Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
പുകവലി നിര്‍ത്താന്‍ പച്ചമരുന്നുകള്‍
പുകവലി ശീലമാക്കിയവര്‍ക്ക് അതില്‍ നിന്ന് രക്ഷപെടുക എന്നത് എളുപ്പമല്ല. പുകയിലയും, നിക്കോട്ടിനും ഉണ്ടാക്കുന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം വേഗത്തില്‍ സാധിക്കുന്നതല്ല. കൗമാരകാലത്തില്‍ തന്നെ പുകവലിയിലേക്ക് ആകൃഷ്ടനായ ആളായിരിക്കാം നിങ്ങള്‍. സുഹൃത്തുക്കളും ഇതിന് പ്രേരണയായിട്ടുണ്ടാവും. കാരണമെന്തായാലും ഏറെക്കാലം കഴിയുമ്പോള്‍ പുകവലിയില്‍ നിന്ന് മുക്തി വേണമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം.
പുകവലി നിര്‍ത്തുന്നതിന് ഏറ്റവും പ്രധാനമായി വേണ്ടത് ഇഛാശക്തിയാണ്. ഇന്ന് നിരവധി ലഹരിവിമുക്ത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുകവലിക്കുന്നതിന് പകരം ഇന്ന് നിക്കോട്ടിന് ഗുളിക, ഇലക്ട്രോണിക് സിഗരറ്റ് തുടങ്ങിയവയും ഉപയോഗിക്കാറുണ്ട്. എന്നാല്‍ പുകവലി നിര്‍ത്താന്‍ ഔഷധസസ്യങ്ങള്‍ ഉപയോഗിക്കുന്ന രീതി ചുരുക്കമാണ്. പ്രകൃതിദത്തമായ രീതിയില്‍ ഇവ ഉപയോഗിച്ച് പുകവലി നിര്‍ത്തുന്ന രീതി പ്രചാരം നേടി വരുന്നുണ്ട്. ദോഷഫലങ്ങളില്ല എന്നതാണ് ഇതിന്റെ മെച്ചം. ചില സസ്യങ്ങള്‍, പൂവുകള്‍, ഇലകള്‍ എന്നിവയില്‍ നിന്നും ഫംഗസുകളില്‍ നിന്നും ഇത്തരം ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.

പുകവലി നിര്‍ത്താന്‍ കുടുംബത്തിന്റെ പിന്തുണ ആവശ്യമാണ്. പുകവലി നിര്‍ത്തുന്ന അവസരത്തിലുള്ള പ്രശ്നങ്ങള്‍ ചെറിയ തോതിലുള്ള ഛര്‍ദ്ദി മുതല്‍ സങ്കീര്‍ണ്ണമായവ വരെയാകാം. അത് നിങ്ങളുടെ പുകവലിയുടെ തീവ്രത അനുസരിച്ചായിരിക്കും സംഭവിക്കുക. ആയുര്‍വേദ ഔഷധങ്ങള്‍ക്കൊപ്പം അതിന്റെ പിന്മാറ്റം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി മറ്റ് പല ഔഷധസസ്യങ്ങളും ഉപയോഗിക്കേണ്ടി വരും. ഓരോ പ്രശ്നത്തിനും വ്യത്യസ്ഥമായ ഔഷധങ്ങളാണ് വേണ്ടി വരുക.
പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ ഉപയോഗിക്കുന്ന ചില പ്രധാന ഔഷധ സസ്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. സെന്റ്. ജോണ്‍സ് വോര്‍ട്ട് - കാട്ടമ്പി എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന ഈ സസ്യം പുകവലി നിര്‍ത്താന്‍ ഏറെ അനുയോജ്യമാണ്. ഇത് ശരീരത്തിന് സ്വാസ്ഥ്യം നല്‍കുകയും പുകവലി നിര്‍ത്തിയത് മൂലമുള്ള അസ്വസ്ഥതയും, സംഘര്‍ഷവും കുറയ്ക്കുകയും ചെയ്യും.
2. കാട്ടുപുകയില - നിക്കോട്ടിന് നല്കുന്ന ലഹരി ദോഷഫലങ്ങളില്ലാതെ കിട്ടാന്‍ സഹായിക്കുന്നതാണ് കാട്ടുപുകയിലച്ചെടി. പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒരു ഔഷധ സസ്യമാണിത്. പുകവലിയി നിര്‍ത്താന്‍ ഉപയോഗിക്കുന്ന വിപണിയില്‍ ലഭ്യമായ ചില ഔഷധങ്ങളില്‍ ഈ സസ്യം ഉപയോഗിക്കുന്നുണ്ട്.
3. ബ്ലു വെര്വെയ്ന് - ശാന്തത നല്കാന് സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു സസ്യമാണിത്. മാനസികസമ്മര്‍ദ്ധം, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ പുകവലി നിര്‍ത്തുമ്പോളുണ്ടാകുന്ന പ്രശ്നങ്ങള്‍ മറികടക്കാന്‍ ഇത് ഉപയോഗിക്കാം.
4. പുതിന - പുകവലി നിര്ത്തുമ്പോളുണ്ടാകാവുന്ന പ്രധാന പ്രശ്നമാണ് മനംമറിയലും ഛര്‍ദ്ദിയും. മനംമറിയുന്നതിന് ഏറെ ഫലപ്രദമായ പരിഹാരമാണ് പുതിന. ശരീരവേദനകള്‍ക്കും, മയക്കം ലഭിക്കാനും ഇത് ഉപകരിക്കും.
5. കൊറിയന്‍ ജിന്‍സെങ്ങ് - മാനസികസമ്മര്‍ദ്ധം അകറ്റി ശരീരത്തിന് ഉത്സാഹം പകരാന്‍ സഹായിക്കുന്നതാണ് ജിന്‍സെങ്ങ്. പുകവലി നിര്‍ത്താനുള്ള ശ്രമത്തില്‍ നിങ്ങള്‍ക്ക് മന്ദതയും, മാനസിക സമ്മര്‍ദ്ധവും അനുഭവപ്പെടും. ജിന്‍സെങ്ങ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.
6. മദര്വോര്ട്ട് - മയക്കം നല്കാന് സഹായിക്കുന്ന ഒരിനം സസ്യമാണിത്. പുകവലി നിര്‍ത്തുമ്പോളുണ്ടാകുന്ന മാനസികമായ പിരിമുറുക്കവും, അമിത ഉത്കണ്ഠയും പരിഹരിക്കാന്‍ ഇത് ഉത്തമമമാണ്.
7. ബ്ലാക്ക് കോഹോഷ് - ഉത്കണ്ഠയും, പരിഭ്രമവും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു സസ്യമാണിത്. പുകവലി നിര്‍ത്തുമ്പോളുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും.
8.ആവിൽ - ചിലപ്പോള്‍ പുകവലി നിര്‍ത്തുമ്പോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകും. പോഷകസമ്പുഷ്ടമായ ആവില്‍ എളുപ്പം ദഹിക്കുന്നതാണ്. അതിനാല്‍ പുകവലി നിര്‍ത്തുന്ന അവസരത്തില്‍ ദഹനപ്രശ്നങ്ങളുണ്ടായാല് ഈ സസ്യം ഉപയോഗപ്പെടുത്താം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
