Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കടുകെണ്ണയ്ക്കു ഗുണങ്ങള്‍ പലത്
കടുകെണ്ണ പലയിടങ്ങളിലും പാചകത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും മിക്കവാറും പേര്‍ക്ക് ഇതിന്റെ രുചി പിടിച്ചെന്നു വരില്ല.
പാചകത്തിനു മാത്രമല്ല, ദേഹത്തു പുരട്ടാനും കടുകെണ്ണ നല്ലതു തന്നെയാണ്.
കടുകെണ്ണയുടെ ആരോഗ്യവശങ്ങള്‍ അറിയേണ്ടേ,

വിശപ്പില്ലായ്മ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കടുകെണ്ണ. ഇത് ദഹനരസങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കും. ഇതുവഴി നല്ല ദഹനമുണ്ടാകും. വിശപ്പു വര്‍ദ്ധിക്കും. ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ മാറുകയും ചെയ്യും.
ചുമയ്ക്കും കോള്‍ഡിനും ഇത് നല്ലതാണ്. കടുകെണ്ണ ശരീരത്തിനു ചൂടു നല്‍കും. ഇതുകൊണ്ടു തന്നെ നെഞ്ചില്‍ കടുകെണ്ണ തേച്ചു തടവുന്നത് കഫക്കെട്ടു പോലുള്ള പ്രശ്നങ്ങള്‍ മാറാനും സഹായിക്കും.
്വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ അകലുന്നതിനും കടുകെണ്ണ നല്ലതു തന്നെ. ഇത് വയറിലെ ആവരണങ്ങള്‍ക്ക് സംരക്ഷണം നല്‍കും.
നല്ലൊരു സണ്‍സ്ക്രീന്‍ കൂടിയാണ് കടുകെണ്ണ. ഇത് സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കും. സ്കിന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അകറ്റുകയും ചെയ്യും.
കൊളസ്ട്രോള്‍ പ്രശ്നമുള്ളവര്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കടുകെണ്ണ. ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ നില നിര്‍ത്താനും ചീത്ത കൊളസ്ട്രോള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കും.
ഫംഗസ്, ബാക്ടീരിയ അണുബാധകള്‍ക്കുള്ള നല്ലൊരു മരുന്ന കൂടിയാണ് കടുകെണ്ണ. ഇതു മാത്രമല്ല, ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ഇത് സഹായിക്കും.
വാതം പോലുള്ള രോഗങ്ങള്‍ക്കു പറ്റിയ നല്ലൊരു മരുന്നു കൂടിയാണിത്. ഇത് ശരീരത്തിന് ചൂടു നല്കുന്നതു തന്നെ കാരണം. ശരീര വേദന കുറയ്ക്കാനും ശരീരത്തിന് ചൂടു നല്‍കാനും കടുകെണ്ണ നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
