Latest Updates
-
ബുധൻ ഇടവം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
മേയ് 13 നക്ഷത്രഫലം: അശ്വതി - രോഹിണി നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം? അറിയാം നിങ്ങളുടെ ഇന്നത്തെ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും: മെയ് 13 ചൊവ്വാഴ്ചത്തെ സമ്പൂർണ്ണ രാശിഫലം -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി!
തലവേദനയ്ക്ക് ചില കാരണങ്ങള്‍
ജീവിതത്തില്‍ ഒരിക്കല്‍ പോലും തലവേദനയനുഭവപ്പെടാത്തവര് വളരെ ചുരുക്കമായിരിക്കും. തലവേദനയില്‍ തന്നെ മൈഗ്രേയ്ന് പോലുള്ള വകഭേദങ്ങളുമുണ്ട്.
തലവേദനയ്ക്ക് ശാരീരികവും മാനസികവുമായ കാരണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങളും തലവേദനയ്ക്കു കാരണമാകാറുണ്ട്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചും തലവേദനയുണ്ടാക്കുന്ന മറ്റു ചില ഘടകങ്ങളെക്കുറിച്ചും അറിയേണ്ടേ,

തലവേദനയ്ക്ക് ചില കാരണങ്ങള്‍
ചീസ് സാധാരണ ഗതിയില്‍ തലവേദയുണ്ടാക്കില്ല. എന്നാല്‍ പഴകുന്തോറും ഇതിലുള്ള തയാമിന്റെ അളവു വര്‍ദ്ധിക്കുന്നു. ഇത് തലവേദനയ്ക്കു കാരണമാവുകയും ചെയ്യും.

തലവേദനയ്ക്ക് ചില കാരണങ്ങള്‍
മദ്യപാനവും തലവേദനയ്ക്കു കാരണമാകുന്നു. മദ്യം ശരീരത്തിലെ ജലാംശം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇത് തലച്ചോറിലെ കോശങ്ങളിലെ ഈര്‍പ്പം കുറയാന്‍ ഇടയാക്കും. തലവേദനയുണ്ടാവുകയും ചെയ്യും.

തലവേദനയ്ക്ക് ചില കാരണങ്ങള്‍
സോസേജുകള്‍, ഫ്രോസണ്‍ ഭക്ഷണങ്ങള്‍ എന്നിവ തലവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്. ഇവയിലെ നൈട്രേറ്റുകളാണ് ഇതിന് കാരണമാകുന്നത്.

തലവേദനയ്ക്ക് ചില കാരണങ്ങള്‍
സോയ ഉല്പന്നങ്ങളും തലവേദനയുണ്ടാക്കുന്നവ തന്നെയാണ്. ഇതിലെ ഫീനൈലീഥൈലമീന്‍ എന്ന ഘടകമാണ് കാരണം. പാല് സോയ ചങ്സ്, ബ്രെഡ് എന്നിവയില്‍ ഈ ഘടകം അടങ്ങിയിട്ടുണ്ട്.

തലവേദനയ്ക്ക് ചില കാരണങ്ങള്‍
നട്സിലും ഫീനൈലീഥൈലമീന്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് നിലക്കടലയില്‍. ചിലര്‍ക്ക് നട്സ് അലര്ജിയുണ്ടാക്കുന്നതിന്റെ കാരണവും ഇതു തന്നെ.

തലവേദനയ്ക്ക് ചില കാരണങ്ങള്‍
ആപ്പിള്‍ പോലെ ചുവന്ന നിറത്തിലുള്ള ചില ഫലവര്‍ഗങ്ങളില്‍ ടാനിന് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയുണ്ടാക്കുന്ന ഒരു ഘടകമാണ്.

തലവേദനയ്ക്ക് ചില കാരണങ്ങള്‍
എംഎസ്ജി, അജിനോമോട്ടോ എന്നിവ തലവേദയുണ്ടാക്കുന്ന ഘടകങ്ങളാണ്. ഇന്‍സ്റ്റന്റ് നൂഡില്‍സ്, സൂപ്പ് എന്നിവയില്‍ ഇത്തരം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

തലവേദനയ്ക്ക് ചില കാരണങ്ങള്‍
വെയിലും ചൂടും ചിലര്‍ക്ക് തലവേദനയുണ്ടാക്കും. എന്നാല്‍ ചിലര്‍ക്കാവട്ടെ, കാര്‍മേഘവും ഇരുണ്ട അന്തരീക്ഷവുമാകും തലവേദനയുണ്ടാക്കുക.

തലവേദനയ്ക്ക് ചില കാരണങ്ങള്‍
ടിവി, കമ്പ്യൂട്ടര്‍ എന്നിവ കൂടുതല്‍ സമയം നോക്കിയിരിക്കുന്നതും തലവേദനയ്ക്കു കാരണമാകുന്നു.

തലവേദനയ്ക്ക് ചില കാരണങ്ങള്‍
ഇടവിടാതെയുള്ള വായനയും ചിലരില്‍ തലവേദനയുണ്ടാക്കും.

തലവേദനയ്ക്ക് ചില കാരണങ്ങള്‍
കൂടുതല്‍ നേരം യാത്ര ചെയ്യുന്നത് ചിലര്‍ക്കെങ്കിലും തലേവദനയുണ്ടാക്കുന്ന ഒരു ഘടകമാണ്.

തലവേദനയ്ക്ക് ചില കാരണങ്ങള്‍
ഉച്ചത്തിലുള്ള പാട്ടും ബഹളവുമെല്ലാം ചിലരില്‍ തലവേദനയുണ്ടാക്കും. ചിലര്‍ക്ക് ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നതും തലവേദനയുണ്ടാക്കും.

തലവേദനയ്ക്ക് ചില കാരണങ്ങള്‍
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയും തലവേദനയുണ്ടാക്കുന്ന ഘടകങ്ങള്‍ ത്ന്നെയാണ്.



Click it and Unblock the Notifications