For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അണ്ഡോത്പാദനശേഷി കൂട്ടാന്‍

By Shibu
|

ആര്‍ത്തവചക്രത്തിനിടയില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ അണ്ഡാശയം അണ്ഡത്തെ പുറന്തള്ളുന്ന ജീവശാസ്ത്രപരമായ പ്രക്രീയയാണ് അണ്ഡോത്പാദനം. ഒരോ സ്ത്രീയിലും അണ്ഡോത്പാദനം വ്യത്യസ്തമായിരിക്കും. 28 ദിവസത്തെ ആര്‍ത്തവചക്രത്തിനിടയില്‍ 14-ാമത്തെ ദിവസമായിരിക്കും അണ്ഡോത്പാദനം നടക്കുക. എന്നാല്‍ പത്തിനും 19നുമിടയ്ക്ക് ഏത് ദിവസം വേണമെങ്കിലും അണ്ഡോത്പാദനം നടക്കാം. അണ്ഡം ബീജവുമായി സംയോജിച്ച് അണ്ഡബീജ സങ്കലനം നടക്കുകയും ചെയ്യും. ഗര്‍ഭധാരണം നടക്കുന്നതിന് അണ്ഡോത്പാദനത്തിന്റെ സമയം അറിയേണ്ടത് അത്യാവശ്യമാണ്.

അണ്ഡോത്പാദനം നടക്കുന്ന സമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ഗര്‍ഭധാരണത്തിന് സഹായിക്കും. വന്ധ്യതയ്ക്കുള്ള ചികിത്സയും ഈ സമയം കണക്കാക്കി വേണം ചെയ്യുവാന്‍. അണ്ഡോത്പാദനസമയത്ത് അല്‍പ്പം കൂടി ആരോഗ്യം ശ്രദ്ധിച്ചാല്‍ വിജയകരമായ ഗര്‍ഭധാരണത്തിന് ഉപകരിക്കും. അണ്ഡോത്പാദനസമയത്തെ ആരോഗ്യസംരക്ഷണം തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്.

ശരീര ഊഷ്മാവിന്റെ ചാര്‍ട്ട് നോക്കി അണ്ഡോത്പാദനസമയം തിരിച്ചറിയാന്‍ കഴിയും. അതല്ലെങ്കില്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് വിധേയമാവുകയോ ഓവുലേഷന്‍ പ്രെഡിക്ടര്‍ കിറ്റ് ഉപയോഗിക്കുകയോ ചെയ്യാം. അണ്ഡോത്പാനദസമയത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യസംരക്ഷണത്തിനുളള ചില നുറുങ്ങുകളെക്കുറിച്ചാണ് പറയുന്നത്

1)ജങ്ക് ഫുഡ് ഒഴിവാക്കുക

1)ജങ്ക് ഫുഡ് ഒഴിവാക്കുക

ടിന്നിലടച്ചതും കൊഴുപ്പുള്ളതുമായ ജങ്ക് ഫുഡുകള്‍ പൂര്‍ണ്ണായും ഒഴിവാക്കുക. അത്തരം ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന ട്രാന്‍സ് ഫാറ്റ് ഈ സമയത്ത് ശരീരത്തിന് ദോഷം ചെയ്യും. അണ്ഡോത്പാനദത്തിനുള്ള സാധ്യതകളെ കുറയ്ക്കുവാന്‍ ട്രാന്‍സ് ഫാറ്റിന് സാധിക്കും.

2)വ്യായാമം

2)വ്യായാമം

ഹോര്‍മോണ്‍ സംതുലനാവസ്ഥയില്‍ നിലനിര്‍ത്തുന്നതിന് ഈ സമയത്ത് വ്യായാമം ചെയ്യുന്നത് പ്രധാനമാണ്. അണ്ഡോത്പാദനം അതുമായി ബന്ധപ്പെട്ട ഹോര്‍മോണുകളെ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നത്. ഹോര്‍മോണിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അണ്ഡോത്പാദന പ്രക്രീയയെ ദോഷകരമായി ബാധിക്കും.

3)മുളപ്പിച്ച പയര്‍

3)മുളപ്പിച്ച പയര്‍

ശരിയായ അണ്ഡോത്പാദനത്തിന് പ്രോട്ടീനുകള്‍ അത്യാവശ്യമാണ്. മുളപ്പിച്ച പയര്‍ പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. ആര്‍ത്തവചക്രം ക്രമമാക്കി നിര്‍ത്തുന്നതിന് മുളപ്പിച്ച പയര്‍ കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭകാലത്ത് പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കഴിക്കുകയും വേണം.

4)ആവശ്യത്തിന് ഭാരം

4)ആവശ്യത്തിന് ഭാരം

ശരീരത്തിന്റ ആകാരം ആര്‍ത്തവചക്രം ക്രമമായിരിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. ഹോര്‍മോണുകളെ പൂര്‍ണ്ണ സംതുലനാവസ്ഥയില്‍ കൊണ്ടുവരുവാന്‍ പതിവായി വ്യായാമം ചെയ്യണം. പോളി സിസ്റ്റിക് ഓവറിയന്‍ സിന്‍ഡ്രം പോലുള്ള രോഗങ്ങള്‍ അമിതവണ്ണത്തിന്റെ ഫലമാണ്.

5) ചെക്കപ്പ്

5) ചെക്കപ്പ്

ആര്‍ത്തവചക്രം ക്രമമല്ലെങ്കില്‍ അതിന്റെ കാരണം കണ്ടെത്താന്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. തുടക്കത്തില്‍ തന്നെ ചികിത്സ തുടങ്ങുന്നതാണ് ഉചിതം. അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുന്ന ശാരീരിക അവസ്ഥകള്‍ ഉണ്ടെന്നറിയുക. അത് എത്രയും വേഗത്തില്‍ ചികിത്സിച്ച് സുഖപ്പെടുത്തുക.

6)കഫീന്‍ കുറയ്ക്കുക

6)കഫീന്‍ കുറയ്ക്കുക

അണ്ഡോത്പാദനശേഷി വര്‍ദ്ധിപ്പിക്കുവാന്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഉപേക്ഷിക്കുക., ഗര്‍ഭധാരണശേഷിക്കുറവിന് കാപ്പി കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

7)റിലാക്‌സ്

7)റിലാക്‌സ്

മാനസികപിരിമുറുക്കം സാധാരണഗതിയിലുള്ള അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തും. അതിനാല്‍ മനസ്സ് എപ്പോഴും ശാന്തമാക്കി വെയ്ക്കുക. ഹോര്‍മോണ്‍ ബാലന്‍സിംഗിനും ഇതാവശ്യമാണ്.

8)സ്വഭാവം നല്ലതാക്കുക

8)സ്വഭാവം നല്ലതാക്കുക

ചീത്തയായതും അപടകരവുമായ സ്വഭാവങ്ങള്‍ ഈസമയത്ത് ഒഴിവാക്കണം. മദ്യത്തിന്റെ ഉപയോഗവും പുകവലിയും അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തും.

English summary

Health Care During Ovulation

Ovulation is the biological process by which a mature ovarian follicle ruptures and discharges an ovum during a menstrual cycle. The time of ovulation differs from woman to woman. Generally it is the fourteenth day of a twenty eight day menstrual cycle.
Story first published: Saturday, December 14, 2013, 13:21 [IST]
X
Desktop Bottom Promotion