For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നൈറ്റ് ഷിഫ്റ്റുകാര്‍ക്ക് ആരോഗ്യപാഠങ്ങള്‍

|

ലോകം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരുന്ന ജോലി ചെയ്യുന്ന ഒരു വിഭാഗമുണ്ട്. നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവര്‍. പകലിനെ രാത്രിയും രാത്രിയെ പകലുമാക്കുന്നവരെന്നു വേണമെങ്കില്‍ പറയാം.

ആദ്യമെല്ലാം രാത്രി ഉണര്‍ന്നിരുന്നു ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ശരീരം പതുക്കെ ഈ ശീലവുമായി പൊരുത്തപ്പെടും. എങ്കിലും ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ടെന്ന കാര്യം തള്ളിക്കളയാനാവില്ല.

മാത്രമല്ല, രാത്രിയിലെ ഉറക്കം ഒഴിവാക്കുവാനായി പുകവലി, കാപ്പികുടി ശീലങ്ങളെ ആശ്രയിക്കുന്നവരാകും കൂടുതല്‍.

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളിതാ,

നല്ല ഭക്ഷണങ്ങള്‍

നല്ല ഭക്ഷണങ്ങള്‍

നല്ല ഭക്ഷണങ്ങള്‍ മാത്രം കഴിയ്ക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും സാലഡുകളുമെല്ലാം ഗുണം ചെയ്യും.

കാപ്പി

കാപ്പി

കാപ്പിയുടെ ഉപയോഗം തീരെ മിതമാക്കുക. കാപ്പി ശരീരത്തില്‍ നിന്നും ജലാംശം ചോര്‍ത്തിക്കളയും. ഇത് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വെള്ളം

വെള്ളം

ഉറക്കക്കുറവ് ശരീരത്തിന് ക്ഷീണമുണ്ടാക്കും. ധാരാളം വെള്ളം കുടിയ്ക്കുന്നത് ഇതിനുള്ളൊരു പരിഹാരമാണ്. ഇത് തളര്‍ച്ചയൊഴിവാക്കാന്‍ സഹായിക്കും.

എണ്ണമയമുള്ള ഭക്ഷണങ്ങള്‍

എണ്ണമയമുള്ള ഭക്ഷണങ്ങള്‍

എണ്ണമയമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഇത് ദഹനത്തിനു ബുദ്ധിമുട്ടുണ്ടാക്കും. ഉറക്കം കൂടുതല്‍ വരുത്തുകയും ക്ഷീണമുണ്ടാക്കുകയും ചെയ്യും.

എഴുന്നേറ്റു നടക്കുക

എഴുന്നേറ്റു നടക്കുക

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ അല്‍പനേരം എഴുന്നേറ്റു നടക്കുക. ഇത് ശരീരത്തിനും മനസിലും കൂടുതല്‍ ഉന്മേഷം നല്‍കും.

അമിതഭക്ഷണം

അമിതഭക്ഷണം

രാത്രി അമിതഭക്ഷണം ഒഴിവാക്കുക. പകരം ചെറിയ അളവില്‍ ആരോഗ്യകരമായ ഫലങ്ങള്‍, നട്‌സ് എന്നിവ കഴിയ്ക്കാം.

മധുരത്തിന്റെ ഉപയോഗം

മധുരത്തിന്റെ ഉപയോഗം

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് തടി കൂടാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹസാധ്യതയും കൂടും. ഇതുകൊണ്ടു തന്നെ മധുരത്തിന്റെ ഉപയോഗം കുറയ്ക്കണം.

സ്‌നാക്‌സ്

സ്‌നാക്‌സ്

ഉറക്കം വരാതിരിക്കാന്‍ സ്‌നാക്‌സ് കൊറിച്ചു കൊണ്ടിരിയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഇതെപ്പോഴും ആരോഗ്യകരമായവ മാത്രമാവണം.

എനര്‍ജി ഡ്രിങ്കുകള്‍

എനര്‍ജി ഡ്രിങ്കുകള്‍

ഉറക്കം വരാതിരിക്കാനും ഉന്മേഷം വരാനുമായി എനര്‍ജി ഡ്രിങ്കുകള്‍ കുടിയ്ക്കുന്ന ശീലം നല്ലതല്ല. ഇതില്‍ മധുരം, കഫീന്‍ എന്നിവ അടങ്ങിയിരിക്കും.

പുകവലി

പുകവലി

പുകവലിയും നൈറ്റ് ഷിഫ്റ്റുള്ളവര്‍ക്കിടയില്‍ അധികമാണ്. ഉറക്കം വരാതിക്കാനുള്ള ഉപാധിയായി ഇതിനെ കാണരുത്.

Read more about: healht ആരോഗ്യം
English summary

Health Tips For Night Shift Working

Working whole night is not an easy job! It is a welcoming time for many health conditions like diabetes, heart diseases, sleeplessness, stress to name a few. According to many experts, employees who work for three or more nights on shifts are prone to developing type 2 diabetes.
Story first published: Friday, August 30, 2013, 14:54 [IST]
X
Desktop Bottom Promotion