Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ജലദോഷത്തിന് വീട്ടില്‍ തന്നെ പരിഹാരം
തണുപ്പ് വന്നാല്‍ ഒപ്പം വീട്ടിലെത്തുന്ന അതിഥിയാണ് ജലദോഷം. വൈറസുകളാണ് ജലദോഷത്തിനും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്ന വൈറസുകള്‍ തണുപ്പ് തുടങ്ങുന്നതോടെ സജീവമാകുന്നു. ജലദോഷം കൊണ്ടുള്ള അസ്വസ്ഥത ആദ്യം മൂക്കിലാണ് തുടങ്ങുന്നതെങ്കിലും പതുക്കെ ശരീരം മുഴുവന്‍ ഇത് ബാധിക്കും.
മൂക്കൊലിപ്പ്, ശ്വാസം മുട്ടല്‍, തൊണ്ട വേദന, ചുമ, തലേദന,പനി, ശരീര വേദന എന്നിവയാണ് സാധാരണ ജലദോഷത്തിന്റെ ലക്ഷണള്‍. പനി ബാധിക്കുന്നവരുടെ ശരീരം പെട്ടെന്ന് ദുര്‍ബലമാവും.
മഴയും തണുപ്പുമെത്തിയാല് ജലദോഷത്തെ നമുക്ക് അവഗണിക്കാന്‍ പറ്റില്ല. പലപ്പോഴും മരുന്നുകള്‍ക്ക് പൂര്‍ണമായി ആശ്വാസം നല്‍കാനാവില്ല. അതിനാല്‍ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ അത് വരാതെ നോക്കുന്നതാണ് കൂടുതല്‍ ഉചിതം . ജലദോഷത്തിന്റെ വൈറസുകളെ തല്ക്കാലം അകറ്റി നിര്‍ത്താന്‍ ചില പൊടിക്കൈകള്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട്.

ഉപ്പിട്ട ചൂടു വെള്ളം
ജലദോഷം തുടങ്ങുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ് തൊണ്ടവേദന. തൊണ്ട വേദന അനുഭപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട് വെള്ളത്തില്‍ അല്പം ഉപ്പിട്ട് കവിള് കൊള്ളുക. ഇത് തൊണ്ട വേദന കുറയ്ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും.
തൊണ്ട വേദനയ്ക്ക് ഉപ്പിട്ട ചൂടു വെള്ളം
ജലദോഷം തുടങ്ങുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ് തൊണ്ടവേദന. തൊണ്ട വേദന അനുഭപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട് വെള്ളത്തില്‍ അല്പം ഉപ്പിട്ട് കവിള് കൊള്ളുക. ഇത് തൊണ്ട വേദന കുറയ്ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും.

ആവി പിടിക്കുക
ജലദോഷം വരാന്‍ സാധ്യത ഉണ്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ചൂടുവെള്ളത്തില്‍ ആവി പിടിക്കുന്നത് നല്ലതാണ്. അടഞ്ഞ മൂക്ക് തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത് സഹായിക്കും. ജലദോഷം വന്നു കഴിഞ്ഞാണ് ആവി പടിക്കുന്നതെങ്കില്‍ ഏതെങ്കിലും ബാം പുരട്ടിയിട്ട് ആവി പിടിയ്ക്കുന്നത് കൂടുതല്‍ ആശ്വാസം നല്‍കും. ആവി പിടിക്കുമ്പോള്‍ ചൂട് അധികമാകാതെ ശ്രദ്ധിക്കണം, ഇത് മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

ചുക്ക് കാപ്പി
ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് ആശ്വാസം നല്‍കും.

പുതിന ചായ
പുതിനയും തുളസിയും ചേര്‍ത്തുള്ള ചായ കുടിക്കുന്നതും തൊണ്ട വേദനയും മൂക്കൊലിപ്പും കുറയുന്നതിന് സഹായിക്കും.

ചൂട് രസം
പുളിയും കുരുമുളകും ചേര്‍ത്തുണ്ടാക്കുന്ന ചൂടുള്ള രസം കുടിക്കുന്നത് ആവശ്യമില്ലാത്ത കഫവും ഉള്‍വിഷങ്ങളും ശരീരത്തില്‍ നിന്നും പുറത്ത് പോകാന്‍ സഹായിക്കും. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വരുമ്പോള്‍ അടഞ്ഞിരക്കുന്ന മൂക്ക് പതുക്കെ തുറക്കും.

വെളുത്തുള്ളി സൂപ്പ്
കുറച്ച് വെളുത്തുള്ളി അല്ലികള്‍ ഇട്ട് വെള്ളം തിളപ്പിച്ചുണ്ടാക്കുന്ന വെളുത്തിള്ളി സൂപ്പ് ജലദോഷത്തിന്റെ ശക്തി കുറയാന്‍ സഹായിക്കും.വെളുത്തുള്ളില്‍ രസത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

മഞ്ഞള്‍ പൊടി
ചൂട് പാലില്‍ അല്പം മഞ്ഞള്‍പൊടി ചേര്‍ത്ത് കുടിക്കുന്നത് ജലദോഷം മാറാന്‍ നല്ലതാണ്. മഞ്ഞള്‍പ്പൊടിയ്ക്ക് ബാക്ടീരിയെ ചെറുക്കുന്നതിനുള്ള കഴിവുണ്ട്.

വിറ്റാമിന്‍ സി
അണുബാധ തടയുന്ന വിറ്റാമിനായ വിറ്റാമിന്‍ സി ജലദോഷത്തെ ചെറുക്കുകയും ചെയ്യുന്നു. ചൂടുവെള്ളത്തില്‍ നാരങ്ങ നീരും ഒരു ടീസ് പൂണ് തേനും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതത്തില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും.

തുളസി ഇല
കുട്ടികളുടെ മൂക്കടപ്പ് മാറാന്‍ തുളസിയില നീര് തേനില്‍ ചേര്‍ത്ത് നല്‍കുന്നത് നല്ലതാണ്. മുതിര്‍ന്നവര്‍ക്ക് തുളസിയില വായിലിട്ട് ചവയ്ക്കുന്നത് ആശ്വാസം നല്‍കും.

കൈകള്‍ കഴുകുന്നത്
കഴിക്കുന്നതിന് മുമ്പ് കൈകള്‍ കഴുകുന്നത് ശീലമാക്കുക. കൈയിലെ ചെളിയ്ക്ക് പുറമെ അണുക്കളും പോകാന്‍ സഹായിക്കുന്ന ഹാന്‍ഡ് വാഷ് ഉപയോഗിച്ച് വേണം കഴുകാന്‍. വീടിന് പുറത്താണെങ്കില്‍ കൈവൃത്തിയാക്കാന്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുക. ഇത് ജലദോഷത്തിന് കാരണമാകുന്ന രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് ഒരു പരിധി വരെ തടയും.

അകലം പാലിക്കുക
ജലദോഷം ബാധിച്ചവരില്‍ നിന്നും അകലം പാലിക്കുക എന്നതാണ് ശ്രദ്ധേക്കേണ്ട മറ്റൊരു കാര്യം. ജലദോഷത്തിന് കാരണമാകുന്ന വൈറസുകള്‍ എല്ലായിടത്തും വളരെ വേഗം വ്യാപിക്കുന്നവയാണ്.

തണുപ്പുള്ള ആഹാരങ്ങള്‍
ഐസ്ക്രീം, തണുത്ത ജ്യൂസ്, വെള്ളം തുടങ്ങിയ തണുപ്പുള്ള ആഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക

വെള്ളം കുടിക്കുക
ശരീരത്തു നിന്നും രോഗകാരണമായ ഉള്‍വിഷങ്ങള്‍ പുറത്തു പോകുന്നതിന് ധാരാളം വെള്ളം കുടിക്കുക

ശരീരം വൃത്തിയാക്കുക.
പുറത്തു പോയി വന്നാല്‍ ശരീരം വൃത്തിയാക്കുക. കോള്‍ഡ് വരാതിരിക്കാനുള്ള ഒരു മുന്‍കരുതലാണിത്.



Click it and Unblock the Notifications