Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ബ്രാ സൈസ് ശരിയല്ലെങ്കില്‍...
സ്തനങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനു ബ്രായ്ക്ക് പ്രധാന സ്ഥാനമുണ്ട്. ശരിയായ അളവിലുള്ള ബ്രാ പല പ്രശ്നങ്ങളില്‍ നിന്നും മാറിടങ്ങളെ സംരക്ഷിക്കുന്നു.
എന്നാല്‍ ഫാഷന്‍ ബ്രാകളിലുമെത്തിയതോടെ ഇതുമാത്രം നോക്കി ബ്രാ വാങ്ങുന്നതവരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്.
സൗന്ദര്യം നഷ്ടപ്പെടുന്നതു മാത്രമല്ല, ശരിയായ അളവിലുള്ള ബ്രാ ധരിയ്ക്കാത്തത് ധാരാളം ആരോഗ്യപ്രശ്നങ്ങളും വരുത്തി വയ്ക്കും. ഇവ അയഞ്ഞാലും ഇറുകിയാലും ദോഷങ്ങളുണ്ട്. ഇവയെന്തെന്നറിയൂ.

മാറിടവേദന
വല്ലാതെ ഇറുകിയ ബ്രാ ധരിയ്ക്കുന്നത് മാറിടവേദനയ്ക്കു കാരണമാകും. മാറിടത്തിലെ മസിലുകളെ ഇവ ബാധിയ്ക്കുന്നതാണ് കാരണം.

നടുവേദന
ഇറുകിയ ബ്രാ ധരിയ്ക്കുന്നത് ചിലര്‍ക്കെങ്കിലും നടുവേദനയ്ക്കു കാരണമാകുന്നതായി പറയാറുണ്ട്.

ബ്രെസ്റ്റ് ക്യാന്‍സര്‍
വല്ലാതെ ഇറുകിയ ബ്രാ മാറിയങ്ങളിലെ ഞരമ്പുകള്‍ പിണയാനും മാറിടത്തില്‍ മുഴകളുണ്ടാകാനും കാരണമാകും. ഇത് സ്തനാര്ബുദത്തിനു തന്നെ വഴി വയ്ക്കും.

ആകൃതി
അയഞ്ഞ ബ്രാ മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങാനും ഇവയുടെ ആകൃതി നഷ്ടപ്പെടുത്താനും ഇടയാക്കും.

ഷോള്‍ഡര്‍, കഴുത്തു വേദന
ഷോള്‍ഡര്‍, കഴുത്തു വേദനയ്ക്കും കൃത്യമായ അളവിലല്ലാത്ത ബ്രാ കാരണമാകും. ഇവ കഴുത്തിനും ഷോള്‍ഡറിനും സമ്മര്‍ദം നല്‍കുന്നതാണ് കാരണം.

ചെറുതാകാനും ഇടിഞ്ഞു തൂങ്ങാനും സാധ്യത
കൃത്യമായ അളവിലല്ലാത്ത ബ്രാ ധരിയ്ക്കുന്നതു വഴി മാറിടങ്ങള്‍ ചെറുതാകാനും ഇടിഞ്ഞു തൂങ്ങാനും സാധ്യത കൂടുതലാണ്.

ലിംഫ്
മാറിടത്തിലെ ലിംഫ് നോഡുകളെ ദോഷകരമായി ബാധിയ്ക്കാന്‍ വല്ലാതെ ഇറുകിയ ബ്രാ കാരണമാകുന്നു.

ശരീരാകൃതി
ശരീരാകൃതി നഷ്ടപ്പെടുത്താനും ശരിയായ അളവിലല്ലാത്ത ബ്രാ കാരണമാകുന്നു. ഇവ നിങ്ങളുടെ ഇരിപ്പിനേയും നില്പ്പിനേയുമെല്ലാം ബാധിയ്ക്കും.

പാടുകളും ചര്മപ്രശ്നങ്ങളുമുണ്ടാകാന്
മാറിടത്തില്‍ പാടുകളും ചര്മപ്രശ്നങ്ങളുമുണ്ടാകാന് ശരിയല്ലാത്ത അളവിലുള്ള ബ്രാ ഒരു കാരണമാണ്.



Click it and Unblock the Notifications
