Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
ആഹാര സാധനങ്ങള്‍ വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടവ
പല വ്യഞ്ജനക്കടയില്‍ ഷോപ്പിംഗിന് ചെല്ലുമ്പോള്‍ ഏറെ രുചികരമായ പല ആഹാരസാധനങ്ങളും അലമാരയില്‍ കാണാം. എന്നാല്‍ ഇവ രുചികരമെന്നതിലുപരി ആരോഗ്യത്തിന് ഭീഷണി ഉയര്ത്തുന്നതുമാകാം.
ഭക്ഷണ സാധനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

പഴങ്ങള്‍
പഴവര്‍ഗ്ഗങ്ങള്‍ ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടവയാണ്. എന്നാല്‍ അവ തെരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാഴപ്പഴങ്ങളും, മുന്തിരിയും പെട്ടന്ന് കഴിക്കാവുന്നവയും വേഗത്തില്‍ ഊര്‍ജ്ജം തരുന്നവയുമാണ്. പാക്കറ്റില്‍ വരുന്ന പഴവര്‍ഗ്ഗങ്ങള്‍ ഒഴിവാക്കുകയും, പുതിയവ തെരഞ്ഞെടുക്കുകയും ചെയ്യുക. പുതിയതായി വിപണിയില്‍ കാണുന്ന പഴവര്‍ഗ്ഗങ്ങള്‍ കഴിച്ച് നോക്കാന്‍ മടിക്കേണ്ടതില്ല.

പച്ചക്കറികള്‍
ആവിയില്‍ വേവിച്ചും, പൊരിച്ചും, വറുത്തുമൊക്കെ പച്ചക്കറികള്‍ കഴിക്കാം. പലയിനം പച്ചക്കറികള്‍ ഒരുമിച്ച് ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. ലഘുഭക്ഷണമായും, മറ്റ് ഭക്ഷണത്തിനൊപ്പവും കഴിക്കാവുന്നവയാണ് സാലഡുകള്‍.. ബീറ്റ്റൂട്ട്, ചീര തുടങ്ങിയവ ഏറെ പോഷകമുള്ള പച്ചക്കറിയിനങ്ങള്‍ വിട്ടുപോകരുത്.

പ്രോട്ടീന്‍
മാംസം, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവ ഏറെ പ്രോട്ടീന്‍ അടങ്ങിയവയാണ്. നിങ്ങള്‍ സസ്യാഹാരിയാണെങ്കില്‍ ഉപ്പ് ചേര്‍ക്കാത്ത അണ്ടിവര്‍ഗ്ഗങ്ങളും, പയര്‍വര്‍ഗ്ഗങ്ങളും തെരഞ്ഞെടുക്കുക.

പാലുത്പന്നങ്ങള്‍
പാലുത്പന്നങ്ങള്‍ ഏറെ പോഷകങ്ങളടങ്ങിയവയാണ്. കൊഴുപ്പ് കുറഞ്ഞ വെണ്ണയും, പാലും പ്രഭാത ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്താം.

ധാന്യങ്ങള്‍
ബ്രഡും, അരിയും നിത്യോപയോഗ വസ്തുക്കള്‍ പോലെയാണ്. ഉണക്കലരിയും, ഗോതമ്പ് ബ്രഡുമാണ് ഇവയില്‍ അനുയോജ്യമായവ. ബ്രഡ് വാങ്ങുന്നതിന് മുമ്പ് അതിന്റെ കവറില്‍ ബ്ലീച്ച് ചെയ്ത പൊടികൊണ്ടാണോ ബ്രഡ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് നോക്കുക. ആണെങ്കില്‍ അത് ആരോഗ്യത്തിന് യോജിച്ചതല്ല.

ഒഴിവാക്കേണ്ടവ
ആരോഗ്യത്തിന് ദോഷകരമായ ടിന്നിലടച്ചതും, സംസ്കരിച്ചവയുമായ സാധനങ്ങള്‍ വാങ്ങാതിരിക്കുക. സോഡ, ചിപ്സ്, കേക്ക്, വറുത്ത ലഘുഭക്ഷണ സാധനങ്ങള്‍ എന്നിവ ശരീരത്തിന് ഗുണകരമല്ലെന്ന് മാത്രമല്ല ഏറെ കലോറി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം സാധനങ്ങള്‍ ഒഴിവാക്കാന്‍ പ്രയാസമാണെങ്കില്‍ ബേക്ക് ചെയ്തവ ഉപയോഗിക്കുക. ഇവ ഇടക്ക് ഉപയോഗിക്കാമെന്നല്ലാതെ സ്ഥിരമാക്കരുത്.

ധാരണ
ഷോപ്പിംഗിന് പോകുന്നതിനു മുന്‍പ് എന്തെല്ലാം വാങ്ങണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയും വേണം.

ലേബലില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍
ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റില്‍ അവയുടെ വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. ഭാരവും, അടങ്ങിയിരിക്കുന്ന ഘടകങ്ങളും, കലോറി, പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്സ് എന്നിവയുടെ അളവും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇത് നോക്കി കൃത്രിമ സാധനങ്ങളെയും, ജൈവോല്പ്പന്നങ്ങളെയും തിരിച്ചറിയാം. കവറുകളില്‍ കാണുന്ന നാച്ചുറല്‍, പ്യുവര്‍ എന്നീ രണ്ട് വാക്കുകള്‍ ഭക്ഷ്യോല്‍പ്പന്നങ്ങളെ സംബന്ധിച്ച് ഏറെ തെറ്റിദ്ധരിപ്പിക്കുന്നവയാണ്.



Click it and Unblock the Notifications
