Latest Updates
-
ആമസോൺ പ്രൈം ഡേ: തടി കുറയ്ക്കാൻ വീട്ടിലിരുന്ന് വ്യായാമം ചെയ്യാം; ഈ ഡീലുകൾ മിസ്സാക്കരുത്! -
ഡൽഹിയിലെ മഴക്കാലം; ചർമ്മവും മുടിയും അണുബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആകാശത്ത് വിസ്മയം! ശുക്രൻ ചിങ്ങം രാശിയിലേക്ക്; മകം നക്ഷത്രത്തിനരികിലെ ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത് -
ചന്ദ്രൻ മീനം രാശിയിൽ: ഈ രാശിക്കാർക്ക് നേട്ടങ്ങൾ, പണമിടപാടുകളിൽ അതീവ ജാഗ്രത വേണം -
2026 ജൂലൈ 6 സൗഭാഗ്യ യോഗം: സാമ്പത്തിക ഇടപാടുകൾക്ക് സുവർണ്ണാവസരം, ഇന്നത്തെ ശുഭ മുഹൂർത്തങ്ങൾ ഇതാ! -
ജൂലൈ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; സാമ്പത്തിക നേട്ടവും കരിയർ വിജയവും നിങ്ങളെ തേടിയെത്തും -
ജൂലൈ 6 നക്ഷത്രഫലം: പുതിയ വാരത്തിൽ ഈ നക്ഷത്രക്കാർക്ക് ഭാഗ്യദിനം, അശ്വതി മുതൽ രേവതി വരെ അറിയാം -
ഭാഗ്യദിനം ഈ രാശിക്കാർക്ക്: ഞായറാഴ്ചത്തെ സമ്പൂർണ്ണ രാശിഫലവും മുഹൂർത്തങ്ങളും അറിയാം -
ഫിഫ പ്രീ-ക്വാർട്ടർ ആവേശം: രാത്രി കളി കാണുമ്പോൾ ആരോഗ്യം കാക്കാൻ ഈ ലഘുഭക്ഷണങ്ങൾ പരീക്ഷിക്കൂ! -
മഴയത്തും മടിയില്ലാതെ വിക്കി കൗശൽ; 12 മിനിറ്റിൽ കൊഴുപ്പ് കളയാൻ ഈ വർക്കൗട്ട് മതി!
ലൈംഗികത ആരോഗ്യത്തിനു സഹായിക്കുമ്പോള്‍....
ലൈംഗിതക കേവലം സ്ത്രീ പുരുഷ ബന്ധത്തിനോ സന്താനോത്പാദത്തിനോ മാത്രമുള്ളൊരു വഴിയല്ല. നല്ല ആരോഗ്യത്തിനും രോഗങ്ങള്‍ ഒഴിവാക്കാനുമുള്ള ഒരു വഴി കൂടിയാണതിത്.
ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, മാനസിക ആരോഗ്യത്തിനും നല്ലൊരു വഴിയാണ് ആരോഗ്യകരമായ ലൈംഗികത.
പല രീതികളിലൂടെയും നല്ലൊരു വ്യായാമത്തിന്റെയും ഗുണം സെക്സ് നല്‍കുന്നുണ്ട്.

ആയുസ്
ലൈംഗികത ആയുസു വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഒരു സര്‍വകലാശാല ഇതേക്കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

ഓക്സിജന്‍
ശരീരത്തിലെത്തുന്ന ഓക്സിജന്റെ അളവു വര്‍ദ്ധിപ്പിയ്ക്കാനും സെക്സ് സഹായിക്കും. ലൈംഗിക വേളയില്‍ തുടരെയുള്ള ശ്വാസോച്ഛാസത്തിലൂടെ കൂടുതല്‍ ഓക്സിജന്‍ ഉള്ളിലെത്തുന്നു.

ഹോര്‍മോണ്‍
സെക്സ് സമയത്ത് സ്ത്രീകളിലും പുരുഷന്മാരിലും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുന്നു.

ടെസ്റ്റോസ്റ്റിറോണ്‍
പുരുഷന്മാരില് സെക്സ് ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് അസ്ഥികളുടേയും എല്ലുകളുടേയും ബലത്തിന് നല്ലതാണ്.

ഈസ്ട്രജന്
സ്ത്രികളിലെ ഈസ്ട്രജന് ആര്‍ത്തവസമയത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ നല്ലതാണ്.

സ്തനാര്‍ബുദ സാധ്യത
സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനും ലൈംഗികത നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഹോര്‍മോണാണ് ഇതിന് കാരണം.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ കുറയ്ക്കാന്‍ സെക്സിന് കഴിയും.

കൊളസ്ട്രോള്‍
നല്ല കൊളസ്ട്രോളിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കാനും ലൈംഗികതയുക്കു കഴിയും. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യും.

പ്രതിരോധശേഷി
ലൈംഗികത ഇമ്യൂണോഗ്ലോബുലിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കും. ശരീരത്തിന് പ്രതിരോധശേഷി നല്കാന് ഇത് സഹായിക്കും.

വ്യായാമം
നല്ലൊരു വ്യായാമം കൂടിയാണിത്. ദിവസവും 150 മുതല്‍ 350 കലോറി വരെ കത്തിച്ചു കളയാന്‍ ഈ ലൈംഗിക വ്യായാമത്തിന് കഴിയുമത്രെ. ശരീരത്തില്‍ അധികം വരുന്ന കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഒരു മാര്‍ഗം.

ഹൃദയത്തിന്
ഹൃദയത്തിനും സ്ത്രീ പുരുഷ ബന്ധം നല്ലതു തന്നെ. രക്തപ്രവാഹം കൂട്ടുകയും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നതു വഴി ഇത് ആരോഗ്യമുള്ള ഹൃദയത്തിന് വഴിയൊരുക്കും.

ഉറക്കം
ഉറക്കപ്രശ്നങ്ങളുള്ളവര്ക്കുള്ള നല്ലൊരു മരുന്നാണ് ലൈംഗികബന്ധം. നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും.

സ്ട്രെസ്, ഡിപ്രഷന്
സ്ട്രെസ്, ഡിപ്രഷന് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ലൈംഗികത പരസ്പരബന്ധത്തെ ശക്തിപ്പെടുത്തുന്നു. മനസിന് സന്തോഷം നല്കുന്നു.

ശരീരവേദനകള്‍
ലൈംഗികസമയത്ത് തലച്ചോര്‍ ഓക്സിടോസിന്‍ എന്ന ഒരു വസ്തു പുറപ്പെടുവിക്കും. ഇത് എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണുകളുടെ ഉല്പാദനത്തെ സഹായിക്കും. ശരീരവേദനകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

സൗന്ദര്യം
സ്ത്രീകളുടെ സൗന്ദര്യം കൂട്ടാനും ഇത് സഹായിക്കും. ബന്ധപ്പെടുമ്പോള്‍ സ്ത്രീ ശരീരത്തില്‍ കൂടുതല്‍ ഈസ്ട്രജന് ഉല്പാദിപ്പിക്കപ്പെടുന്നു. ഈസ്ട്രജന് ചര്‍മത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഒരു ഹോര്‍മോണാണ്.
ഈ സമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ഡിഹൈഡ്രോപിയാന്‍ഡ്രോസ്റ്റിറോണ്‍ നല്ല ചര്‍മമുണ്ടാകാനും സഹായിക്കും.

കെഗല്
സ്ത്രീകള്‍ക്ക് കെഗല് വ്യായാമത്തിന് പകരം വയ്ക്കാവുന്ന ഒന്നാണ് ലൈംഗികബന്ധമെന്നു പറയാം. മൂത്രം നിയന്ത്രിക്കാനും അറിയാതെ മൂത്രം പോകുന്ന അവസ്ഥ നിയന്ത്രിക്കാനും ഇത് സഹായിക്കും.

ആത്മവിശ്വാസം
സ്ത്രീയിലാണെങ്കിലും പുരുഷനിലാണെങ്കിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ലൈംഗികതയ്ക്കു കഴിയും

ചെറുപ്പം
ചെറുപ്പം നില നിര്‍ത്താനുള്ള ഒരു വഴി കൂടിയാണ് ലൈംഗികത. ആരോഗ്യകരമായ ലൈംഗികത പങ്കാളികളുടെ മാനസിക അടുപ്പം വര്‍ദ്ധിപ്പിക്കും.ഇതുവഴി മനസിന് സന്തോഷം ലഭിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications