്തി ചെറുനാരയ്ക്കുള്ളിലേക്കാക്കുക. ഒരു തവയില്‍ വച്ച് ചെറുനാരങ്ങ അല്പം ചൂടാക്കുക. ചൂടാറിക്കഴിഞ്ഞാല്‍ ഇതിന്റെ നീര് അല്‍പാ്ല്‍പമായി കുടിയ്ക്കാം.

തുളസിയില
ഇടയ്ക്കിടെ അല്പാല്പം തുളസിയിലകള്‍ കടിച്ചു ചവച്ചു കഴിയ്ക്കുക. ഇതിന്റെ നീര് തൊണ്ടവേദനയ്ക്കു നല്ലതാണ്. രാത്രിയില്‍ ഒരുപിടി തുളസിയിലകള്‍ വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.

വെളുത്തുള്ളി
വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്. ഇതിന്റെ നീര് അണുബാധ കുറയ്ക്കാന്‍ സഹായിക്കും. കരയാമ്പൂ വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്.

മയിലാഞ്ചി ഇലകള്‍
മയിലാഞ്ചി ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇൗ വെള്ളം ചെറുചൂടോടെ ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടവേദനയ്ക്കു മാത്രമല്ലാ, ചുമയും ജലദോഷവും മാറാനും നല്ലതാണ്.

ഉലുവ
ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കാം. ഇത് ചെറുചൂടോടെ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

തേന്‍
ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തില്‍ അല്പം തേനൊഴിച്ചു കുടിയ്ക്കുക. ഇത് തൊണ്ടവേദന മാറ്റും.



Click it and Unblock the Notifications
