Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബീജോല്പാദനം കുറയ്ക്കും ഘടകങ്ങള്‍
ഗര്‍ഭധാരണത്തില്‍ പുരുഷബീജങ്ങളുടെ എണ്ണവും ഗുണവും വളരെ പ്രധാനമാണ്. ബീജങ്ങളുടെ എണ്ണവും ഗുണവും കുറയ്ക്കുന്നതില്‍ ജീവിതരീതികള്‍ക്കും അസുഖങ്ങള്‍ക്കും ചില ജീവിത ശൈലികള്‍ക്കും പ്രധാന പങ്കുണ്ട്.
പലപ്പോഴും നാം പ്രതീക്ഷിക്കാത്ത കാരണങ്ങളായിരിക്കും ബീജങ്ങളുടെ എണ്ണത്തെയും ഗുണത്തെയും ബാധിയ്ക്കുക.
ബീജങ്ങളുടെ എണ്ണവും ഗുണവും കുറയ്ക്കുന്ന ചില പ്രത്യേക ഘടകങ്ങളെക്കുറിച്ച് അറിയൂ.

ചൂടു കൂടിയ കാലാവസ്ഥ
ചൂടു കൂടിയ കാലാവസ്ഥയില്‍ കാലാവസ്ഥയില്‍ ബീജത്തിന് നില നില്‍ക്കാനാവില്ല. പ്രത്യേകിച്ച് ചൂടുവെള്ളത്തില്‍
കുളിയ്ക്കുന്ന ശീലമുള്ള പുരുഷന്മാര് ശ്രദ്ധിക്കുക.

ശരീരഭാരം
ശരീരഭാരം അമിതമായ പുരുഷന്മാരില് ബീജങ്ങളുടെ എണ്ണം കുറയാന്‍ സാധ്യതകളുണ്ട്. ശരീരഭാരം നിയന്ത്രിക്കുക.

മൊബൈല്‍ ഫോണുകള്‍
മൊബൈല്‍ ഫോണുകള്‍ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നവര്‍ ശ്രദ്ധിയ്ക്കുക ബീജങ്ങളെ കൊല്ലുന്ന ഒരു പ്രധാന കാരണമാണ് ഇതില്‍ നിന്നുള്ള വികിരണങ്ങള്‍. ദിവസവും നാലു മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ബീജക്കുറവ് വരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.

ഇറുകിയ അടിവസ്ത്രങ്ങളും
വല്ലാതെ ഇറുകിയ അടിവസ്ത്രങ്ങളും ബീജങ്ങളെ കൊല്ലും. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തിലെ താപനില ഉയരുകയാണ് ചെയ്യുന്നത്. ഇത് ബീജങ്ങളെ നശിപ്പിക്കും.

ലാപ്ടോപ്പ്
മൊബൈല്‍ പോലെത്തന്നെ മടിയില്‍ വച്ച് ലാപ്ടോപ്പ് നോക്കുന്നതും ദോഷം തന്നെയാണ്. ഇതില്‍ നിന്നുള്ള ചൂടും ബീജങ്ങളെ നശിപ്പിക്കുന്ന ഘടകം തന്നെയാണ്.

പുകവലി
പുകവലി ബീജങ്ങളെ നശിപ്പിക്കുന്ന പ്രധാന കാരണങ്ങള്‍ തന്നെയാണ്. സിഗരറ്റിലെ നിക്കോട്ടിനാണ് വില്ലനാകുന്നത്. മദ്യം ശരീരത്തിലെ സിങ്കിന്റെ അളവ് കുറയ്ക്കും. ഇത് ബീജങ്ങളെ ബാധിക്കുകയും ചെയ്യും.

പ്ലാസ്റ്റിക്
പ്ലാസ്റ്റിക്കുമായുള്ള സംസര്‍ഗവും ബീജക്കുറവിന് ഇട വരുത്തും.

സോയ
സോയ ഉല്പന്നങ്ങള് അമിതമായി ഉപയോഗിക്കുന്നതും ബീജക്കുവിന് ഇട വരുത്തും. ഇവയില്‍ ഐസോഫ്ളേവോണ്‍സ് ബീജങ്ങളുടെ എണ്ണവും ഗുണവുമെല്ലാം കുറയ്ക്കും.

മദ്യത്തിന്റ ഉപയോഗം
മദ്യത്തിന്റ ഉപയോഗം പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം കുറയ്ക്കുന്ന ഒന്നാണ്. ഇത് ബീജക്കുറവിനും ഇട വരുത്തും.
ലൈംഗികബന്ധം കുറയുന്നതും ബീജക്കുറവിനുള്ള ഒരു കാരണമാണ്. ഇത് ബീജഗുണത്തേയും ബാധിയ്ക്കും.

സ്ട്രെസ്
സ്ട്രെസ് ബീജസംഖ്യയും ഗുണവും ഒരുപോലെ കുറയ്ക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും വന്ധ്യത വരെ വരുത്തി വയക്കും.

ടിവി
കൂടുതല്‍ നേരം ടിവി കാണുന്നതും ബീജക്കുറവിന് ഇട വരുത്തുമെന്നാണ് ഒരു ബ്രിട്ടീഷ് മാസിക നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. തടി കൂടുന്നതും ശാരീരികപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാത്തതുമായിരിക്കും കാരണം.

ലൈംഗിബന്ധത്തിന്റെ ഇടവേള
ലൈംഗിബന്ധത്തിന്റെ ഇടവേള കൂടുന്നതും ബീജസംഖ്യ കുറയ്ക്കും.

കെമിക്കലുകളുമായുള്ള സംസര്‍ഗം
കെമിക്കലുകളുമായുള്ള സംസര്‍ഗം ഒഴിവാക്കുക. ഇത് ബീജപ്രശ്നങ്ങളുണ്ടാക്കും.

മയക്കുമരുന്നിന്റെ ഉപയോഗവും
മയക്കുമരുന്നിന്റെ ഉപയോഗവും ബീജക്കുറവിന് ഒരു കാരണം തന്നെ.

അള്‍സര്‍ മരുന്നുകളും
അള്‍സര്‍ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകളും ചിലപ്പോള്‍ ഈ പ്രശ്നം വരുത്തി വയ്ക്കും.

പ്രമേഹം
പ്രമേഹം, സ്പൈനല്‍ മുറിവുകള്‍, പ്രോസ്റ്റേറ്റ് സര്‍ജറി തുടങ്ങിയവയും ബീജക്കുറവിന് ഇട വരുത്തും.

ഹോര്‍മോണ്‍
ഹൈപ്പോതലാമസ്, പിറ്റിയൂറ്റി ഗ്രന്ഥികള്‍ എന്നിവയുടെ അനിയന്ത്രിതമായ ഹോര്‍മോണ്‍ ഉല്പാദനവും ഈ പ്രശ്നം വരുത്തിവയ്ക്കും.



Click it and Unblock the Notifications
