Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഫ്ളോസ് ചെയ്യേണ്ടതിന്റെ പ്രധാന്യം
ശരിയായ രീതിയിലുള്ള ദന്തസംരക്ഷണത്തിന് എല്ലാ ദിവസവും ഫ്ളോസ് ചെയ്യേണ്ടത് അനിവാര്യമാണ്. പല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്ളാക് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. യഥാസമയം പ്ളാക്ക് നീക്കം ചെയ്തില്ലെങ്കില്‍ ഇത് ടാര്ടാറായി മാറും. ടാര്‍ടാര്‍ ജിന്ജിവൈറ്റിസ് പോലുള്ള മോണ രോഗങ്ങള്‍ക്ക് കാരണമാകും. ടാര്‍ടാര്‍ നീക്കുന്നതിന് ഒരു ദന്തഡോക്ടറുടെ സഹായത്തോടെ പല്ലുകള്‍ ക്ളീന്‍ ചെയ്യേണ്ടതാണ്.
ബ്രഷിന് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരവശിഷ്ടങ്ങളും പ്ളാക്കും നീക്കം ചെയ്യുന്നതിന് ദിവസത്തില്‍ ഒരു തവണയെങ്കിലും ഫ്ളോസ് ചെയ്യുക. പല്ലുകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന പദാര്‍ത്ഥമാണ് പ്ളാക്ക്. ഇതില്‍ വളരുന്ന ബാക്ടീരിയകള്‍ ദന്തക്ഷയത്തിനും മോണകള്‍ വീര്‍ക്കുന്നതിനും കാരണമാകും.

മോണ വീര്‍ത്തുവരുന്ന അവസ്ഥയാണ് ജിന്ജിവൈറ്റിസ് എന്നറിയപ്പെടുന്നത്. ഇത് ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടകരമായ പെരിയോഡെന്റല് രോഗങ്ങള്‍ ബാധിക്കാം. പല്ല് തേയ്ച്ച് നാലു മണിക്കൂറുകള്‍ക്ക് ശേഷം പ്ളാക്ക് രൂപപ്പെടാന്‍ തുടങ്ങും. പ്ളാക്ക് യഥാസമയം നീക്കം ചെയ്തില്ലെങ്കില്‍ ഇത് ടാര്ടാറായി മാറും. ടാര്‍ടാര്‍ നീക്കം ചെയ്യുന്നതിന് ഒരു ദന്തഡോക്ടറുടെ സഹായം ആവശ്യമാണ്.
അപകടകരമായ ബാക്ടീരിയകള്‍ ടാര്‍ടാറില്‍ വളരുകയും വിഷപദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ പദാര്‍ത്ഥങ്ങള്‍ മോണകളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ജിന്ജിവൈറ്റിസിന് കാരണമാകുകയും ചെയ്യും. ഈ വിഷങ്ങള്‍ പല്ലുകളുമായി ബന്ധപ്പെട്ട എല്ലുകളെ ബാധിക്കും. ഇത് പെരിയോഡെന്റൈറ്റിസിന് വഴി വയ്ക്കും. ഇത് പല്ലുകള്‍ ഉലയുന്നതിനും പല്ല് ഇളകുന്നതിനും ഇടയാക്കും.
പക്ഷാഘാതവും ഹൃദയാഘാതവും തടയാനും ഫ്ളോസിംഗ് സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന മുറിവുകളുടെ സമ്മര്‍ദ്ദം മൂലം പെരിയോഡെന്റൈറ്റിസ്, ജെന്ജിവൈറ്റിസ് എന്നിവ ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കും. പക്ഷാഘാതം ബാധിച്ച രോഗികളില്‍ നടത്തിയ പഠനത്തില്‍, പെരിയോഡെന്റൈറ്റിസ് പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
ഫ്ളോസിംഗ് വൃത്തിഹീനമായ ടാര്‍ടാര്‍ രൂപപ്പെടുന്നത് തടയും. ഇതു വഴി വായ്നാറ്റത്തെ ചെറുക്കാന്‍ സാധിക്കും. ഫ്ളോസിംഗിലൂടെ നീക്കം ചെയ്യുന്ന മാലിന്യത്തിന്റെ ദുര്‍ഗന്ധത്തില്‍ നിന്ന് തന്നെ വായ്നാറ്റം അകറ്റാനുള്ള ഫ്ളോസിംഗിന്റെ കഴിവ് ബോദ്ധ്യമാകും.
വിവിധ രീതികളില്‍ ഫ്ളോസ് ലഭിക്കും. വാക്സ്ഡ്, അണ്‍വാക്സ്ഡ്, വൈഡ്, റഗുലര്‍ എന്നിവ ഇവയില്‍ ചിലതാണ്. പുതിന, കറുവാപ്പട്ട എന്നിവയുടെ രുചിയുള്ളവയും ലഭ്യമാണ്. ഇവയുടെ എല്ലാം പ്രവര്‍ത്തനം ഒരു പോലെ തന്നെയാണ്. പല്ലുകള്‍ക്കിടയില്‍ അകലം കൂടുതലാണെങ്കില്‍ വൈഡ് ഫ്ളോസ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്. പക്ഷെ ഏറ്റവും പ്രധാനം ഏതെങ്കിലും ഒരു ഫ്ളോസ് തിരഞ്ഞെടുത്ത് പതിവായി ഉപയോഗിക്കുക എന്നതാണ്.
വാട്ടര്‍ പിക്സ് ഫ്ളോസിനോളം ഫലപ്രമല്ല, കാരണം അവയ്ക്ക് പ്ളാക്ക് നീക്കം ചെയ്യാനുള്ള കഴിവില്ല.
ഫ്ളോസ് സാവധാനം പല്ലുകള്‍ക്കിടയില്‍ മുകളിലോട്ടും താഴോട്ടും ചലിപ്പിക്കുക. പല്ലുകള്‍ക്കും മോണയ്ക്കും ഇടയിലുള്ള ഭാഗത്തും ഫ്ളോസ് ഉപയോഗിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
