Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
നിങ്ങളെ തളര്‍ത്തും ശീലങ്ങള്‍
'വല്ലാത്ത ക്ഷീണം', പലരും പലപ്പോഴും ഉരുവിടുന്ന വാക്കുകളാണിത്. ക്ഷീണത്തെ പലരും ആരോഗ്യവുമായാണ് താരതമ്യപ്പെടുത്തുക.
ക്ഷീണത്തിന് കാരണങ്ങള്‍ പലതുണ്ടകാം, ഭക്ഷണക്കുറവ്, അസുഖങ്ങള്‍ എന്നിവയെല്ലാം ക്ഷീണത്തിനുള്ള പല കാരണങ്ങളില്‍ ചിലതു മാത്രം.
എന്നാല്‍ ചില ശീലങ്ങളും ചിലപ്പോള്‍ നമുക്കു ക്ഷീണം വരുത്തി വയ്ക്കും. ഇത്തരം ചില ശീലങ്ങളെക്കുറിച്ചറിയൂ,

കൂടുതല്‍ ഉറക്കം
ചിലര്‍ 10-12 മണിക്കൂര്‍ നേരം ഉറങ്ങുന്ന ശീലമുള്ളവരുണ്ട്. ശരീരത്തേയും മനസിനേയും ഒരുപോലെ തളര്‍ത്തുന്ന ഒരു ഘടകമാണിത്.

ജങ്ക് ഫുഡ്
ജങ്ക് ഫുഡ് സ്ഥിരം കഴിയ്ക്കുന്ന ശീലവും ക്ഷീണമുണ്ടാക്കും. ഇതിലെ എണ്ണയും മറ്റുമാണ് കാരണം. ശരീരത്തിന് ആവശ്യത്തിന് പോഷകം ലഭിയ്ക്കാതിരിക്കുന്നതും ക്ഷീണത്തിനുള്ള ഒരു കാരണം തന്നെ.

പച്ചക്കറികളുടെ കുറവ്
പച്ചക്കറികളോട് വെറുപ്പുള്ളവരുണ്ട്. ശാരീരികാരോഗ്യത്തിന് പച്ചക്കറികള്‍ വളരെ പ്രധാനമാണ്. ഇത് കഴിയ്ക്കാതിരിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കാതിരിക്കാന് കാരണമാകും. ക്ഷീണവും അനുഭവപ്പെടും.

ആന്റിഓക്സിഡന്റുകളുടെ കുറവ്
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണത്തിന്റെ അപര്യാപ്തതയും ക്ഷീണമുണ്ടാക്കുന്ന ഒന്നു തന്നെയാണ്. തളര്‍ന്നിരിയ്ക്കുമ്പോള്‍ ഓറഞ്ച് പോലുള്ള

വെള്ളം
വെള്ളം കുറച്ചു മാത്രം കുടിയ്ക്കുന്ന ശീലമുള്ളവരുണ്ട്. ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിയ്ക്കാതാകുമ്പോള് ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്.

ധാരാളം കാപ്പി
ധാരാളം കാപ്പി കുടിയ്ക്കുന്നതും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാനിട വരുത്തും. ഇതും ശരീരത്തെ ക്ഷീണിപ്പിയ്ക്കും.

കമ്പ്യൂട്ടറില്‍ ഏറെ നേരം
കമ്പ്യൂട്ടറില്‍ ഏറെ നേരം ചെലവഴിയ്ക്കുന്നതും നമ്മുടെ ശരീരത്തെയും കണ്ണിനേയും ഒരുപോലെ തളര്‍ത്തും. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്നൊരു അവസ്ഥ ഇതുണ്ടാക്കും.

വൃത്തിഹീനം
വാരിവലിച്ചിട്ടിരിയ്ക്കുന്ന ചുറ്റുപാടുകളും നമ്മുടെ മനസിനേയും അതുവഴി ശരീരത്തേയും തളര്‍ത്തും.

പ്രാതല്‍
പ്രാതല്‍ ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ്. ഇത് ഒഴിവാക്കുന്ന ശീലവും ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് ശരീരത്തെ ക്ഷീണിപ്പിയ്ക്കും.

ഉറക്കക്കുറവ്
ഉറക്കക്കുറവും ശരീരത്തെ ക്ഷീണിപ്പിയ്ക്കുന്ന ഒന്നു തന്നെ.

വ്യായാമക്കുറവ്
ശാരീരിക അധ്വാനമില്ലാതെ ഇരിയ്ക്കുന്നതും ശരീരത്തിനും മനസിനും തളര്‍ച്ച നല്‍കും.



Click it and Unblock the Notifications
