Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പാദവേദനയ്ക്കു പരിഹാരവും
വേദനകള്‍ പല തരമുണ്ട്. നടുവേദന, ശരീരവേദന, കാല് വേദന, പാദങ്ങള്‍ക്കുണ്ടാകുന്ന വേദന തുടങ്ങി ഈ പട്ടിക നീണ്ടു പോവുകയും ചെയ്യും.
പാദങ്ങള്‍ക്കുണ്ടാകുന്ന വേദന പലരേയും അലട്ടുന്ന പ്രശ്നമാണെന്നു പറയാം. പതിവില്ലാതെ നടക്കുന്നതോ ഓടുന്നതോ, വ്യായാമം പുതുതായി ചെയ്യുന്നത്, എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, മസില് വേദന, പുതിയതോ പാകമല്ലാത്തതോ ആയ ചെരിപ്പ്, ഷൂസ് തുടങ്ങിയവ ധരിയ്ക്കുമ്പോഴുണ്ടാകുന്ന വേദന തുടങ്ങി പാദങ്ങള്‍ക്കുണ്ടാകുന്ന വേദനകള്‍ക്കും കാരണങ്ങളും പലതുണ്ട്. കാരണങ്ങളെപ്പോലെ പരിഹാരങ്ങളും പലതാണ്.
എപ്സം സാള്‍ട്ട് പാദവേദനയ്ക്കുളള നല്ലൊരു പരിഹാരമാണ്. ഒരു ബേസില്‍ നിറയെ വെള്ളത്തില്‍ നാലു ടീസ്പൂണ്‍ എപ്സം സാള്‍ട്ട് ചേര്‍ത്ത് കാലുകള്‍ ഇതിലിറക്കി വയ്ക്കാം. അല്പസമയം കഴിഞ്ഞ് കാലുകള്‍ പുറത്തെടുത്ത് നല്ല മോയിസ്ചറസര്‍ ഉപയോഗിച്ച് മസാജ് ചെയ്യാം.
ഓയില്‍ മസാജും പാദവേദന മാറാന്‍ നല്ലതാണ്. മൂന്നു ടീസ്പൂണ്‍ എള്ളെണ്ണയില്‍ മൂന്നു തുള്ളി ഗ്രാമ്പൂ ഓയില്‍ ചേര്‍ക്കാം. ഇതുപയോഗിച്ച പാദങ്ങള്‍ പതുക്കെ മസാജ് ചെയ്യുക. കടുകെണ്ണയും മസാജിന് ഉപയോഗിക്കാം.
സോഡിയമടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലുപയോഗിച്ചാല്‍ വെള്ളം കെട്ടിനിന്ന് പാദങ്ങളില്‍ നീരും വേദനയുമുണ്ടാകും. സോഡിയമടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുകയാണ് നല്ലത്. മീന്‍, തൈര്, ചിക്കന്‍ തുടങ്ങിയവ പാദവേദന കുറയ്ക്കാന്‍ സഹായിക്കും.
വെരിക്കോസ് വെയിനും ചിലപ്പോള്‍ പാദവേദനയുണ്ടാക്കും. ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും മാറി മാറി കാല് ഇറക്കി വയ്ക്കുന്നതാണ് ഇതിനുള്ള ഒരു പരിഹാരം. തണുത്ത വെള്ളത്തിനു പകരം ഐസും ഉപയോഗിക്കാം.
ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും അല്പം വിനെഗര്‍ ചേര്‍ക്കുക. ആദ്യം ചൂടുവെള്ളത്തില്‍ ഒരു ടവല്‍ മുക്കിപ്പിഴിഞ്ഞ് പാദത്തില്‍ കെട്ടുക. പിന്നീട് ഇത് തണുത്ത വെള്ളത്തില്‍ ആവര്‍ത്തിക്കുക. ഇങ്ങിനെ മാറി മാറി ചെയ്യുന്നത് പാദവേദന കുറയ്ക്കും.
പാദങ്ങള്‍ക്കുള്ള വ്യായാമം ചെയ്യുന്നതും പാദവേദന കുറയ്ക്കാനുള്ള ഒരു ഉപായമാണ്.
ഇറുകിയ ഷൂസും ചെരിപ്പും ഉപയോഗിക്കുന്നതാണ് പാദവേദനയ്ക്കു കാരണമെങ്കില്‍ ഇവ മാറ്റുകയേ നിവര്‍ത്തിയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

