Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
ചൂടും എരിവും വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍
ആവി പറക്കുന്ന, എരിവുള്ള ചിക്കന്‍ മസാല, കേള്‍ക്കുമ്പോള്‍ തന്നെ പലരുടേയും നാവില്‍ വെള്ളമൂറുന്ന ഭക്ഷണം.
ചൂടൂം ഒപ്പം നല്ല എരിവുമുള്ള ഭക്ഷണം ഇന്ത്യക്കാരുടെ ദൗര്‍ബല്യമാണെന്നു പറയാം. വിദേശികള്‍ ഭക്ഷണത്തിന് ചൂടാഗ്രഹിയ്ക്കുമെങ്കില് എരിവിനോട് അത്ര പഥ്യം പോര.
കഴിയ്ക്കാനും കേള്‍ക്കാനും സുഖമെങ്കിലും ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് അത്ര സുഖകരമായിരിക്കുമെന്നു പറയാനാവില്ല. ചൂടും എരിവും വരുത്തുന്ന ചില ദോഷങ്ങളെക്കുറിച്ചറിയൂ,

ദഹനപ്രശ്നങ്ങള്‍
വല്ലാതെ ചൂടുള്ള ഭക്ഷണം ചെറുകുടലിന് നല്ലതല്ല. ഇത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

ഛര്‍ദി
എരിവുള്ള ഭക്ഷണം കഴിച്ചാല്‍ വയറ്റില്‍ നിന്നും ഈസോഫാഗസിലേക്കു തന്നെ ഭക്ഷണം തള്ളിപ്പോകാന്‍ ഇട വരുത്തും. ഇത് ഛര്‍ദിയും മനംപിരട്ടലും ഉണ്ടാക്കും.

വായക്കും നാവിനും
വായക്കും നാവിനും വല്ലാതെ ചൂടുള്ള ഭക്ഷണം നല്ലതല്ല. ചൂടുള്ള ഭക്ഷണം വായ പൊള്ളുവാനും വായിലെ തൊലി പോകാനും ഇട വരുത്തുണ്ട്. ഇത് വായില്‍ വ്രണങ്ങള്‍ വരുത്തും. ഇത് സ്വാദു മുകുളങ്ങള്‍ക്ക് ദോഷം വരുത്തുകയും ഭക്ഷണത്തെിന്റെ സ്വാദ് തന്നെ തിരിച്ചറിയാന്‍ കഴിയാതെ വരുത്തുകയും ചെയ്യുന്നു.

അള്‍സറിനും ക്യാന്‍സറിനും
വല്ലാതെ ചൂടും എരിവുമുള്ള ഭക്ഷണം അള്‍സറിനും വയറ്റിലെ ക്യാന്‍സറിനും വരെ വഴി വയ്ക്കുന്നുണ്ട്.

പൈല്‍സ്
മലബന്ധത്തിനും പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്കും എരിവുള്ള ഭക്ഷണങ്ങള്‍ കാരണമാകും.

പല്ല്
പല്ലിനും ഇത്തരം ഭക്ഷണങ്ങള്‍ നല്ലതല്ല. ഇത്തരം ഭക്ഷണങ്ങള്‍ പല്ലിനെ ദ്രവിപ്പിക്കുകയും നിറം മാറ്റുകയും ചെയ്യും.



Click it and Unblock the Notifications
