Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഉരുളക്കിഴങ്ങിന്റെ ആരോഗ്യവശങ്ങള്‍
ഉരുളക്കിഴങ്ങ് നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം ഒഴിച്ചുകൂടാനാവാത്തതാണ് എന്ന് എല്ലാവർക്കുമറിയാം. ഉരുളക്കിഴങ്ങിന്‍റെ രുചി ഇഷ്ടപ്പെടാത്തവരും കുറവ്.
പക്ഷെ സോലാനം ടബറോസം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഉരുളക്കിഴങ്ങ് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന സംഭാവനയെപറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉരുളക്കിഴങ്ങിന്‍റെ ഔഷധഗുണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

ഉരുളക്കിഴങ്ങിന്റെ ആരോഗ്യവശങ്ങള്‍
കാർബോഹൈഡ്രേറ്റിനൊപ്പം ആവശ്യത്തിന് പ്രോട്ടീനും ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവർക്ക് ശരീരം തടിപ്പിക്കാനും തൂക്കം വർദ്ധിപ്പിക്കാനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്.

ഉരുളക്കിഴങ്ങിന്റെ ആരോഗ്യവശങ്ങള്‍
ഉരുളക്കിഴങ്ങിലെ കാർബോഹൈഡ്രേറ്റ് എളുപ്പത്തിൽ ദഹിക്കുന്നതിനൊപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു . അതുകൊണ്ട് രോഗികൾക്കും കുട്ടികൾക്കും ഉരുളക്കിഴങ്ങ് നൽകുന്നത് ദഹന പ്രശ്നങ്ങൾ ഒഴിവാക്കുകയും ശരീരത്തിന് ഊർജ്ജം പകരുകയും ചെയ്യും.

ഉരുളക്കിഴങ്ങിന്റെ ആരോഗ്യവശങ്ങള്‍
വിറ്റമിൻ സി, ബി കോപ്ലെക്സ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയുടെ കലവറയാണ് ഉരുളക്കിഴങ്ങ്. ഇത് നിങ്ങളുടെ തൊലിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. അതിനുപുറമെ ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിലാക്കി തേനിനൊപ്പം ചേർത്ത് പുരട്ടുന്നത് മുഖകാന്തി വർദ്ധിപ്പിക്കാനും മുഖക്കുരുവും പാടുകളും അകറ്റാനും ഉപകരിക്കും.

ഉരുളക്കിഴങ്ങിന്റെ ആരോഗ്യവശങ്ങള്‍
ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ വാതരോഗങ്ങളെ തടയാനും ആശ്വാസം നൽകാനും സഹായകമാണ്. ഉരുളക്കിഴങ്ങ് തിളപ്പിച്ച വെള്ളം വാതരോഗങ്ങൾ ശമിപ്പിക്കാനായി ഉപയോഗിക്കുന്ന ശീലവും നമ്മുടെ നാട്ടിലുണ്ട്. പക്ഷെ കാർബോഹൈഡ്രേറ്റ് അളവ് കൂടുതലായതിനാൽ ചിലരിൽ വാതരോഗങ്ങൾ മൂർച്ഛിക്കാനും ഉരുളക്കിഴങ്ങ് കാരണമാവുന്നുണ്ട്.

ഉരുളക്കിഴങ്ങിന്റെ ആരോഗ്യവശങ്ങള്‍
വിറ്റമിൻ സി, പൊട്ടാസ്യം, വിറ്റമിൻ ബി6 എന്നിവയുടെ സാന്നിധ്യവും എളുപ്പം ദാഹിക്കുന്ന സ്വഭാവവും മൂലം ആമാശയത്തിലെയും കുടലുകളിലെയും നീർക്കെട്ട് തടയാൻ ഉരുളക്കിഴങ്ങിന് സാധിക്കും.

ഉരുളക്കിഴങ്ങിന്റെ ആരോഗ്യവശങ്ങള്‍
വായ്പ്പുണ്ണ്‍ ഉള്ളവർ ഉരുളക്കിഴങ്ങ് കഴിക്കുന്നത് രോഗം സുഖപ്പെടുത്താൻ സഹായിക്കും. അതുപോലെ ശരീരത്തിൽ പൊള്ളലേറ്റ ഭാഗത്ത് ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിലാക്കി വെക്കുന്നതും നല്ലതാണ്.

ഉരുളക്കിഴങ്ങിന്റെ ആരോഗ്യവശങ്ങള്‍
തലച്ചോറിന്‍റെ സുഗമമായ പ്രവർത്തനത്തിന് ഗ്ലൂക്കോസ്, ഓക്സിജൻ, വിറ്റമിൻ ബി കോപ്ലക്സ്, ചില ഹോർമോണുകൾ, അമിനോ ആസിഡുകൾ, ഒമേഗ-3 എന്നിവ ആവശ്യമാണ്. ഉരുളക്കിഴങ്ങിൽ മേൽപ്പറഞ്ഞവയിൽ പലതും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

ഉരുളക്കിഴങ്ങിന്റെ ആരോഗ്യവശങ്ങള്‍
വിറ്റമിനുകൾ, ധാതുലവണങ്ങൾ എന്നിവയ്ക്ക് പുറമേ കാരറ്റെനോയിഡ്സ് എന്ന ഘടകം കൂടി ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിനും ആന്തരാവയവങ്ങൾക്കും ഗുണം ചെയ്യും. പക്ഷെ പ്രമേഹ രോഗികൾക്കും മറ്റും ഉരുളക്കിഴങ്ങ് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇക്കൂട്ടർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ഉരുളക്കിഴങ്ങിന്റെ ആരോഗ്യവശങ്ങള്‍
ധാരാളം ഊർജ്ജം പ്രധാനം ചെയ്യുന്ന ഭക്ഷണമായതിനാൽ വയറിളക്കം ഉള്ളവർ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. എളുപ്പത്തിൽ ദഹനം സാധ്യമാവുകയും ചെയ്യും. എന്നാൽ ഉരുളക്കിഴങ്ങ് ആവശ്യത്തിലധികം കഴിക്കുന്നത് ചിലപ്പോൾ വയറിളക്കം കൂടുതൽ വഷളാക്കിയേക്കാം.

ഉരുളക്കിഴങ്ങിന്റെ ആരോഗ്യവശങ്ങള്‍
ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ് മുറിവുകൾ, പൊള്ളലുകൾ, ഉളുക്ക്, ത്വക് രോഗങ്ങൾ, അൾസർ, പ്രൊസ്റ്റേറ്റ് കാൻസർ,ഗർഭാശയ കാൻസർ എന്നിവയ്ക്ക് ആശ്വാസം നൽകും.

ഉരുളക്കിഴങ്ങിന്റെ ആരോഗ്യവശങ്ങള്‍
ഒരുപാട് ഗുണങ്ങൾ ഉരുളക്കിഴങ്ങിനുണ്ട്. പക്ഷെ അതോടൊപ്പം ഉരുളക്കിഴങ്ങ് കഴിക്കുമ്പോൾ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. വലിയ രീതിയിൽ വിഷവസ്തുക്കൾ അടങ്ങിയ പച്ചനിറത്തിലുള്ള ഉരുളക്കിഴങ്ങ് ശരീരത്തിന് പല രീതിയിലും ദോഷം ചെയ്യും. അതുപോലെ ഉരുളക്കിഴങ്ങിലും ഇലകളിലും സൊലാനൈൻ, ചക്കോനൈൻ, ആഴ്സെനിക് തുടങ്ങിയ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം അളവിൽ കവിഞ്ഞ് ശരീരത്തിലെത്തിയാൽ അത് പല രോഗങ്ങൾക്കും കാരണമാകും.



Click it and Unblock the Notifications
