Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല!!
തടി കുറയ്ക്കാന്‍ പെട്ടെന്ന് ആരും സ്വീകരിക്കുന്ന വഴിയാണ് ഭക്ഷണം കുറയ്ക്കുകയെന്നത്. എന്നാല്‍ വിശപ്പു വന്നാല്‍ ഇത്തരം കണക്കുകൂട്ടലുകളെല്ലാം പാടെ തകിടം മറിയുകയും ചെയ്യും.
ഭക്ഷണം കുറച്ചാല്‍ വിശക്കില്ലേയെന്ന ചോദ്യത്തിന് മറുപടിയുണ്ട്. ഭക്ഷണം കുറച്ചാലും വിശക്കാതിരിക്കാനുള്ള ചില വഴികള്‍.

ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല
വെള്ളം കുടിയ്ക്കുന്നതാണ് ഒരു വഴി. വിശക്കുമ്പോള്‍ വെള്ളം കുടിച്ചുനോക്കൂ. വിശപ്പു മാറും. ഇതുപോലെ ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പും ഭക്ഷണത്തിനിടയിലും വെള്ളം കുടിയ്ക്കുക.

ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല
ഇടയ്ക്ക് അല്പം ഉറങ്ങിനോക്കൂ. വിശപ്പു കുറയും. വിശപ്പുണ്ടാക്കുന്ന തളര്‍ച്ചയില്‍ നിന്നും അസ്വസ്ഥതയില്‍ നിന്നും അല്പം മോചനം ലഭിക്കുകയും ചെയ്യും.

ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല
പച്ചക്കറികള്‍ കഴിയ്ക്കാം. വേവിക്കാതെ കഴിയ്ക്കാവുന്നവ ഇങ്ങനെ തന്നെ കഴിയ്ക്കാം. പോഷകങ്ങള്‍ നഷ്ടപ്പെടില്ല. വിശപ്പു കുറയുകയും ചെയ്യും.

ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല
ഭക്ഷണം കുറയ്ക്കുകയെന്ന പ്രതിജ്ഞ പ്രാതലില്‍ പാലിയ്ക്കേണ്ടതില്ല. പ്രാതല്‍ രാജാവിനെപ്പോലെയെന്ന ചൊല്ല് പ്രാവര്‍ത്തികമാക്കാം. നല്ല ബ്രേക്ഫാസ്റ്റ് വിശപ്പു കുറയ്ക്കുമെന്നു മാത്രമല്ല, ദിവസം മുഴുവന്‍ ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.

ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല
നല്ലപോലെ ചവച്ചരച്ച് പതുക്കെ ഭക്ഷണം കഴിയ്ക്കുന്നത് വിശപ്പു പെട്ടെന്നു കുറയ്ക്കും. ഭക്ഷണത്തിന്റെ അളവും കുറയും.

ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല
ഓട്സ് പോലുള്ള ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കാം. വയര്‍ പെട്ടെന്നു നിറയും.

ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല
ച്യൂയിംഗ് ഗം ചവച്ചു നോക്കൂ. വിശപ്പു കുറയുന്നതായി അനുഭവപ്പെടും.

ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല
മധുരം കഴിയ്ക്കുന്നത് പെട്ടെന്ന് വിശപ്പു കെടുത്തുമെങ്കിലും അല്പം കഴിഞ്ഞാല്‍ വിശപ്പു കൂടുതല്‍ അനുഭവപ്പെടാനും ഇട വരുത്തും. മധുരം ഉപേക്ഷിക്കുന്നതാണ് നല്ലത്.

ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല
വിശക്കുമ്പോള്‍ ഏതെങ്കിലും ഒരു തവണ സ്നാക്സ് കഴിയ്ക്കുന്നതിനു പകരം മുട്ട കഴിയ്ക്കാം. ഇതില്‍ കൊഴുപ്പു വളരെ കുറവാണ്.

ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല
എന്തെങ്കിലും ജോലികളില്‍ വ്യാപൃതമായി നോക്കൂ. വിശപ്പു കുറയാനുള്ള ഒരു വഴിയാണിത്.

ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല
പല തവണ ചെറിയ രീതിയില്‍ ഭക്ഷണം കഴിയ്ക്കുക. ഇത് വിശപ്പു കുറയും. ഭക്ഷണത്തിന്റെ അളവും കുറയും.

ഭക്ഷണം കുറയ്ക്കാം, വിശക്കുകയുമില്ല
വിശപ്പു കെടുത്താനായി കാപ്പി കുടിയ്ക്കുന്നവരും സിഗരറ്റ് വലിക്കുന്നവരുമുണ്ട്. ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും പിന്നീട് വിശപ്പു കൂടാന്‍ ഇടയാക്കും. ശരീരത്തില്‍ നിന്നും ഇവ ജലാംശം നഷ്ടപ്പെടുത്തുമെന്നതാണ് കാരണം.



Click it and Unblock the Notifications
