Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആര്‍ത്തവം വൈകുന്നുവോ, കാരണങ്ങളറിയൂ
സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവമെന്നു പറയാം. ഇത് സന്താനോല്പാദനത്തിന് മാത്രമല്ല, ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണം കൂടിയാണ്.
ആര്‍ത്തവക്രമക്കേടുകള്‍ പലര്‍ക്കുമുണ്ടാകാം. ഇതിന് വ്യക്തമായ കാരണങ്ങളും കാണും. എന്നാല്‍ കൃത്യമായി ആര്‍ത്തവം വരുന്നവരില്‍ ഇത് പെട്ടെന്ന് വൈകുന്നത് ചിലപ്പോഴെങ്കിലും അസ്വസ്ഥതകളുണ്ടാക്കും. ഇങ്ങനെ ആര്‍ത്തവം വൈകുന്നതിന് കൃത്യമായ കാരണങ്ങളുമുണ്ടാകും. ഇത്തരം ചില കാരണങ്ങള്‍ എന്തെന്നറിയൂ.

ആര്‍ത്തവം വൈകുന്നുവോ, കാരണങ്ങളറിയൂ
ആര്‍ത്തവം വൈകന്നതിന് ഒരു പ്രധാന കാരണമാണ് സ്ട്രെസ്, ഇത് ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാക്കും. സ്ത്രീ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഈസ്ട്രജന്റെ ഉല്പാദനത്തില് വ്യത്യാസമുണ്ടാക്കും. ഇത് ആര്‍ത്തവം വൈകാനും ഇട വരുത്തും.

ആര്‍ത്തവം വൈകുന്നുവോ, കാരണങ്ങളറിയൂ
സമയക്രമം മാറുന്നത് ആര്‍ത്തവം വൈകുന്നതിനുള്ള മറ്റൊരു കാരണമാണ്. ഉദാഹരണത്തിന് പകല്‍ ഓഫീസിലേക്കും പോയിക്കൊണ്ടിരുന്ന ഒരു സ്ത്രീ രാത്രി ഷിഫ്റ്റിലേക്കു മാറുന്നത് ആര്‍ത്തവം വൈകുന്നതിനുള്ള ഒരു കാരണമാകാം. ശരീരം ഈ മാറ്റവുമായി പൊരുത്തപ്പെടാന്‍ സമയെടുക്കുന്നതു തന്നെ കാരണം. ഇതിന്റെയും അടിസ്ഥാന കാരണം.

ആര്‍ത്തവം വൈകുന്നുവോ, കാരണങ്ങളറിയൂ
അത്ലറ്റുകളിലും സ്പോട്സില്‍ പങ്കെടുക്കുന്ന സ്ത്രീകളിലൂം ചിലപ്പോള്‍ ആര്‍ത്തവം വരാതിരിക്കുകയോ വൈകുകയോ ചെയ്യാറുണ്ട്. അമ്നോറിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കൂടുതല്‍ വ്യായാമമാണ് ഇതിന് കാരണമായി പറയുന്നത്. ഇതുപോലെ പെട്ടെന്ന് കൂടുതല്‍ വ്യായാമം ചെയ്യുകയും മറ്റും ചിലപ്പോള്‍ മാസമുറ വൈകാം. ശരീരത്തിന്റെ അപചകപ്രക്രിയകളില് വരുന്ന വ്യതിയാനമാണ് ഇതിന് കാരണം.

ആര്‍ത്തവം വൈകുന്നുവോ, കാരണങ്ങളറിയൂ
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന ചിലരില്‍ ആര്‍ത്തവം വൈകുന്നതായി കാണാറുണ്ട്. പുതുതായി ഇത് ഉപയോഗിച്ചു തുടങ്ങുന്നവരിലാണ് ഈ വ്യത്യാസം കാണാറ്. ഈ ഗുളികകളിലെ ഹോര്‍മോണുകളാണ് ഇതിന് കാരണം. എന്നാല്‍ അല്പനാള് കഴിയുമ്പോള്‍ ഇതുമായി ശരീരം പൊരുത്തപ്പെടും.മാസമുറ ശരിയായ രീതിയില്‍ വരികയും ചെയ്യും. ആര്‍ത്തവം വൈകിക്കാനുള്ള ഗുളികളിലും ഇത്തരം ഹോര്‍മോണുകളാണ് ഉപയോഗിക്കുന്നത്.

ആര്‍ത്തവം വൈകുന്നുവോ, കാരണങ്ങളറിയൂ
ആര്‍ത്തവം വൈകുന്നതിനുള്ള മറ്റൊരു കാരണം ഗര്‍ഭമാണ്. ഗര്‍ഭിണികളില്‍ ആര്‍ത്തവം വരാറില്ല. എന്നാല്‍ ആദ്യ ഒന്നു രണ്ടു മാസങ്ങളില്‍ ചെറിയ തോതില്‍ ബ്ലീഡിംഗുണ്ടാകുന്നതായും കണ്ടു വരുന്നുണ്ട്. ഇത് ആര്‍ത്തവമായും അബോര്ഷനായും ചിലരെങ്കിലും തെറ്റിദ്ധിക്കാറുണ്ട്.

ആര്‍ത്തവം വൈകുന്നുവോ, കാരണങ്ങളറിയൂ
തൈറോയ്ഡ്, പോളിസിസ്റ്റിക് ഓവറി തുടങ്ങിയ രോഗങ്ങളുള്ളവരില്‍ ആര്‍ത്തവക്രമക്കേടുകള്‍ കണ്ടുവരാറുണ്ട്. ആര്‍ത്തവം വൈകുകയോ ചിലപ്പോള്‍ ഇല്ലാതിരിക്കുകയോ ചെയ്യും. ഇത്തരം അസുഖമുള്ളവരില്‍ ആര്‍ത്തവം വൈകുന്നതായി കണ്ടാല്‍ ഇത് മിക്കവാറും ഈ രോഗമങ്ങളുടെ ഫലമായിരിക്കും.



Click it and Unblock the Notifications
