Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആരോഗ്യം നല്‍കും ചെമ്പരത്തിപ്പൂ
ചെമ്പരത്തി വലിയ പരിചരണമൊന്നും നല്‍കാതെ തന്നെ മിക്കവാറും വീടുകളുടെ മുറ്റത്തു വളരുന്ന ഒരു ചെടിയാണ്. ചെമ്പരത്തിപ്പൂക്കള്‍ പൂജയ്ക്കായും തലയില്‍ തേയ്ക്കാനുള്ള താളിയായുമെല്ലാം ഉപയോഗിക്കാം.
ഇതല്ലാതെ ചെമ്പരത്തിപ്പൂവിന്റെ ഗുണങ്ങളെക്കുറിച്ച് ആരും അത്രയൊന്നും അറിവുള്ളവരാകണമെന്നില്ല.
ചെമ്പരത്തിപ്പൂവിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പല രോഗത്തിനുമുള്ള പരിഹാരങ്ങളായി ഇത് ഉപയോഗിക്കുകയും ചെയ്യാം.

ക്യാന്‍സര്‍
ക്യാന്‍സര്‍ തടയാനുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ് ചെമ്പരത്തിപ്പൂവ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ തടയുന്നതിനു സഹായിക്കും.

കോള്‍ഡ്
കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ് ചെമ്പരത്തിപ്പൂവ്. ഇതിലെ വൈറ്റമിന്‍ സി ചുമ, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്.

ഊര്‍ജം
ശരീരത്തിന് ഊര്‍ജം ലഭിയ്ക്കുവാനുള്ള ഒരു വഴി കൂടിയാണിത്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിയ്ക്കുകയും ഇതുവഴി ഊര്ജോല്പാദനത്തിനു സഹായിക്കുകയും ചെയ്യും.

ഹോട്ട് ഫഌഷ്
മെനോപോസ് സമയത്തുണ്ടാകുന്ന ഹോട്ട് ഫഌഷ് പരിഹരിയ്ക്കുന്നതിന് ചെമ്പരത്തിപ്പൂവ് സഹായിക്കും. ഹോര്‍മോണ്‍ പ്രവര്‍ത്തനം നിയന്ത്രിച്ചാണ് ഇത് സഹായിക്കുന്നത്.

ചെറുപ്പം
കോശങ്ങള്‍ക്കു പ്രായക്കൂടുതല്‍ വരാതിരിക്കാന്‍ ചെമ്പരത്തിപ്പൂവ് സഹായിക്കും. ഇത് പ്രായക്കൂടുതല്‍ തോന്നുന്നതും തടയും.

മുഖക്കുരു
മുഖക്കുരുവിനുള്ള ഒരു പരിഹാരം കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്.

പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ചെമ്പരത്തി സഹായിക്കും.

വെള്ളത്തിന്റെ ബാലന്‍സ്
ശരീരത്തിലെ വെള്ളത്തിന്റെ ബാലന്‍സ് നില നിര്‍ത്തുന്നതിന് ചെമ്പരത്തിപ്പൂവിന്റെ ജ്യൂസ് സഹായിക്കും. ആയുര്‍വേദം പറയുന്ന ഒരു ചികിത്സാമാര്‍ഗമാണിത്.

അപചയപ്രക്രിയ
ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ചെമ്പരത്തിപ്പൂ ന്ല്ലതു തന്നെ. ഇതിലെ ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

മുടികൊഴിച്ചില്‍
മുടികൊഴിച്ചില്‍ തടയുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്.

മുടി
മുടി വളരുന്നതിനു മാത്രമല്ല, മുടി നരയ്ക്കാതിരിയ്ക്കുന്നതിനും ചെമ്പരത്തി നല്ലതാണ്.

ചൂട്
ചെമ്പരത്തിപ്പൂവിന്റെ നീര് ശരീരത്തിന്റെ ചൂട് കുറയ്ക്കാന്‍ നല്ലതാണ്. പ്രത്യേകിച്ചും വേനല്‍ക്കാലത്ത്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ തോത് കുറയ്ക്കുന്നതിനും ചെമ്പരത്തിപ്പൂ നല്ലതാണ്. റെഡ് വൈനിലുള്ളതിനു തുല്യമായ ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications
